അബുദാബി : മുസ്ലിം ലീഗിന്റെ നേതൃ നിരയിൽ സേവനം ചെയ്ത പ്രതിഭാ ശാലി കളുടെ ജീവിതവും ദർശനവും പഠന വിധേയ മാക്കാനും പുതിയ തലമുറക്ക് അവരുടെ നന്മ കളെ പരിചയ പ്പെടുത്താനും ‘സ്മൃതി പഥം’ എന്ന പേരിൽ പ്രഭാഷണ പരമ്പരക്ക് അബുദാബി യിൽ രൂപം നൽകി.
സ്മൃതിപഥം പ്രോഗ്രാമിൻറെ ബ്രോഷർ പ്രകാശനം അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെൻററിൽ നടന്ന ചടങ്ങിൽ യു. അബ്ദുള്ള ഫാറൂഖി, അമീർ ഷാ ക്ക് നൽകി നിര്‍വ്വഹിച്ചു.
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, ഉപ്പി സാഹിബ്, പോക്കർ സാഹിബ്, സീതി സാഹിബ് തുടങ്ങിയ പൂർവ്വിക നേതൃത്വ ത്തിന്റെ ജീവിത സന്ദേശം പുതിയ തല മുറക്ക് പകര്‍ന്നു നല്‍കുന്ന തിനായി മാസത്തിൽ ഒരു പ്രഭാഷണം എന്ന നില യിലാണ് പരിപാടി.
ഓരോ മാസവും ആദ്യ ഞായറാഴ്ച രാത്രി 8 മുതൽ 10 മണി വരെ ഇന്ത്യൻ ഇസ്‌ലാമിക് സെൻററിൽ നടക്കുന്ന പരിപാടി യുടെ വിവിധ സെഷനു കളിൽ ചരിത്ര കാരൻമാര്‍, പ്രഭാഷകര്‍, പത്ര പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹ ത്തിലെ വിവിധ മേഖല കളിലെ പ്രമുഖര്‍ പങ്കെടുക്കും.
അബുദാബി സംസ്ഥാന കെ. എം. സി. സി. പ്രസിഡന്റ് നസീർ മാട്ടൂൽ യോഗം ഉദ്ഘാടനം ചെയ്തു. ശറഫുദ്ധീൻ മംഗലാട് അദ്ധ്യക്ഷത വഹിച്ചു. ശുക്കൂര്‍ അലി കല്ലിങ്ങല്‍, ആലി ക്കോയ പൂക്കാട്, വി. കെ. ഷാഫി, അഷ്‌റഫ് പൊന്നാനി, ലതീഫ് കടമേരി, സമദ് നടുവണ്ണൂർ, അബ്ദുള്ള കാക്കുനി, ജാഫർ തങ്ങൾ വരയാലിൽ എന്നിവർ സംസാരിച്ചു.
അബ്ദുൽ ബാസിത് കായക്കണ്ടി സ്വാഗതവും അഷ്‌റഫ് നജാത്ത് നന്ദിയും പറഞ്ഞു.