ഐ. ഐ. സി. സി. മെഡിക്കല്‍ ക്യാമ്പ് യൂണിവേഴ്സലില്‍

April 27th, 2014

അബുദാബി : ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററും രിസാല സ്റ്റഡി സര്‍ക്കിളും യൂണിവേഴ്‌സല്‍ ഹോസ്പിറ്റ ലുമായി സഹകരിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കാര്‍ഡിയോളജി, ന്യൂറോളജി, ഡര്‍മറ്റോളജി, ജനറല്‍ മെഡിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍ മാരുടെ സേവനവും പ്രമേഹം, രക്ത സമ്മര്‍ദ്ദം തുടങ്ങിയ പരിശോധനകളും സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നടന്നു.

ഐ. സി. എഫ്. മിഷന്‍ 2014 യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന ശീര്‍ഷക ത്തില്‍ നടക്കുന്ന ബോധ വത്കരണ ത്തിന്റെ ഭാഗമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഡോക്ടര്‍മാരായ ഷബീര്‍ നെല്ലിക്കോട് , ജോര്‍ജ് കോശി, അബൂബക്കര്‍, രാജീവ് പിള്ള, നിയാസ് ഖാലിദ് ,സിമി സലാഹുദ്ദീന്‍, സോണിയ മാതടു, അന്നാമേരി , കുല്‍ദീപ്, ശബ്‌നി അഹമ്മദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

ഐ. സി. എഫ്. നേതാക്കളായ ഉസ്മാന്‍ സഖാഫി തിരുവത്ര, ഹമീദ് ഈശ്വരമംഗലം , പി. വി. അബൂബക്കര്‍ മൗലവി, ഹമീദ് പരപ്പ, അബൂബക്കര്‍ വില്യാപ്പള്ളി, നാസര്‍, ഹംസ അഹ്‌സനി, ലത്തീഫ് ഹാജി മാട്ടുല്‍, സമദ് സഖാഫി, സിദ്ദിക്ക് പൊന്നാട്, സൈനുദ്ദീന്‍ സഖാഫി, മുനീര്‍ പാണ്ട്യാല എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സമാജം ഭരണം ‘സേവ് സമാജം’ പാനലിന്

April 27th, 2014

അബുദാബി : മലയാളി സമാജം തെരഞ്ഞെടുപ്പില്‍ നിലവിലെ ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗ്ഗീസിന്റെ നേതൃത്വ ത്തിലുള്ള സേവ് സമാജം പാനലിനു വന്‍ വിജയം.

ഷിബു വര്‍ഗീസ് പ്രസിഡന്‍റായും സുരേഷ് പയ്യന്നൂര്‍ ജനറല്‍ സെക്രട്ടറി യായും അഷ്റഫ് പട്ടാമ്പി വൈസ് പ്രസിഡന്‍റായും ടി. എം. ഫസലുദ്ദീന്‍ ട്രഷററായും തെരഞ്ഞെടുക്ക പ്പെട്ടു.

എസ്. അനില്‍കുമാര്‍, എം. എം. അന്‍സാര്‍, എം. ഹാഷിം, നിബു സാം ഫിലിപ് , സി. പി. സന്തോഷ്, സതീഷ് കുമാര്‍, വക്കം ജയലാല്‍, വിജയ രാഘവന്‍, കെ. സതീഷ് കുമാര്‍, വിജയന്‍ ശ്രീധരന്‍, യേശുശീലന്‍ എന്നിവര്‍ എക്സിക്യൂട്ടീവ് അംഗ ങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ അഞ്ചു വര്‍ഷം സമവായത്തിലൂടെ പ്രസിഡന്‍റായ മനോജ് പുഷ്കറി നെയാണ് ഷിബു വര്‍ഗീസ് വോട്ടെടു പ്പിലൂടെ പരാജയ പ്പെടുത്തിയത്.

ഫ്രന്‍ഡ്സ് എ. ഡി. എം. എസ്, ദര്‍ശന സാംസ്കാരിക വേദി, മലയാളി സൗഹൃദ വേദി, അബൂദാബി സോഷ്യല്‍ ഫോറം, ഐ. ഒ. സി അബൂദബി, കല അബൂദബി, യുവ കലാ സാഹിതി, നൊസ്റ്റാള്‍ജിയ, അരങ്ങ് സാംസ്കാരിക വേദി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്ന താണ് ‘സേവ് സമാജം’ സമിതി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഈസ്റ്റര്‍ കരോള്‍ ഈവനിംഗ് ശ്രദ്ധേയമായി

April 25th, 2014

അബുദാബി : കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച ഈസ്റ്റര്‍ കരോള്‍ ഈവനിംഗ് ശ്രദ്ധേയമായി.

ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ വെച്ചു നടന്ന കെ. സി. സി. ഈസ്റ്റര്‍ സംഗമ ത്തില്‍ സി. എസ്. ഐ. ചര്‍ച്ച് ഡെപ്യൂട്ടി മോഡറേറ്റര്‍ റവറന്റ് തോമസ് കെ. ഉമ്മന്‍ മുഖ്യ പ്രഭാഷണവും ഈസ്റ്റര്‍ സന്ദേശവും നല്‍കി.

സി. എസ്. ഐ. മലയാളം പാരിഷ്, അബുദാബി മാര്‍തോമാ പാരിഷ്, സെന്റ് സ്റ്റീഫന്‍സ് ജാക്കോബൈറ്റ് ഇടവക ക്വയര്‍ ഗ്രൂപ്പുകള്‍ ഈസ്റ്റര്‍ ഗാനങ്ങള്‍ ആലപിച്ചു.

കെ. സി. സി. അബുദാബി യുടെ വെബ് സൈറ്റ് ഉല്‍ഘാടനവും സ്ഥലം മാറി പോകുന്ന പുരോഹിതന്മാരായ ഫാദര്‍ വി. സി. ജോസ്, ഡോക്ടര്‍ ജോണ്‍ ഫിലിപ്പ്, ഷാജി തോമസ്, മാത്യു മാത്യു, ജോബി കെ. ജേക്കബ് എന്നിവര്‍ക്കു യാത്രയയപ്പും നല്‍കി.

ഫാദര്‍ സി. സി. ഏലിയാസ്, ജോണ്‍ തോമസ്, ബിജു ജോണ്‍, ബിജു ഫിലിപ്പ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ക്രൈസ്തവ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍

April 21st, 2014

jacobites-church-easter-2012-ePathram
അബുദാബി : യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മകള്‍ പുതുക്കി ക്രൈസ്തവ ദേവാലയ ങ്ങളില്‍ ഈസ്റ്റര്‍
ശുശ്രൂഷ കള്‍ നടന്നു.

അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന ചടങ്ങു കള്‍ക്ക് തൃശ്ശൂര്‍ ഭദ്രാസനാധിപര്‍ യുഹ ന്നോന്‍ മാര്‍ മിലിത്തി യോസ് കാര്‍മികത്വം വഹിച്ചു.

അബുദാബി സെന്റ് ജോസഫ് കാത്തലിക് കത്തീഡ്രലില്‍ ബിഷപ്പ് പോള്‍ ഹിണ്ടര്‍, ഇടവക വികാരി ഫാദര്‍ സവരി മുത്തു, ഫാദര്‍ ബേബിച്ചന്‍ ഏറത്തേല്‍ എന്നിവരും നേതൃത്വം നല്‍കി. മുസഫ മാര്‍ത്തോമ്മ ചര്‍ച്ചിലെ പ്രാര്‍ഥന കള്‍ക്കും ശുശ്രൂഷകള്‍ക്കും ഇടവക വികാരി ഫാ. ഷാജി തോമസ് നേതൃത്വം നല്‍കി. നൂറു കണക്കിനു വിശ്വാസികള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജം ഭരണ സമിതി തെരഞ്ഞെടുപ്പ് വ്യാഴാഴ്ച

April 20th, 2014

അബുദാബി : മലയാളി സമാജം ജനറൽ ബോഡിയും ഭരണ സമിതി തെരഞ്ഞെടുപ്പും ഏപ്രിൽ 24വ്യാഴാഴ്ച വൈകിട്ട് ഏഴു മണിക്ക് നടക്കും.

മൊത്തം 947 പേര്‍ ക്ക് വോട്ടുള്ള മലയാളീ സമാജത്തിൽ ഇത്തവണ നിലവിലെ പ്രസിഡന്റ് മനോജ് പുഷ്കറിന്റെ നേതൃത്വ ത്തില്‍ ഒരു വിഭാഗം മത്സര രംഗത്തുണ്ട്.

ദര്‍ശന, ഫ്രണ്ട്സ് എ. ഡി. എം. എസ്, സോഷ്യല്‍ ഫോറം, ഇന്ദി രാഗാന്ധി വീക്ഷണം ഫോറം, ഐ. ഒ. സി, മലയാളി സൌഹൃദ വേദി, കല അബുദാബി തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നു കൊണ്ട് ‘സേവ് സമാജം’ എന്ന പേരില്‍ മുന്നണി രൂപീകരിച്ച് ഷിബു വര്‍ഗീസ് പ്രസിഡന്റും സുരേഷ് പയ്യന്നൂര്‍ ജനറല്‍ സെക്രട്ടറി യുമായ വേറെ ഒരു പാനലും പാനൽ മത്സര രംഗത്തുണ്ട്.

ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം സ്വതന്ത്ര രായും മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പി ച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സെന്റര്‍ നാല്പതാം വാര്‍ഷിക ആഘോഷ ങ്ങളുടെ സമാപനം മെയ് ഒന്നിന്
Next »Next Page » ക്രൈസ്തവ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ »



  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു
  • പാലക്കാട് ജില്ല കെ. എം. സി. സി. സ്‌നേഹ സംഗമം
  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine