യു. എ. ഇ. കോണ്‍സുലേറ്റ് തിരുവനന്ത പുരത്ത് : ജമാല്‍ ഹുസൈന്‍ സആബി കോണ്‍സുല്‍ ജനറല്‍

July 14th, 2016

uae-flag-epathram
അബുദാബി : ഇന്ത്യയിലെ രണ്ടാമത്തെ യു. എ. ഇ. കോണ്‍സുലേറ്റ് ആഗസ്റ്റിൽ തിരുവനന്ത പുരത്ത് പ്രവര്‍ത്തനം ആരംഭിക്കും. മുതിര്‍ന്ന നയ തന്ത്ര വിദഗ്ധന്‍ ജമാല്‍ ഹുസൈന്‍ റഹ്മ അല്‍ സആബിയെ പുതിയ കോണ്‍സുല്‍ ജനറലായി നിയമിച്ചു എന്നും അബുദാബി ഇന്ത്യന്‍ എംബസിവൃത്തങ്ങള്‍ അറിയിച്ചു. ഇതു സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നും അറിയുന്നു. ജൂലായ് അവസാന വാരം ജമാല്‍ ഹുസൈന്‍ സആബി ചുമതല യേല്‍ക്കാന്‍ കേരള ത്തിലേക്ക് തിരിക്കും.

യു. എ. ഇ. യില്‍ ജോലി ചെയ്യുന്ന പ്രവാസികളിൽ ഭൂരി ഭാഗവും മലയാളി കളാണ്. തൊഴില്‍ നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖല കളിലെ നടപടി ക്രമങ്ങ ള്ക്കായി കേരള ത്തില്‍ കോണ്‍സു ലേറ്റ് തുറക്കാന്‍ 2011ലാണ് യു. എ. ഇ. സന്നദ്ധത പ്രകടി പ്പിച്ചത്. കേരള സര്‍ക്കാ റിന്‍െറ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി.

തിരുവനന്ത പുരം മണക്കാട് ജംഗ്ഷനില്‍ 25,000 ചതുരശ്രയടി വിസ്തൃതി യിലുള്ള കെട്ടിടം ആറു വര്‍ഷ ത്തേക്ക് വാടകക്ക് എടുത്താണ് ഓഫീസ് തുറ ക്കുന്നത്. 2016 ആദ്യ ത്തില്‍ കോണ്‍സുലേറ്റ് തുറന്നു പ്രവർത്തനം ആരം ഭിക്കും എന്നാണ് നേരത്തെ അറിയിച്ചി രുന്നത്. നിലവില്‍ മുംബൈ യിലാണ് യു. എ. ഇ. യുടെ കോണ്‍സുലേറ്റു ഇന്ത്യ യിലുള്ളത്.

യു. എ. ഇ. യുടെ കേരളത്തിലെ കോണ്‍സുലേറ്റ് ആരംഭി ക്കുന്നതിനെ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം സ്വാഗതം ചെയ്തു. നയ തന്ത്ര ദൗത്യം എളുപ്പ ത്തിലാക്കു വാനും യു. എ. ഇ. വിസ, മറ്റു രേഖകള്‍ എളുപ്പ ത്തില്‍ ലഭ്യ മാകു വാനും കോണ്‍സുലേറ്റ് സഹായകര മാകും എന്നും അംബാസഡര്‍ പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ആന്‍റിയ രക്ത ദാന ക്യാമ്പ്‌ വെള്ളിയാഴ്ച

July 14th, 2016

logo-angamaly-nri-association-ePathram
അബുദാബി : അങ്കമാലി നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ‘അങ്കമാലി എന്‍. ആര്‍. ഐ.അസ്സോസ്സിയേഷന്‍’ (ANRIA) അബുദാബി ചാപ്റ്ററി ന്റെ ആഭിമുഖ്യത്തില്‍ ‘രക്ത ദാന ക്യാമ്പ്’ സംഘടി പ്പിക്കുന്നു.

ജൂലായ് 15 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ അബു ദാബി ഖാലിദിയ മാളിനു സമീപ ത്തുള്ള ബ്ലഡ് ബാങ്കില്‍ വെച്ച് നടക്കുന്ന രക്ത ദാന ക്യാമ്പി ലൂടെ രക്തം ദാനം ചെയ്യാന്‍ താല്പര്യ മുള്ളവര്‍ സംഘാട കരു മായി ബന്ധപ്പെടണം.

കൂടുതല്‍ വിവര ങ്ങള്‍ക്ക് : സ്വരാജ് 055 84 69 171

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സമ്മര്‍ ഷൈന്‍ – 2016 : സമ്മര്‍ ക്യാമ്പിന് തുടക്ക മായി

July 13th, 2016

logo-isc-abudhabi-epathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റർ സമ്മര്‍ ക്യാമ്പിന് തുടക്ക മായി. കുട്ടി കളിലെ സര്‍ഗ്ഗ വാസന കള്‍ പ്രോത്സാഹി പ്പിക്കുക എന്ന ലക്ഷ്യ ത്തോടെ സംഘടി പ്പിച്ചി രിക്കുന്ന ക്യാമ്പ്, ജൂലായ് 31 വരെ നീണ്ടു നില്‍ക്കും.

കളികളി ലൂടെ പഠനം എന്നതാണ് ‘സമ്മര്‍ ഷൈന്‍ -2016’ എന്ന ഐ. എസ്. സി. വേനൽ അവധി ക്യാമ്പിന്റെ ആശയം.

ഫുട്‌ബോള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് തുടങ്ങിയ കായിക വിഷയ ങ്ങളും ചിത്ര രചന, ശില്പ നിര്‍മ്മാണം, ഹ്രസ്വ സിനിമാ നിർമ്മാണം, മൊബൈല്‍ ഫോട്ടോ ഗ്രാഫി എന്നിവ യിലുള്ള പരിശീലന ത്തോടൊപ്പം സാമൂഹിക മാധ്യമ ങ്ങളില്‍ കുട്ടി കൾ എങ്ങിനെ ഇടപെടാം തുടങ്ങിയ വിഷയ ങ്ങളിൽ ക്യാമ്പില്‍ പരിശീലനം നല്‍കും.

ഡയറക്ടര്‍ രാജാ ബാല കൃഷ്ണ യുടെ നേതൃത്വ ത്തില്‍ വിവിധ മേഖല കളില്‍ മികവു തെളി യിച്ച പ്രമുഖർ ക്ലാസ്സുകൾ എടുക്കും.

ഏഴു വയസ്സു മുതൽ പതിനേഴു വയസ്സു വരെയുള്ള വർക്കാണ് ക്യാംപിൽ അംഗത്വം നൽകുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജന്മ ദിന സമ്മാനമായി മരം നട്ടു

July 5th, 2016

world-environmental-class-ePathram
അബുദാബി : എഴുത്തുകാരനും സാമൂഹിക പ്രവർത്ത കനു മായ എം. എൻ. കാര ശ്ശേരി യുടെ ജന്മ ദിന ത്തില്‍ അദ്ദേ ഹത്തിനു പിറന്നാള്‍ സമ്മാന മായി മരം നട്ടു കൊണ്ട് അബുദാബി കേന്ദ്ര മായി പ്രവര്‍ത്തി ക്കുന്ന’പിറന്നാള്‍ മരം ഫെയ്സ് ബുക്ക് കൂട്ടായ്മ’ മലയാളി സമൂഹ ത്തിനു മാതൃക യായി.

കാരശ്ശേരി മാഷിന്റെ അറുപത്തി അഞ്ചാം ജന്മ ദിന ത്തിലാണ് അബുദാബി മുസഫ യിൽ ഞാവൽ തൈ നട്ട്‌ മാഷി നുള്ള ജന്മ ദിന സമ്മാനം നൽകിയത്‌. എം. എൻ. കാരശ്ശേരി മാഷ്‌ സ്വകാര്യ സന്ദർശനാർത്ഥം ജർമ്മനി യിലാണ്.

പിറന്നാൾ മരം ഗ്രൂപ്പിന്റെ സന്തോഷ ത്തിൽ പങ്കാളി യായി ജർമ്മനി യിലും മരം നട്ടു എന്ന് കാരശ്ശേരി മാഷ്‌ വാട്സ്‌ ആപ്പ്‌ വഴി അംഗങ്ങളെ അറിയിച്ചു.

birth-day-tree-faizal-bava-jasir-eramangalam-ePathram

പിറന്നാള്‍ മരം കൂട്ടായ്മ യുടെ അഡ്മിനും പരിസ്ഥിതി പ്രവ ര്ത്ത കനുമായ ഫൈസൽ ബാവ, അംഗ ങ്ങളായ ജാസിർ എര മംഗലം, ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വ ത്തിലാണ് മരം നട്ടത്.

നാട്ടിലും മറു നാട്ടി ലുമാ യുള്ള അംഗ ങ്ങളു ടെയും കുടും ബാംഗ ങ്ങളുടെയും ജന്മ ദിന ത്തിൽ മര ങ്ങൾ നട്ടു പിടിപ്പിക്കുക എന്ന ലക്ഷ്യം വെച്ചാണ് ‘പിറന്നാള്‍ മരം ഫെയ്സ് ബുക്ക് കൂട്ടായ്മ’ പ്രവർത്തി ക്കുന്നത്.

വംശ നാശം നേരിടുന്ന സസ്യ ങ്ങൾ ഏതെല്ലാ മാണെന്നും അവയുടെ സംരക്ഷണം മുന്നിൽ കണ്ട്‌ കൊണ്ടുള്ള പ്രവർ ത്തന ത്തിന്റെ മുന്നൊ രുക്ക ത്തിലാണു ഇപ്പോൾ പിറന്നാൾ മരം ഗ്രൂപ്പ്‌.

രാഷ്ട്രീയ സാമൂഹിക സാംസ്കാ രിക സാഹിത്യ രംഗ ത്തുള്ള പ്രമുഖ രായ പലരും പിറന്നാൾ മരം ഗ്രൂപ്പിനു പിന്തുണ യായി ഉണ്ട്‌.

അയ്യായിര ത്തോളം അംഗ ങ്ങളുള്ള ഗ്രൂപ്പി ന്റെ ആഹ്വാന പ്രകാരം ജൂൺ ഒന്നിനു’വിദ്യക്കൊരു മരം’ എന്ന പദ്ധതി പ്രകാരം പുതു തായി സ്കൂളി ലേക്ക്‌ പ്രവേശി ക്കുന്ന കുട്ടി കളുടെ പേരിൽ കേരള ത്തിൽ നിരവധി പേരും സ്കൂളുകളും ആ ദൗത്യം ഏറ്റെടുത്ത്‌ വിജയിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റമദാന്‍ സൗഹൃദ സംഗമം സംഘടിപ്പിച്ചു

July 3rd, 2016

international-promoters-association-ak-faizal-ePathram
അബുദാബി : ബിസിനസ് സംരംഭ കരു മായും ഉപഭോക്താ ക്കളു മായുള്ള പര സ്പര – സൗഹൃദ പരിചയ ങ്ങളാണ്‌ സംരംഭ ങ്ങളെ അഭിവൃദ്ധി പ്പെടു ത്തുന്ന പ്രധാന ഘടക മെന്ന് പ്രമുഖ വ്യവ സായിയും കോസ്മോസ് സ്പോര്‍ട്സ് ഡയറ ക്ടറും മലബാര്‍ ഗോള്‍ഡ്‌ കോർപ്പര്‍റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടറു മായ എ. കെ. ഫൈസല്‍.

ഇന്‍റര്‍ നാഷണല്‍ പ്രോമോട്ടെഴ്സ് അസോസിയേഷന്‍ അബു ദാബി ഘടകം സംഘടി പ്പിച്ച റമദാന്‍ സൗഹൃദ സംഗമം ഉല്‍ഘാടനം ചെയ്തു സംസാരി ക്കുക യായിരുന്നു അദ്ദേഹം.

ഉപഭോക്താവിന്‍റെ ആവശ്യങ്ങൾ അറിഞ്ഞ് കാലത്തിന് അനു സരിച്ച് നവീന മായ ആശയ ങ്ങളും വൈവിധ്യ ങ്ങളും അടയാള പ്പെടുത്താന്‍ ഈ രംഗ ത്തുള്ള വര്‍ക്ക് കഴിയണം. പെതു ജന ങ്ങളുമായി നല്ല നില യിലുള്ള സമ്പർക്കം നില നിര്‍ത്തിയാല്‍ മാത്ര മാണ് ഈ രംഗത്ത്‌ കുടുതല്‍ മികവ് തെളിയിക്കാന്‍ കഴിയു കയു ള്ളൂ എന്നും അദ്ദേഹം ഓര്‍മ്മ പ്പെടുത്തി. രാജ്യത്ത് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പുതിയ ബിസിനസ് സംരംഭ കളെ കുറിച്ചുള്ള പദ്ധതി കള്‍ ചടങ്ങില്‍ അവതരിപ്പിച്ചു.

മുഹമ്മദ്‌ സാലിഹ് കുഞ്ഞു (കണ്‍വിനര്‍) മുജീബ് പാലത്തായി (മീഡിയ കണ്‍വിനര്‍) ഗഫൂര്‍ ശാസ് (കലാ കായിക വിഭാഗം കണ്‍വിനര്‍), യുനുസ് തണല്‍, ഫൈസല്‍ കല്ലന്‍, മുഹമ്മദ്‌ പുറത്തൂര്‍, ജോജോ കാഞ്ഞിരക്കാടന്‍, റഫീക്ക് സിയാന്‍, ഷാഫി, റഫീഖ് മേമുണ്ട, ഫിറോസ്‌ പയ്യോളി തുടങ്ങി യവർ ആശംസകള്‍ നേർന്നു.

സാഹില്‍ ഹാരിസ് സ്വാഗതവും ഒയാസിസ്‌ ഷാജഹാന്‍ നന്ദിയും പറഞ്ഞു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലേബർ ക്യാമ്പുകളിൽ ഇഫ്താര്‍ സംഗമവും മെഡിക്കല്‍ ക്യാമ്പും ഒരുക്കി യു. എ. ഇ. എക്സ്ചേഞ്ച്
Next »Next Page » മാസപ്പിറവി നിരീക്ഷണത്തിന് സമിതി രൂപീകരിച്ചു »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine