അബുദാബി : യു. എ. ഇ. പ്രസിഡന്റിന്റെ റമദാന്‍ അതിഥിയും സുന്നി യുവ ജന സംഘം സംസ്‌ഥാന സെക്രട്ടറി യുമായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ജൂണ്‍ 25 വ്യാഴാഴ്ച രാത്രി തറാവീഹ് നിസ്കാര ശേഷം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ പ്രസംഗിക്കും. പ്രഭാഷണം ശ്രവിക്കാന്‍ സ്‌ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഷാര്‍ജ, അല്‍ഐന്‍, അജ്‌മാന്‍ എന്നിവിടങ്ങളില്‍ അദ്ദേഹ ത്തിന്റെ പ്രഭാഷണം നടക്കും.
അബ്ദുസ്സമദ്പൂക്കോട്ടൂര്‍ ജൂണ്‍ 30 ന് വീണ്ടും അബുദാബി യില്‍ വിവിധ സ്‌ഥലങ്ങ ളില്‍ പ്രസംഗിക്കും എന്ന് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികൾ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.