അബുദാബി : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ യുടെ ഭരണ സമിതി പുനസ്സംഘടിപ്പിച്ചു. പ്രസിഡന്റ് ജോണി തോമസ്, ജനറല്‍ സെക്രട്ടറി യായി ഇ-പത്രം ഡോട്ട് കോം കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ ടി. പി. ഗംഗാധരന് എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റ് പി. സി. അഹമ്മദ് കുട്ടി, ജോയിന്റ് സെക്രട്ടറി മുനീര്‍ പാണ്ട്യാല എന്നിവരും ടി. എ. അബ്ദുല്‍ സമദ്, ആഗിന് കീപ്പുറം, അനില്‍ സി. ഇടിക്കുള, റസാഖ് ഒരുമനയൂര്‍, അബ്ദുല്‍ റഹിമാന്‍ മണ്ടായപ്പുറത്ത്, സിബി കടവില്‍, റാഷിദ് പൂമാടം, ഹഫ്സല്‍ അഹമ്മദ്, മുഹമ്മദ് റഫീക്ക്, സമീര്‍ കല്ലറ എന്നിവര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയും തെരഞ്ഞെടുത്തു.
ഇന്ത്യന്‍ മീഡിയ അബുദാബി രക്ഷാധികാരിയും കമ്മിറ്റി അംഗങ്ങളും
ഇന്ത്യന്‍ മീഡിയ യുടെ രക്ഷാധികാരി യായി ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം തുടരും.
അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യില്‍ പ്രസിഡന്റ് ടി. എ. അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആഗിന് കീപ്പുറം ഭരണ ഘടനാ ഭേദഗതി യും വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍ സി. ഇടിക്കുള വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
റിട്ടേണിംഗ് ഓഫീസര്‍ ടി. പി. ഗംഗാധരന് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി. പുതിയ പ്രസിഡന്റ് ജോണി തോമസ്, ജനറല്‍ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.
ജൂണ്‍ പത്തിന് രക്ഷാധികാരി കൂടിയായ ഇന്ത്യന്‍ അംബാസിഡര്‍ ടി. പി. സീതാറാമു മായി പുതിയ ഭാരവാഹികള്‍ എംബസ്സിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തും.