എല്ലാവര്‍ക്കും ഒരേ പോലെ ചികിത്സ ലഭ്യമാക്കും : ഡോ. ബി. ആര്‍. ഷെട്ടി

December 8th, 2014

br-shetty-epathram
അല്‍ഐന്‍ : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെ വാക്കു കള്‍ പ്രയോഗ ത്തില്‍ വരുത്തു വാനായി സമൂഹ ത്തിലെ ഉന്നത ര്‍ക്കും സാധാരണ ക്കാര്‍ക്കും ഒരു പോലെ എന്‍. എം. സി. മെഡിക്കല്‍ സെന്ററില്‍ ചികിത്സാ സൗകര്യം ലഭ്യക്കും എന്ന് എന്‍. എം. സി. ഗ്രൂപ്പി ന്റെ പുതിയ മെഡിക്കല്‍ സെന്റര്‍ അല്‍ ഐനില്‍ ഉത്ഘാടനം ചെയ്തു കൊണ്ട് എന്‍. എം. സി. ഗ്രൂപ്പ് സ്ഥാപകനും സി. ഇ. ഒ. യുമായ ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു.

ചികിത്സാ ചെലവു കള്‍ ലഘൂ കരി ക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡു കള്‍ പുതിയ മെഡിക്കല്‍ സെന്ററില്‍ സ്വീകരിക്കും. അല്‍ ഐന്‍ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപ മുള്ള ദമാൻ ഇൻഷ്വറൻസ് കെട്ടിട ത്തിനു അടുത്തുള്ള അല്‍ വാദി ട്രേഡിംഗ് സെന്ററി ലാണ് എന്‍. എം. സി. മെഡിക്കല്‍ സെന്ററും ഫാർമസി യും പ്രവർത്തി ക്കുന്നത്.

കാര്‍ഡിയോളജി, ഡെര്‍മെറ്റോളജി, ഗൈനക്കോളജി, ഒഫ്താല്‍ മോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, ഓര്‍ത്തോ പീഡിക്‌സ്, പീഡിയാട്രിക്‌സ്, ഇന്റേണല്‍ മെഡിസിന്‍, റേഡിയോളജി, യൂറോളജി തുടങ്ങിയ വിഭാഗ ങ്ങളില്‍ അല്‍ഐന്‍ ന്യൂ മെഡിക്കല്‍ സെന്ററില്‍ ചികിത്സാ സൗകര്യം ലഭ്യമാണ്.

എന്‍. എം. സി. ഗ്രൂപ്പിന്റെ നാല്പതാം വാര്‍ഷികം പ്രമാണിച്ച് 2015 ല്‍ അബുദാബി യില്‍ 250 കിടക്കകള്‍ ഉള്ള മെഡിക്കല്‍ സിറ്റി ആരംഭി ക്കുവാന്‍ പദ്ധതി ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on എല്ലാവര്‍ക്കും ഒരേ പോലെ ചികിത്സ ലഭ്യമാക്കും : ഡോ. ബി. ആര്‍. ഷെട്ടി

മലയാളി സമാജം അന്താരാഷ്ട്ര വോളിബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കും

December 6th, 2014

shaikh-zayed-merit-award-epathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽനഹ്യാന്റെ സ്മരണാർത്ഥം അബുദാബി മലയാളി സമാജം അന്താരാഷ്‌ട്ര തലത്തിൽ വോളിബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കും എന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമാജത്തില്‍ നിര്‍മിക്കുന്ന ഇന്‍ഡോര്‍ പാര്‍ക്കിന്‍െറയും വോളി ബോള്‍ കോര്‍ട്ടിന്‍െറയും ഉദ്ഘാടന ത്തിന്‍െറ ഭാഗ മായാണ് ശൈഖ് സായിദ് മെമ്മോറിയല്‍ അന്താരാഷ്ട്ര വോളിബാള്‍ ടൂര്‍ണമെന്‍റ് സംഘടി പ്പിക്കുന്നത്.

രണ്ട് മാസത്തിനുള്ളില്‍ പാര്‍ക്കും വോളിബാള്‍ കോര്‍ട്ടും സ്ഥാപി ക്കും എന്നും സമാജം ഭാരവാഹികള്‍ അറിയിച്ചു. ഇന്‍ഡോര്‍ പാര്‍ക്ക് എന്‍. എം. സി. ആശുപത്രി യുമായി സഹകരിച്ചും വോളിബാള്‍ കോര്‍ട്ട് ലൈഫ് കെയര്‍ ആശുപത്രി യുമായി സഹകരി ച്ചുമാണ് നിര്‍മിക്കുക.

സമാജം പ്രസിഡന്‍റ് ഷിബു വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍, വൈസ് പ്രസിഡന്‍റ് അഷ്റഫ് പട്ടാമ്പി, ട്രഷറര്‍ ഫസലുദ്ദീന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on മലയാളി സമാജം അന്താരാഷ്ട്ര വോളിബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കും

ബ്ളൂ സ്റ്റാര്‍ കായികോത്സവം വെള്ളിയാഴ്ച

December 5th, 2014

അല്‍ഐന്‍: പ്രമുഖ പ്രവാസി സാംസ്കാരിക സംഘടന യായ ബ്ളൂ സ്റ്റാര്‍ സംഘടിപ്പിക്കുന്ന 15 ആമത് ഫാമിലി സ്പോര്‍ട്സ് ഫെസ്റ്റിവല്‍ വെള്ളിയാഴ്ച അല്‍ഐനിലെ യു. എ. ഇ. യൂനിവേഴ്സിറ്റി സ്റ്റേഡിയ ത്തില്‍ നടക്കും. മേളയില്‍ ഒളിമ്പ്യന്‍ എം. ഡി വല്‍സമ്മ ആയിരിക്കും മുഖ്യാതിഥി എന്ന് ബ്ളൂസ്റ്റാര്‍ പ്രസിഡന്‍റ് ജോയി തണങ്ങാടനും സെക്രട്ടറി ആനന്ദ് പവിത്രനും അറിയിച്ചു.

ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഡോ. ജവഹര്‍ ഗംഗാരമണി, ഡോ. ബി. ആര്‍. ഷെട്ടി തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

വിവിധ ഇന്ത്യന്‍ സ്കൂളു കളില്‍ നിന്നും ക്ളബുകളില്‍ നിന്നുമായി നാലായിരത്തോളം പേര്‍ പങ്കെടുക്കും എന്ന് മേളയുടെ സാങ്കേതിക കാര്യ ചുമതല വഹിക്കുന്ന അബ്ദുല്ല കോയ, ഉണ്ണീന്‍ പൊന്നത്തേ്, ഹുസൈന്‍, സവിതാ നായിക് എന്നിവര്‍ അറിയിച്ചു.

സെവന്‍സ് ഫുട്ബാള്‍,വോളിബാള്‍, കബഡി, വടംവലി, ത്രോബോള്‍ തുടങ്ങിയ മല്‍സര ങ്ങളാണ് നടക്കുക. മേളയോട് അനുബന്ധിച്ച് രക്തദാന ക്യാമ്പും സൗജന്യ വൈദ്യ പരിശോധനയും ഈ വര്‍ഷവും ഉണ്ടാകും.

- pma

വായിക്കുക: , , ,

Comments Off on ബ്ളൂ സ്റ്റാര്‍ കായികോത്സവം വെള്ളിയാഴ്ച

നഷ്ടമായത് മാനുഷിക മൂല്യങ്ങളുടെ കാവലാൾ : കെ. എസ്. സി.

December 5th, 2014

justice-vr-krishnaiyer-ePathram
അബുദാബി : അനീതിക്കും മനുഷ്യാവകാശ ധ്വംസന ത്തിനുമെതിരെ എക്കാലവും നില കൊണ്ട കാവലാളെയാണ് ജസ്റ്റിസ് വി. ആര്‍. കൃഷ്ണയ്യരുടെ വിയോഗം കൊണ്ട് നഷ്ടമായ ത് എന്ന് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം. യു. വാസു, ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവർ സംയുക്തമായി പുറപ്പെടുവിച്ച അനുശോചന സന്ദേശ ത്തിലൂടെ അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on നഷ്ടമായത് മാനുഷിക മൂല്യങ്ങളുടെ കാവലാൾ : കെ. എസ്. സി.

ഇസ്ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം വ്യാഴാഴ്ച

December 3rd, 2014

അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ സംഘടി പ്പിക്കുന്ന യു. എ. ഇ. ദേശീയ ദിനാഘോഷ പരിപാടികള്‍ വ്യാഴാഴ്ച സെന്ററില്‍ അരങ്ങേറും.

ഉദ്ഘാടനം രാത്രി എട്ടിന് എം. എ. യൂസഫലി നിര്‍വഹിക്കും. ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, എം. പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും രാജ്യ സഭാംഗ വുമായ മണി ശങ്കര്‍ അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തും.

ആഘോഷ ങ്ങളുടെ ഭാഗ മായി ഇന്തോ അറബ് സംസ്‌കാരങ്ങള്‍ കോര്‍ത്തിണക്കി ക്കൊണ്ടുള്ള കലാ പരിപാടികളും അരങ്ങേറും.

പരിപാടി യില്‍ എത്തിച്ചേരുന്നതിനായി അബുദാബി യിലെ വിവിധ സ്ഥല ങ്ങളില്‍ നിന്ന് വാഹന സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. വിവരങ്ങള്‍ക്ക് : 02 642 44 88.

- pma

വായിക്കുക: , , ,

Comments Off on ഇസ്ലാമിക് സെന്റര്‍ ദേശീയ ദിനാഘോഷം വ്യാഴാഴ്ച


« Previous Page« Previous « വാഹന അപകടം: തിരുവനന്തപുരം സ്വദേശിക്ക് 66 ലക്ഷം രൂപ നഷ്ട പരിഹാരം
Next »Next Page » പാം അക്ഷര തൂലിക പുരസ്‌കാരം 2015 »



  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine