മദ്യനയം സ്വാഗതാര്‍ഹം : ഐ. ഐ. സി. സി.

August 22nd, 2014

അബുദാബി : കേരള ത്തില്‍ മദ്യ ലഭ്യത കുറച്ചു കൊണ്ടു വരാനുള്ള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം എന്ന്‍ അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ അഭിപ്രായ പ്പെട്ടു.

പടിപടി യായി സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആശയ ത്തിലേക്ക് എത്തിച്ചേരാന്‍ പുതിയ നിയമ സംവിധാന ത്തിന് സാധിക്കട്ടെ എന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

പി. അബൂബക്കര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഹമീദ് പരപ്പ, നാസര്‍ മാസ്റ്റര്‍, സലാം മാസ്റ്റര്‍, ഉസ്മാന്‍ സഖാഫി, സിദ്ദിഖ് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മദ്യനയം സ്വാഗതാര്‍ഹം : ഐ. ഐ. സി. സി.

ഒഡേസ സത്യൻ അനുസ്മരണം ശനിയാഴ്ച

August 21st, 2014

odesa-sathyan-ePathram
അബുദാബി : കഴിഞ്ഞ ദിവസം അന്തരിച്ച ഒഡേസ സത്യൻ എന്ന സിനിമാ പ്രവർത്തകനെ അബുദാബി യിലെ കലാപ്രേമികൾ അനുസ്മരിക്കുന്നു.

ആഗസ്റ്റ്‌ 23 ശനിയാഴ്ച രാത്രി 8 മണിക്ക് ഫേസ്ബുക്ക്‌ ഗ്രൂപ്പ് സിനിമ കൊട്ടക സംഘടിപ്പിക്കുന്ന പരിപാടി യിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

കേരള ത്തിലെ ആദ്യത്തെ ജനകീയ സിനിമാ പ്രസ്ഥാന മായ ഒഡേസ മൂവീസിന്റെ അമരക്കാരൻ ആയിരുന്നു ഒഡേസ സത്യന്‍. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക : 055 431 6860

- pma

വായിക്കുക: , ,

Comments Off on ഒഡേസ സത്യൻ അനുസ്മരണം ശനിയാഴ്ച

നാടൻ കലകൾ തനിമ കൈവിടാതെ പരി രക്ഷിക്കണം : ഡോ. ആർ. സി. കരിപ്പത്ത്

August 21st, 2014

payyannur-sauhrudha-vedhi-reception-to-dr-rc-karippath-ePathram
അബുദാബി : സാഹിത്യ ത്തിലും ശാസ്ത്ര ത്തിലും ഉൾപ്പെടെ ലോക ത്തിലെ ഏറ്റവും ഉന്നത മായ പൈതൃക ത്തിന് ഉടമ യാണ് ഭാരതം എന്നും അത് തിരിച്ചറി യാൻ നമുക്ക് കഴിയാതെ പോയതാണ് ഇന്നത്തെ എല്ലാ പ്രതിസന്ധി കൾക്കും കാരണം എന്നും പ്രമുഖ സാഹിത്യ കാരനും വാഗ്മിയും ഫോക് ലോർ ഗവേഷകനു മായ ഡോക്ടർ. ആർ. സി. കരിപ്പത്ത് അഭിപ്രായ പ്പെട്ടു.

ആ പൈതൃകത്തെ തിരിച്ചറി യുകയും അത് വരും തലമുറ കളിലേക്ക് പകർന്നു നല്കുകയും ചെയ്യേണ്ടത് യഥാർത്ഥ പൗരന്റെ കടമ യാണ്. ഉത്തര മലബാറിന്റെ തനത് അനുഷ്ഠാന കല യായ തെയ്യം ഉൾപ്പെടെ യുള്ള നാടൻ കലാ രൂപങ്ങൾ തനിമ കൈവിടാതെ പരി രക്ഷിക്കാൻ സാംസ്കാരിക ലോകം കൂടുതൽ ജാഗ്രത കാണിക്കണം എന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ സൗഹൃദ വേദി അബുദാബി യിൽ നല്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുക യായിരുന്നു ഡോ. ആർ. സി. കരിപ്പത്ത്.

reception-to-dr-rc-karippath-ePathram

കേരള സോഷ്യൽ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ്‌ വി. ടി. വി. ദാമോദരൻ അധ്യക്ഷം വഹിച്ചു. കെ. ശേഖരൻ പൊന്നാടയണിയിച്ചു.

സുരേഷ് പയ്യന്നൂർ, വി. കെ. ഷാഫി, ജനാർദ്ദന ദാസ് കുഞ്ഞിമംഗലം, വർക്കല ജയകുമാർ എന്നിവർ സംസാരിച്ചു. കെ. കെ. അനിൽ കുമാർ സ്വാഗതവും എം. അബ്ബാസ് നന്ദിയും പറഞ്ഞു. സൗഹൃദ വേദിയുടെ ഉപഹാരം വി. ടി. വി. ദാമോദരൻ സമ്മാനിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on നാടൻ കലകൾ തനിമ കൈവിടാതെ പരി രക്ഷിക്കണം : ഡോ. ആർ. സി. കരിപ്പത്ത്

മെട്രോ കിഡ്സ്‌ സമ്മർ ക്യാമ്പ് ശ്രദ്ധേയമായി

August 19th, 2014

metro-medicals-kids-summer-camp-2014-ePathram
അജ്മാൻ : മെട്രോ മെഡിക്കൽ സെന്ററിന്റെ കീഴിലുള്ള മൈൻഡ് കെയർ സംഘടിപ്പിച്ച മെട്രോ കിഡ്സ്‌ സമ്മർ ക്യാമ്പ് ശ്രദ്ധേയ മായി.

അഞ്ചു വയസ്സ് മുതൽ പതിനഞ്ചു വയസ്സ് വരെ പ്രായമുള്ള കുട്ടി കൾക്ക് വേണ്ടി യാണ് COME FOR A CHANGE… GO WITH CHANGE എന്ന വിഷയം ആസ്പദമാക്കി ക്യാമ്പ് സംഘടിപ്പിച്ചത്.

ഒരാഴ്ച ക്കാലം നീണ്ടു നിന്ന ക്യാമ്പിൽ കുട്ടികളുടെ വൈജ്ഞാ നികമായ കഴിവുകളും സർഗ വാസനകൾ പരിപോഷി പ്പിക്കുവാനും ഉള്ള അവസരം ലഭിച്ചു.

ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്ക് മെട്രോ മെഡിക്കൽ സെന്ററിന്റെ സമ്മാന ങ്ങളും സാക്ഷ്യ പത്രവും സമ്മാനിച്ചു

- pma

വായിക്കുക: , , ,

Comments Off on മെട്രോ കിഡ്സ്‌ സമ്മർ ക്യാമ്പ് ശ്രദ്ധേയമായി

യുവജനസഖ്യം സ്വാതന്ത്ര്യ ദിനാഘോഷം

August 19th, 2014

marthoma-yuva-jana-sakhyam-independence-day-celebrations-ePathram
അബുദാബി : മാർത്തോമാ യുവജനസഖ്യം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മുസ്സഫ യിലെ മാർത്തോമാ പള്ളി അങ്കണ ത്തിൽ നടന്ന ആഘോഷ പരിപാടി കളിൽ ഇടവക വികാരി റവറന്റ് പ്രകാശ് എബ്രാഹം, സഹ വികാരി ഐസക് മാത്യു എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നല്കി.

ഇടവക അംഗങ്ങളും മാർത്തോമാ യുവ ജന സഖ്യം പ്രവർത്തകരും പങ്കെടുത്ത വിവിധ കലാ പരിപാടി കൾ അരങ്ങേറി. ഇന്ത്യൻ മിഷനറി പ്രവർത്തന ങ്ങളെ ചിത്രീകരിച്ച മിഷൻ ഭാരത്‌, ഓപ്പറേഷൻ ബ്ളാക്ക് റ്റൊർനാഡൊ എന്നീ പ്രോഗ്രാമുകൾ ശ്രദ്ധേയ മായി. കണ്‍വീനർ ജിലു ജോസഫ്, സെക്രട്ടറി ടിനോ തോമസ്‌ എന്നിവർ പരിപാടി കൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: ,

Comments Off on യുവജനസഖ്യം സ്വാതന്ത്ര്യ ദിനാഘോഷം


« Previous Page« Previous « യു. എ. ഇ. യില്‍ ശക്തമായ പൊടിക്കാറ്റും മഴയും
Next »Next Page » മലയാളി സമാജം സമ്മര്‍ ക്യാമ്പ് സമാപിച്ചു »



  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine