കുടുംബ സംഗമവും യാത്രയയപ്പും

May 27th, 2014

vatakara-nri-forum-family-meet-2014-ePathram
ദുബായ് : വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് ചാപ്റ്റര്‍ സംഘടി പ്പിച്ച കുടുംബ സംഗമ ത്തില്‍ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സ്ഥാപകാംഗം ഇസ്മയില്‍ പുനത്തിലിന് യാത്രയയപ്പു നല്‍കി.

ഇ. കെ. പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹംസ ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ഇസ്മയില്‍ പുനത്തില്‍, ആതിര ആനന്ദ് എന്നിവര്‍ക്ക് ഉപഹാരം നല്കി.

തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ സഹായ ത്തോടെ യുള്ള സൗജന്യ ചികിത്സാ സര്‍ട്ടിഫിക്കറ്റ് ചടങ്ങില്‍ വിതരണംചെയ്തു.

അബ്ദുള്ള മാണിക്കോത്ത്, രാജന്‍ കൊളാവിപ്പാലം, ഇസ്മയില്‍ പുനത്തില്‍, ഡോ. മുഹമ്മദ് ഹാരിസ്, ചന്ദ്രന്‍ ആയഞ്ചേരി, അഡ്വ. സാജിദ് അബൂബക്കര്‍, സത്യന്‍ വടകര, സുബൈര്‍ വെള്ളിയോട്, ശിവ പ്രസാദ് പയ്യോളി, പ്രവീണ്‍ ഇരിങ്ങല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. രാമകൃഷ്ണന്‍ ഇരിങ്ങല്‍ സ്വാഗതവും, സലാം മനയില്‍ നന്ദിയും പറഞ്ഞു.

വിവിധ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയരായ ഫിറോസ്‌, മുജീബ്, സുചിത്ര എന്നീ ഗായക രുടെ നേതൃത്വ ത്തില്‍ ഗാനമേള യും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വക്കം ജയലാലിന് പുരസ്‌കാരം

May 25th, 2014

അബുദാബി : ഗൾഫിലെ മികച്ച കലാ പ്രതിഭക്കുള്ള ഓൾ കേരള പ്രവാസി അസോസി യേഷന്റെ പുരസ്‌കാരം വക്കം ജയ ലാലിന് സമ്മാനിച്ചു.

ഡോ.സുകുമാര്‍ അഴീക്കോടിന്റെ രണ്ടാം ചരമ വാര്‍ഷിക ത്തോട് അനുബന്ധി ച്ച് എറണാകുളത്ത് നടന്ന ചടങ്ങില്‍ നടനും സംവിധായ കനുമായ ബാല ചന്ദ്ര മേനോന്‍ പുരസ്‌കാരം സമ്മാനിച്ചു.

അബുദാബി മലയാളി സമാജ ത്തിന്റെ മുന്‍ ജനറൽ സെക്രട്ടറിയും നടനും സംവിധായ കനുമായ വക്കം ജയലാൽ, കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ്.

അദ്ദേഹം ഒരുക്കിയ ശ്രീഭൂവിലസ്ഥിര, പ്രവാസി, നക്ഷത്ര സ്വപ്നം എന്നീ നാടക ങ്ങൾ ഏറെ ശ്രദ്ധിക്ക പ്പെടുകയും യു. എ. ഇ. യിലെ വിവിധ എമിരേറ്റുകളി ലായി നിരവധി വേദികളിൽ അവതരി പ്പിക്കുകയും ചെയ്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൌദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

May 24th, 2014

crime-epathram

ജിദ്ദ: നിലമ്പൂര്‍ ആകംമ്പാടം ആര്‍ക്കോണത്ത് അനസ് പുതുവീട്ടില്‍ (24) എന്ന മലയാളി യുവാവ് സൌദിയിലെ മക്കയില്‍ വെടിയേറ്റ് മരിച്ചു. കഴുത്തിനും നെഞ്ചിലുമായി നാലിടത്ത് വെടിയേറ്റിട്ടുണ്ട്. ഈ മാസം ആദ്യത്തിലാണ് അനസ് ഡ്രൈവര്‍ വിസയില്‍ സൌദിയില്‍ എത്തിയത്. സ്‌പോണ്‍സറുടെ മകനാണ് വെടി വെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു. അനസിന്റെ മൃതദേഹം മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

ചാവക്കാട് നിവാസികളുടെ സംഗമം അജ്മാനിൽ

May 22nd, 2014

dubai-chavakkad-pravasi-forum-ePathram
അജ്മാൻ : യു. എ. ഇ. യിലെ ചാവക്കാട് നിവാസികളുടെ കൂട്ടായ്മ യായ ‘ചാവക്കാട് പ്രവാസി ഫോറം’ സംഘടി പ്പിക്കുന്ന കുടുംബ സംഗമം മെയ് 23 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ അജ്മാൻ അൽ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.

കുടുംബ സംഗമ ത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ വെച്ച് പ്രവാസ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിക്കും.

തുടർന്ന് കുട്ടികൾക്കും മുതിർന്ന വർക്കുമായി കലാകായിക മത്സരങ്ങൾ, ഫൺ ഗെയിമു കൾ, കോമഡി സ്കിറ്റുകൾ എന്നിവയും ചാവക്കാട് പ്രവാസി ഫോറം ഗായക സംഘ മായ ‘വോയിസ് ഓഫ് ചാവക്കാട്’ ഒരുക്കുന്ന ഗാനമേള യും അരങ്ങേറും.

കൂടുതൽ വിവര ങ്ങൾക്ക് 055 956 38 19, 055 694 94 39

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി.ബി.എസ്.ഇ. പത്താം തരം : യു.എ.ഇ. യിലെ സ്കൂളുകളിൽ ഉന്നത വിജയം

May 22nd, 2014

kerala-students-epathram
അബുദാബി : സി. ബി. എസ്. ഇ. പത്താം തരം പരീക്ഷാ ഫലം പ്രഖ്യാപിച്ച പ്പോൾ യു. എ. ഇ. യിലെ ഇന്ത്യൻ സ്കൂളു കൾക്ക് മികച്ച വിജയം.

അബുദാബി മുസ്സഫയിലെ മോഡൽ സ്കൂൾ, എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി, അൽ നൂർ ഇന്ത്യൻ സ്കൂൾ എന്നിവിട ങ്ങളിലാണ് നൂറു ശതമാനം വിജയവുമായി മുന്നിൽ നില്ക്കുന്നത്.

മോഡൽ സ്കൂളിൽ നിന്നും 30 ആണ്‍ കുട്ടികളും 47 പെണ്‍ കുട്ടികളുമാണ് സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ എഴുതിയത്.

ഈ 77 പേരിൽ 27 വിദ്യാർത്ഥികൾ 90 ശതമാന ത്തിനു മുകളിൽ മാർക്ക് നേടിയപ്പോൾ 8 പേർ എല്ലാ വിഷയ ങ്ങളിലും A ഗ്രേഡ് നേടി നേടി ഒന്നാമതെത്തി.

ഇതിലൂടെ ഈ വർഷവും നൂറു ശതമാനം വിജയ വുമായി മോഡൽ സ്കൂൾ കിരീടം നില നിർത്തി.

എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (EFIA) യിലെ 124 കുട്ടികളും ഉയർന്ന മാർക്കോടെ വിജയം നേടി. ഇതിൽ11 പേർ A ഗ്രേഡ് നേടി കരസ്ഥമാക്കി.

തുടർച്ച യായ പത്താം വർഷവും മുഴുവൻ വിദ്യാർഥി കളെയും വിജയി പ്പിച്ച് അൽ നൂർ ഇന്ത്യൻ സ്കൂൾ വിജയ കിരീടം നില നിർത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇന്‍ഫ്രാ റെഡ് ക്യാമറകളിൽ 8555 നിയമ ലംഘകരെ പിടിച്ചു
Next »Next Page » ലുലു ഗ്രൂപ്പ് മലേഷ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine