അബുദാബി : ഏഴു വയസ്സു കാരിയായ വിദ്യാര്‍ ത്ഥിനി യെ സ്കൂളിന്‍െറ അടുക്കള യില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്ന കേസില്‍ മലയാളി യായ ഇ. കെ. ഗംഗാധരന് (56) വിധിച്ച വധ ശിക്ഷ യു. എ. ഇ. സുപ്രീം കോടതി റദ്ദാക്കി. പകരം 10 വര്‍ഷം തടവ് അനുഭവിക്കണം. പിന്നീട് നാടു കടത്താനും ഉത്തരവിട്ടു.
പ്രതി കുറ്റം ചെയ്തു എ ന്നതിന് ശാസ്ത്രീയ തെളിവു കള്‍ സമര്‍പ്പി ക്കാന്‍ പ്രോസിക്യൂഷന് സാധി ച്ചില്ല. ഇതിനെ തുടര്‍ ന്നാണ് വധ ശിക്ഷ സുപ്രീം കോടതി റദ്ദാക്കിയത്. അറബി ഭാഷ കൈകാര്യം ചെയ്യുന്ന തിലുള്ള അറിവില്ലായ്മ യും നിയമപരിജ്ഞാനം ഇല്ലാത്തതും മൂലം പൊലീസ് പറഞ്ഞ രേഖ കളില്‍ ഗംഗാധരന്‍ ഒപ്പിടുക യായി രുന്നു എന്നും കുറ്റ മുക്തനാക്കണ മെന്നും അഭിഭാഷകര്‍ വാദിച്ചു.
2013 ഏപ്രില്‍ 14ന് രാത്രി യാണ് ഗംഗാധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗ ത്തിന് ഇര യായി എന്ന് പറയപ്പെടുന്ന പെണ്‍ കുട്ടി യുടെയും ബന്ധു ക്കളു ടെയും പരാതി യുടെ യും മൊഴി യുടെയും അടിസ്ഥാന ത്തിലാ യിരുന്നു അറസ്റ്റ്.
ഗംഗാധരന് മാപ്പു നല്‍കാന്‍ കുട്ടി യുടെ ബന്ധുക്കള്‍ വിസമ്മതി ക്കുകയും പരമാവധി ശിക്ഷ നല്‍കണം എന്ന് ആവശ്യ പ്പെടുക യും ചെയ്തു. ഈ സാഹചര്യ ത്തിലായിരുന്നു വധ ശിക്ഷ നല്‍കി ക്കൊണ്ട് ക്രിമിനല്‍ പ്രാഥമിക കോടതി യുടെ വിധി. അപ്പീല്‍ കോടതി യും ശിക്ഷ ശരി വെച്ചു. തുടര്‍ന്ന് നല്‍കിയ അപ്പീലില്‍ വധ ശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി പുനര്‍ വിചാരണ ക്ക് ഉത്തരവിട്ടു. വീണ്ടും അപ്പീല്‍ കോടതി യില്‍ വിചാരണ നടക്കുകയും പ്രതി യുടെ കുറ്റ സമ്മത മൊഴിയുടെ അടിസ്ഥാന ത്തില്‍ 2015 ജനുവരി യില്‍ വധ ശിക്ഷ ശരി വെക്കുകയും ചെയ്തു.
മലപ്പുറം തിരൂര്‍ സ്വദേശി യായ ഗംഗാധരന്‍ 32 വര്‍ഷമായി അല്‍റബീഹ് പ്രൈവറ്റ് സ്കൂളില്‍ ജോലി ചെയ്തു വരുന്നു. ഇക്കാലത്തിനിടെ ഗംഗാധരന് എതിരെ ഒരു തരത്തിലുള്ള ആരോപണവും ഉണ്ടായിട്ടില്ലാ എന്നും ഇയാളില്‍ വിശ്വാസ മാണെന്നും സ്കൂളിലെ അദ്ധ്യാപകര്‍ കോടതിയില്‍ മൊഴി നല്‍കി യിരുന്നു.
മതിയായ അന്വേഷണം നടത്താതെ യാണ് അറസ്റ്റെന്നും സാഹചര്യ ത്തെളിവുകള്‍ ഗംഗാധരന് അനുകൂല മാണെന്നും പ്രതി ഭാഗം ശക്ത മായി വാദിച്ചു. കുട്ടിയെ വീണ്ടും വൈദ്യ പരിശോധന ക്ക് വിധേയ മാക്കാന്‍ കോടതി ഉത്തരവിട്ടു. പരിശോധനാ റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി തെളിഞ്ഞില്ല. ഇത് പരിഗണിച്ചാണ് വധ ശിക്ഷ റദ്ദാക്കിയത്. പ്രതി ക്കു വേണ്ടി അഭിഭാഷകന്‍ ജാസിം അല്‍ സുവൈദി, മലയാളി അഭിഭാഷകന്‍ ടി. കെ. ഹാഷിക് എന്നിവര്‍ കോടതി യില്‍ ഹാജരായി.