ഫസല്‍ ഇര്‍ഷാദിനെ അനുമോദിച്ചു

May 25th, 2015

icf-felicitate-fazal-irshad-rsc-winner-ePathram
അബുദാബി : പ്ലസ് ടു പരീക്ഷ യില്‍ ഗള്‍ഫില്‍ രണ്ടാം സ്ഥാനം കരസ്ഥ മാക്കിയ ഫസല്‍ ഇര്‍ശാദിനെ ആര്‍. എസ്. സി. നാദിസിയ സെക്ടര്‍ അനു മോദിച്ചു.

അബുദാബി മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി യാണ്. സി. ബി. എസ്. സി. പത്താം ക്ലാസ് പരീക്ഷ യിലും മുഴുവന്‍ വിഷയ ത്തിലും എ പ്ലസ് നേടി യിരുന്നു. മോഡല്‍ സ്‌കൂളിലെ കഴിഞ്ഞ വര്‍ഷത്തെ ഹെഡ്‌ ബോയ് കൂടി യായി രുന്നു.

2012-13 വര്‍ഷ ങ്ങളില്‍ അബുദാബി സോണ്‍ ആര്‍. എസ്. സി. സംഘടി പ്പിച്ച സാഹിത്യോത്സവ ത്തില്‍ തുടര്‍ച്ച യായി രണ്ട് വര്‍ഷം കലാ പ്രതിഭ യായിരുന്നു.

പ്രസംഗം, കഥ, ക്വിസ്, ചിത്ര രചന എന്നിവയില്‍ പ്രത്യേക കഴിവും ഫസലി നുണ്ട്. മലപ്പുറം ജില്ല യിലെ തിരുന്നാവായ മുട്ടിക്കാട് നടക്കാവ് സ്വദേശി യും അബുദാബി യിലെ പച്ചക്കറി വ്യാപാരി യുമായ ഹംസ യുടെയും അസ്മ യുടെയും മകനാണ് ഫസല്‍.

നാദിസിയ സെക്ടര്‍ കണ്‍വീനര്‍ താജുദ്ദീന്റെ അദ്ധ്യക്ഷത യില്‍ ഐ. സി. എഫ് നേതാക്കളായ ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് ഈശ്വര മംഗലം, പി. വി. അബൂബക്കര്‍ മൗലവി എന്നിവര്‍ അനുമോദിച്ചു.

ഫഹദ് സഖാഫി, സിദ്ദീഖ് പൊന്നാട്, കുഞ്ഞി ബോവിക്കാനം എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഫസല്‍ ഇര്‍ഷാദിനെ അനുമോദിച്ചു

ഒരുമ വാര്‍ഷിക ആഘോഷം ശ്രദ്ധേയമായി

May 23rd, 2015

oruma-orumanayoor-logo-ePathram
അബുദാബി : ഒരുമനയൂര്‍ പഞ്ചായത്ത് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ഒരുമ ഒരുമനയൂര്‍ പതിനാലാം വാര്‍ഷിക ആഘോഷ ങ്ങള്‍ വിവിധ പരിപാടി കളോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്നു. ഒരുമ ഉത്സവ് 2015 എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ മന്ത്രി തിരുവഞ്ചൂർ രാധാ കൃഷ്‌ണൻ ഉത്ഘാടനം ചെയ്തു.

ഒരുമ പ്രസിഡന്റ് റസാഖ് ഒരുമനയൂര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിജി അംബാസഡര്‍ റോബിന്‍ നായര്‍, ഇന്ത്യന്‍ എംബസ്സി യിലെ മുഹമ്മദ്‌ ഷാഹിദ് ആലം, യു. അബ്ദുള്ള ഫാറൂഖി, ഇ. പി. മൂസ്സ ഹാജി, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ഒരുമ ഭാരവാഹി കളും സംബ ന്ധിച്ചു.

വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ ഒരുമ അംഗങ്ങളുടെ കുട്ടികളെ യും വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ ത്തന ങ്ങള്‍ നടത്തിയ ഡോ. ജ്യോതിഷ് കുമാറിനെയും ചടങ്ങില്‍ ആദരിച്ചു.

ഒരുമയുടെ പുതിയ ജീവ കാരുണ്യ പദ്ധതി കളുടെ പ്രഖ്യാപന വും നടന്നു. പ്രമുഖ ഗായകരായ കണ്ണൂര്‍ ഷെരീഫ്, സിന്ധു പ്രേംകുമാര്‍, ഹംദാ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on ഒരുമ വാര്‍ഷിക ആഘോഷം ശ്രദ്ധേയമായി

മലയാളി സമാജത്തിലെ ചിൽഡ്രൻസ് പാർക്ക് തുറന്നു

May 23rd, 2015

minister-thiruvanchoor-inaugurate-samajam-children-park-ePathram
അബുദാബി : മലയാളി സമാജത്തില്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉത്ഘാടനവും സമാജം കലാ വിഭാഗം, വനിതാ വിഭാഗം, ബാല വേദി എന്നിവ യുടെ പ്രവർത്തന ഉത്ഘാടനവും സംസ്ഥാന വനം – ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിര്‍വ്വഹിച്ചു.

പ്രവാസി കള്‍ക്ക് വോട്ടവകാശം നൽകാനുള്ള സര്‍ക്കാര്‍ തീരുമാന ത്തോടെ പ്രവാസി ഇന്ത്യക്കാര്‍ക്കും മൂല്യം വര്‍ദ്ധിച്ചു എന്നും ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞു.

വരുമാനം വര്‍ദ്ധി പ്പിച്ചും ചെലവു കള്‍ നിയന്ത്രി ച്ചും ഗതാഗത വകുപ്പിനെ രക്ഷപ്പെടു ത്താനുള്ള ശ്രമങ്ങള്‍ നടക്കുക യാണെന്നും കെ. എസ്. ആര്‍. ടി. സി. യില്‍ നിക്ഷേപ ത്തിന് പ്രവാസി കള്‍ പദ്ധതി കള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു വന്നാല്‍, പ്രായോഗിക മാണെങ്കില്‍ സ്വീകരിക്കും എന്നും മന്ത്രി പറഞ്ഞു. സമാജം പോലുള്ള സാമൂഹ്യ സാംസ്കാരിക സംഘടന കള്‍ അതിനു മുന്‍കൈ എടുക്കണം എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

സമാജം പ്രസിഡന്റ് ബി. യേശുശീലൻ അധ്യക്ഷത വഹിച്ചു. യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്റർ പ്രസിഡന്റ് വൈ. സുധീർ കുമാർ ഷെട്ടി, വിനോദ് നമ്പ്യാര്‍, എയർ ഇന്ത്യാ അബുദാബി – അൽഐൻ ഏരിയാ ജനറൽ മാനേജർ ഡോക്ടര്‍. നവീൻ കുമാർ, സമാജം മുൻ പ്രസിഡന്റ് ഷിബു വർഗീസ്, ജനറൽ സെക്രട്ടറി പി. സതീഷ് കുമാർ, സമാജം ആർട്‌സ് സെക്രട്ടറി അബ്‌ദുൽ കാദർ തിരുവത്ര എന്നിവര്‍ പ്രസംഗിച്ചു.

വനിതാ വിഭാഗം കൺവീനർ ലിജി ജോബീസ് സ്വാഗതവും ബാലവേദി പ്രസിഡന്റ് അഹ്‌മദ് ഫാരിസ് ഉമർ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , , ,

Comments Off on മലയാളി സമാജത്തിലെ ചിൽഡ്രൻസ് പാർക്ക് തുറന്നു

ദുബായ് കാറഡുക്ക പഞ്ചായത്ത് കെ. എം. സി. സി. നിലവില്‍ വന്നു

May 21st, 2015

ദുബായ് : കാസര്‍കോട് മണ്ഡല ത്തിന് കീഴില്‍ കാറഡുക്ക പഞ്ചായത്ത് കെ. എം.സി.സി. കമ്മിറ്റി നിലവില്‍ വന്നു.

മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യ ക്ഷത വഹിച്ചു. ജില്ലാ കെ. എം. സി. സി. പ്രസിഡന്റ് ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു.

മുനീര്‍ ചെര്‍ക്കള, ഏരിയല്‍ മുഹമ്മദ് കുഞ്ഞി, ഇ. ആര്‍. ആദൂര്‍, ഹസൈനാര്‍ ബീജന്തടുക്ക, ഷംസീര്‍, ടി. എം. മൊയ്തീൻ കുഞ്ഞി, ഇ. എം. ഹാരിസ്, ജാഫര്‍ എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , ,

Comments Off on ദുബായ് കാറഡുക്ക പഞ്ചായത്ത് കെ. എം. സി. സി. നിലവില്‍ വന്നു

ഒരുമ ഉത്സവ് 2015 : ഒരുമ വാർഷികാഘോഷം തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്യും

May 20th, 2015

logo-oruma-orumanayoor-epathram
അബുദാബി : തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ പഞ്ചായത്ത് നിവാസി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ ഒരുമ ഒരുമനയൂര്‍ പതിനാലാം വാര്‍ഷിക ആഘോഷം വിവിധ പരിപാടി കളോടെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടത്തും എന്ന് ഒരുമ ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

മെയ് 22 വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് തുടക്കമാവുന്ന ഒരുമ സാംസ്കാരിക സമ്മേളനം സംസ്ഥാന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

press-meet-oruma-orumanayoor-ulsav-2015-ePathram

ഫിജി അംബാസഡര്‍ റോബിന്‍ നായര്‍ പരിപാടി യില്‍ മുഖ്യ അതിഥി ആയിരിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഡോ. ജ്യോതിഷ് കുമാറിനെ ചടങ്ങില്‍ ആദരിക്കും.

കുടുംബ സംഗമം, വിനോദ വിജ്ഞാന പരിപാടികൾ എന്നിവയും ആഘോഷ ത്തിന്റെ ഭാഗമായി നടക്കും. ഒരുമ അംഗ ങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികളും പ്രമുഖ ഗായകരായ കണ്ണൂര്‍ ഷെരീഫും സിന്ധു പ്രേം കുമാറും ഹംദ നൗഷാദും നയിക്കുന്ന സംഗീത വിരുന്നും നടക്കും.

ഗള്‍ഫിലെ പ്രാദേശിക കൂട്ടായ്മ കള്‍ക്ക് മാതൃകയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒരുമ യുടെ പതിനാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ പാവപ്പെട്ട വർക്ക് സൗജന്യ മായി മൂന്നു സെന്റ് ഭൂമി വിതരണം നടത്തും.

കൂടാതെ പ്രതിമാസ പെൻഷൻ പദ്ധതി, നിർദ്ദനർക്ക് വീട് പുനഃ നിർമാണം, വിദ്യാഭ്യാസ ധന സഹായ വിതരണം, ചികിൽസാ സഹായം, സൗജന്യ വൈദ്യ പരിശോധനാ ക്യാംപ് എന്നിവയും കടുത്ത വേനലിൽ ശുദ്ധജല വിതരണവും അംഗ ങ്ങൾക്കായി വിവിധ പദ്ധതികൾ എന്നിവ നടത്തി വരുന്നുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

ഒരുമ ഒരുമനയൂർ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് റസാഖ് ഒരുമനയൂർ, ജനറൽ കൺവീനർ വി. സി. കാസിം, അബുദാബി കമ്മിറ്റി പ്രസിഡന്റ് വി. കെ. ഷംസുദ്ദീൻ, മുഖ്യ പ്രായോജ കരായ യൂണിവേഴ്സൽ ആശുപത്രി മാർക്കറ്റിംഗ് വിഭാഗം തലവൻ നജ്മൽ ഹുസൈൻ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

Comments Off on ഒരുമ ഉത്സവ് 2015 : ഒരുമ വാർഷികാഘോഷം തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്യും


« Previous Page« Previous « മാമ്പഴോത്സവം ലുലുവില്‍
Next »Next Page » നമ്മുടെ മക്കള്‍ നന്മയുടെ പൂക്കള്‍ »



  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine