ടി. വി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ക്ക് സ്വീകരണം

April 1st, 2015

abdul-rahiman-master-with-kmcc-ponnani-ePathram
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അബുദാബിയില്‍ എത്തിയ പ്രമുഖ ചരിത്രകാരനും ഗ്രന്ഥ കര്‍ത്താവും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ ടി. വി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ക്ക് അബുദാബി പൊന്നാനി മണ്ഡലം കെ. എം. സി. സി. സ്വീകരണം നല്‍കി.

ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ സെന്റര്‍ പ്രസിഡന്റ് പി. ബാവാ ഹാജി, കെ. കെ. മോയ്തീന്‍ കോയ, കെ. എം. സി. സി. കേന്ദ്ര – സംസ്ഥാന നേതാക്കളായ മൊയ്തു ഹാജി കടന്നപ്പള്ളി, യു. അബ്ദുള്ള ഫാറൂഖി, മൊയ്തു എടയൂര്‍, അഷ്‌റഫ്‌ പൊന്നാനി തുടങ്ങി യവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ടി. വി. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ക്ക് സ്വീകരണം

കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു

March 31st, 2015

kera-kuwait-logo-ePathram
കുവൈത്ത് : എറണാകുളം ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘കേര’ (കുവൈത്ത് എറണാകുളം റസിഡന്‍സ് അസോസി യേഷന്‍) യുടെ മൂന്നാമത് ‘വസന്തോത്സവം’ 2015 മെയ് 22 വെള്ളിയാഴ്ച, അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വച്ച് സമുചിതമായി ആഘോഷി ക്കുവാന്‍ തീരുമാനിച്ചു.

അബ്ബാസിയ ഹൈഡയിന്‍ ഓഡിറ്റോറിയ ത്തില്‍ വച്ച് സംഘടിപ്പിച്ച യോഗ ത്തില്‍ ആക്റ്റിംഗ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അജോ എബ്രഹാം സ്വാഗതവും ജനറല്‍ സെക്രട്ടറി കെ. ഒ. ബെന്നി വസന്തോത്സവ വിഷയ അവതരണവും ഇവന്റ് കണ്‍വീനര്‍ ബിനില്‍ സ്‌കറിയ പരിപാടി കളുടെ വിജയ ത്തിനും നടത്തിപ്പിനും ആയുള്ള വിവിധ ങ്ങളായ 71 അംഗ കമ്മിറ്റി കള്‍ രൂപീകരിക്കുകയും ചെയ്തു.

ആഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ഫുഡ് & എന്‍ട്രി കൂപ്പണ്‍ ഉദ്ഘാടനം നടത്തപ്പെട്ടു. വനിതാ കണ്‍വീനര്‍ തെരേസ ആന്റണി ആശംസ യും സോഷ്യല്‍ അഫ്യര്‍സ് കണ്‍വീനര്‍ പ്രതാപന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് കേര കുടുംബാംഗങ്ങളായ ഡെന്നിസ് ജോണ്‍, മനു മണി, ലിജി തോമസ്, പാര്‍വതി ശശി കുമാര്‍ തുടങ്ങിയവര്‍ വിവിധ കലാ പരിപാടി കള്‍ അവതരിപ്പിച്ചു.

യോഗത്തില്‍ കേന്ദ്ര കമ്മിറ്റി, അബ്ബാസിയ, സാല്‍മിയ, ഫര്‍വാനിയ, ഫഹഹീല്‍ തുടങ്ങിയ യൂണിറ്റ് കമ്മിറ്റി അംഗങ്ങളും വനിതാ വേദി പ്രവര്‍ത്തകരും പങ്കെടുത്തു. സുബൈര്‍ എളമന, അനില്‍ കുമാര്‍, ഹംസ കോയ, ബിജു എസ്. പി, രജനി ആനില്‍ കുമാര്‍, നൂര്‍ജഹാന്‍, ഷബ്‌നം സിയാദ്, റോയി മാനുവല്‍, ബിപിന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം വഹിച്ചു.

- pma

വായിക്കുക: , , , ,

Comments Off on കേര വസന്തോത്സവം 2015 ന് തുടക്കം കുറിച്ചു

മഹര്‍ 2015 : നിര്‍ധന യുവതികള്‍ക്കു വിവാഹ സഹായം

March 31st, 2015

അബുദാബി : മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് യു. എ. ഇ. ഘടക ത്തിന്റെ സഹകരണ ത്തോടെ നീലേശ്വരം പടന്നക്കാടുള്ള അഞ്ചു നിര്‍ധന യുവതികളുടെ വിവാഹം സൌജന്യമായി നടത്തും. വിവാഹ വസ്ത്രം ഉള്‍പ്പെടെ എല്ലാ ചെലവിനു മായി 25 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്. വിവാഹിതരാകുന്ന വര്‍ക്കു ജീവിതോപാധി കണ്ടെത്താനും ട്രസ്റ്റ് സഹായിക്കും.

ഏപ്രില്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഇതില്‍ നിന്നും അര്‍ഹ രായ വരെ കണ്ടെത്തും.

ട്രസ്റ്റ് ചെയര്‍മാന്‍ ജലീലിന്റെ നേതൃത്വ ത്തില്‍ ചേര്‍ന്ന യോഗം ഐ. എം. സി. സി. സെക്രട്ടറി ഖാന്‍ പാറയില്‍ ഉദ്ഘാടനം ചെയ്തു.

നിര്‍ധനരായ കുടുംബ ങ്ങളിലെ പെണ്‍കുട്ടി കളുടെ വിവാഹ സഹായ പദ്ധതി യായ ‘മഹര്‍ 2015’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി, പടന്നക്കാട് മെഹബൂബെ മില്ലത്ത് ചരിറ്റബിള്‍ ട്രസ്റ്റിന്റെ യു. എ. ഇ. ഘടക ത്തിന്റെ സഹകരണ ത്തോടെ സംഘടി പ്പിക്കുന്ന ആദ്യ സംരംഭമാണ്.

യുനുസ് പടന്നക്കാട്, മുഹമ്മദ് മുസ്ല്യാര്‍ എന്നിവര്‍ സംസാരിച്ചു. സി. എം. സിദ്ധീഖ് സ്വാഗതവും ജമാല്‍ നന്ദിയും പറഞ്ഞു.

വിലാസം : സെക്രട്ടറി, മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ്, പി. ഒ. പടന്നക്കാട്, നീലേശ്വരം. 67 13 14.

- pma

വായിക്കുക: , , ,

Comments Off on മഹര്‍ 2015 : നിര്‍ധന യുവതികള്‍ക്കു വിവാഹ സഹായം

ചലച്ചിത്ര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടങ്ങിയ ഡയരക്ടറി പ്രസിദ്ധീകരിക്കുന്നു

March 31st, 2015

logo-ifmaa-international-film-making-and-acting-academy-ePathram
ദുബായ് : പ്രവാസികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശ ങ്ങള്‍ ഉള്‍പ്പെടുത്തി ക്കൊണ്ട് യു. എ. ഇ. യില്‍ നിന്നും ഒരു ഡയരക്ടറി പ്രസിദ്ധീ കരിക്കുന്നു.

ഇന്റര്‍നാഷണല്‍ ഫിലിം മേക്കിംഗ് ആന്‍ഡ് ആക്ടിംഗ് അക്കാദമി ( I F M A A ) യുടെ നേതൃത്വത്തില്‍ യു. എ. ഇ. യിലെ വിവിധ ഫിലിം ക്ലബ്ബു കളുമായി സഹകരിച്ചു കൊണ്ടാ ണ് ഈ ഡയരക്ടറി തയ്യാറാ ക്കുന്നത്.

ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം, ടെലിവിഷന്‍ എന്നീ മേഖലകളില്‍ ക്യാമറക്ക്‌ മുന്നിലും പിന്നിലുമായി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ പ്രവാസി മലയാളി കള്‍ ഡയരക്ടറി യില്‍ പ്രസിദ്ധീ കരി ക്കുന്നതി നായി തങ്ങളുടെ ഫോട്ടോയും വിശദാംശ ങ്ങളും താഴെ കൊടുത്തി രിക്കുന്ന ഇ – മെയില്‍ വിലാസ ത്തില്‍ അയക്കുക.

മേയ് മാസത്തില്‍ കോഴിക്കോട് വെച്ച് നടക്കുന്ന ഏക്ത ഇന്റർ നാഷണൽ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ വെച്ച് ഈ ഡയരക്ടറി യുടെ പ്രകാശനം നടത്തും എന്ന് ഇഫ്‌മാ ഡയറക്ടർ രൂപേഷ് തിക്കൊടി അറിയിച്ചു.

eMail : ifmaauae @ gmail dot com

Phone : 055 788 18 55

- pma

വായിക്കുക: , , ,

Comments Off on ചലച്ചിത്ര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടങ്ങിയ ഡയരക്ടറി പ്രസിദ്ധീകരിക്കുന്നു

ഓശാന പെരുന്നാള്‍ ആചരിച്ചു

March 30th, 2015

അബുദാബി : ഉയിർപ്പ് പെരുന്നാൾ വരെ നീണ്ടു നില്ക്കുന്ന പീഡാനുഭവ വാരത്തിന് തുടക്കം കുറിച്ചു കൊണ്ട് അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓശാന പെരുന്നാള്‍ ആഘോഷിച്ചു.

യേശുക്രിസ്തു ജറുസലേമിലേക്ക് നടത്തിയ യാത്ര യുടെ ഓര്‍മ പുതുക്ക ലാണ് ഓശാന പെരുന്നാള്‍. ജറുസലേമിലെ തെരുവു കളിലൂടെ നടത്തിയ ആ യാത്രയില്‍ ക്രിസ്തുവിനെ ജനങ്ങള്‍ ഒലീവ് ഇലകളും കുരുത്തോലകളും വീശി എതിരേറ്റതിന്റെ സ്മരണാര്‍ത്ഥം ആയിര ക്കണക്കിന് വിശ്വാസികള്‍ കൈയില്‍ കുരുത്തോലകള്‍ പിടിച്ചും പൂക്കള്‍ വിതറിയും പള്ളിക്ക് ചുറ്റും പ്രദര്‍ശനവും നടത്തി.

ദേവാലയ ത്തില്‍ നിന്ന് വാഴ്ത്തി നല്‍കുന്ന കുരുത്തോലകള്‍ വിശ്വാസി കള്‍ ഭവന ത്തില്‍ ഭക്തിയോടെ സൂക്ഷിക്കുകയും അടുത്ത ക്രിസ്മസ് ദിന ത്തില്‍ പള്ളി യില്‍ തിരികെ കൊണ്ടുവന്ന് തീജ്വാല ശുശ്രൂഷ യില്‍ ഒരുക്കുന്ന അഗ്നികുണ്ഡ ത്തില്‍ നിക്ഷേപിക്കുകയും ചെയ്യും.

ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാ പ്പൊലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു.

ഇടവക വികാരി റവ. ഫാദര്‍ എം. സി. മത്തായി മാറാഞ്ചേരില്‍, സഹ വികാരി റവ. ഫാദര്‍ ഷാജന്‍ വര്‍ഗീസ് എന്നിവരും പങ്കെടുത്തു.

കത്തീഡ്രല്‍ ട്രസ്റ്റി എ. ജെ. ജോയ്ക്കുട്ടി, സെക്രട്ടറി സ്റ്റീഫന്‍ മല്ലേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

Comments Off on ഓശാന പെരുന്നാള്‍ ആചരിച്ചു


« Previous Page« Previous « ബാബുരാജ് ഫുട്ബാള്‍ : ലിന്‍സ മെഡിക്കല്‍സ് ജേതാക്കള്‍
Next »Next Page » ചലച്ചിത്ര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടങ്ങിയ ഡയരക്ടറി പ്രസിദ്ധീകരിക്കുന്നു »



  • ബാഫഖി തങ്ങളുടെ സംഭാവന പുതു തലമുറ പഠന വിഷയം ആക്കണം : എം. എ. റസാഖ് മാസ്റ്റർ
  • ഹെൽത്ത് കെയർ വീഡിയോ സീരിസ് എച്ച് ഫോർ ഹോപ്പ് പുറത്തിറങ്ങി
  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine