അബുദാബി : കലാ സാസ്കാരിക കൂട്ടായ്മയായ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. സംഘടി പ്പിക്കുന്ന സംഗീത പരിപാടി യായ ‘കസവ് 2015’ ബ്രോഷര്‍ പ്രകാശനം ജെമിനി ഗ്രൂപ്പ് എം. ഡി. ഗണേഷ് ബാബു, ഐ. എസ്. സി. മുന്‍ പ്രസിഡന്റ് തോമസ് ജോണിന് നല്‍കി നിര്‍വഹിച്ചു.
ഇന്ത്യന്‍ ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. പ്രസിഡന്റ് സലിം ചിറക്കല്‍, ജനറല്‍ സെക്രട്ടറി പുന്നൂസ് ചാക്കോ, ട്രഷറര്‍ കല്യാണ കൃഷ്ണന്‍, സെക്രട്ടറി സക്കീര്‍ അമ്പലത്ത്, ടി. എ. നാസ്സര്‍, ഫസലുദ്ദീന്‍, പി. കെ. ജയരാജ് തുടങ്ങി യവര്‍ പങ്കെടുത്തു.
സംഗീതവും ഹാസ്യ കലാ പരിപാടി കളും ഒന്നിച്ചു വേദി യില്‍ അവതരി പ്പിക്കുന്ന ‘കസവ് 2015’ ജൂലായ് 24 ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും. റിയാലിറ്റി ഷോ കളിലൂടെ പ്രശസ്ത രായ സജില സലിം, ഹംദ നൗഷാദ്, ആദില്‍ അത്തു, ഇസ്മായില്‍ തളങ്കര, നിസാര്‍ വയനാട് തുടങ്ങിയ ഗായകര്‍ അണിനിരക്കും