സ്മാര്‍ട്ട്‌ സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

April 12th, 2013

tcom-signing-oommen-chandi-sheikh-muhammed-al-makhtoom-ePathram
ദുബായ് : കൊച്ചി സ്മാര്‍ട്ട്‌ സിറ്റി യുടെ മാസ്റ്റര്‍ പ്ലാനിന് ദുബായില്‍ ചേര്‍ന്ന് ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി. 50 ഏക്കര്‍ സ്ഥലത്ത് 15 ലക്ഷം ചതുരശ്ര അടി യില്‍ കെട്ടിട സമുച്ചയങ്ങള്‍ നിര്‍മ്മി ക്കാനുള്ള പ്ളാനിനാണ് അംഗീകാരം ലഭിച്ചത്. ആദ്യഘട്ട ത്തില്‍ ആസ്ഥാന മന്ദിരമാണ് നിര്‍മ്മിക്കുക.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് അല്‍മുള്ള, ഡയറക്ടര്‍ ബോര്‍ഡംഗം എം. എ. യൂസഫലി, ഐ. ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. എച്ച്. കുര്യന്‍, സ്മാര്‍ട്ട്‌ സിറ്റി എം. ഡി. ഡോ. ബാജു ജോര്‍ജ് എന്നിവരും യോഗ ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചാവക്കാട് പ്രവാസി ഫോറം ‘വിഷൻ 2013’

April 11th, 2013

dubai-chavakkad-pravasi-forum-ePathram
ദുബായ് : ജീവ കാരുണ്യ പ്രവർത്തന ങ്ങൾക്കായി രൂപീകരിച്ച ചാവക്കാട് നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ യാ‍യ ചാവക്കാട് പ്രവാസി ഫോറം അവതരിപ്പിക്കുന്ന  ”വിഷൻ 2013” ഏപ്രില്‍ 12 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ദുബായ് ഖിസൈസ് ആപ്പിൾ ഇന്റ്റർനാഷണൽ സ്കൂള്‍ അങ്കണ ത്തില്‍ നടക്കും.

ചാവക്കാടും പരിസര പ്രദേശങ്ങളി ലേയും സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സോടെ ‘വിഷൻ 2013′ ആരംഭിക്കും.

chavakkad-pravasi-forum-vision-2013-ePathram

സംഗീത സംവിധായകന്‍ നൌഷാദ് ചാവക്കാടിന്റെ നേതൃത്വ ത്തില്‍ ചലചിത്ര പിന്നണി ഗായകൻ കബീറും സംഘവും അവതരി പ്പിക്കുന്ന ഗാനമേള  പരിപാടി യുടെ മുഖ്യ ആകര്‍ഷക ഘടകം ആയിരിക്കും.

യെർബലും സംഘവും അവതരിപ്പിക്കുന്ന ഖസാക്കിസ്ഥാൻ നൃത്തം, മുഹമ്മദ് ഇബ്രാഹിം മുസ്തഫ അവതരി പ്പിക്കുന്ന തനൂറ ഈജിപ്ഷ്യൻ നൃത്തം, കുട്ടികളുടെ വിവിധ കലാ പരിപാടി കൾ എന്നിവയും ‘വിഷൻ 2013′ യിൽ ഉണ്ടായിരിക്കും.

പ്രവേശനം സൌജന്യം. വിവരങ്ങള്‍ക്ക് : 052 97 17 366, 050 78 56 310

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒ. ഐ. സി. സി. ആഗോള സമ്മേളന ത്തിന് അബുദാബി യില്‍ തുടക്കം

April 11th, 2013

oicc-logo-ePathram
അബുദാബി : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ്സ് (ഒ. ഐ. സി. സി) മൂന്നാമത് ഗ്ളോബല്‍ മീറ്റിന് വ്യാഴാഴ്ച രാവിലെ പതാക ഉയര്‍ത്ത ലോടെ തുടക്ക മാകും.

അബുദാബി ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പരിപാടി യില്‍ ദേശീയ – സംസ്ഥാന നേതാക്കളും മന്ത്രിമാരും എം. പി. മാരും പങ്കെടുക്കും.

പ്രവാസി മലയാളി കളുടെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറുകള്‍ നടക്കും. യു. എ. ഇ. മറ്റ് ജി. സി. സി. രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്പ് എന്നിവിട ങ്ങളില്‍ നിന്നുമായി 1100 പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് പരിപാടി കള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ കെ. പി. സി. സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ അറിയിച്ചു.

വ്യാഴാഴ്ച രാത്രി 8 മണിക്കു സാംസ്കാരിക സമ്മേളനം കേന്ദ്ര മന്ത്രി ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും. ഗ്ളോബല്‍ മീറ്റ്സുവനീര്‍ എം. എ. യൂസഫലി ക്ക് നല്‍കി അദ്ദേഹം പ്രകാശനം ചെയ്യും.

വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. കേന്ദ്രമന്തി വയലാര്‍ രവി മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി കെ. സി. വേണു ഗോപാല്‍, മന്ത്രി മാരായ കെ. സി. ജോസഫ്, എ. പി. അനില്‍കുമാര്‍, കെ. പി. സി. സി. വൈസ് പ്രസിഡന്‍റ് എം. എം. ഹസന്‍, എ. ഐ. സി. സി സെക്രട്ടറി ഷാനി മോന്‍ ഉസ്മാന്‍, ഗ്ളോബല്‍ മീറ്റ് സ്വാഗത സംഘം ചെയര്‍മാന്‍ എം. ജി. പുഷ്പാകരന്‍ എന്നിവര്‍ സംസാരിക്കും.

പദ്മശ്രീ ജേതാക്കളായ എം. എ. യുസഫലി, ബി. ആര്‍. ഷെട്ടി, ഡോ. ആസാദ് മൂപ്പന്‍, സി. കെ. മേനോന്‍ എന്നിവരെയും ഡോ. കെ. പി. ഹുസൈന്‍, കെ. മുരളീധരന്‍, മൂസ ഹാജി, സുധീര്‍ കുമാര്‍ ഷെട്ടി, ബാവ ഹാജി, തുടങ്ങിയവ രെയും ആദരിക്കും.

ഉച്ചക്കു ശേഷം ‘പ്രവാസികള്‍ നേരിടുന്ന വെല്ലുവിളി’ എന്ന സെമിനാര്‍ കെ. സി. വേണു ഗോപാല്‍ ഉദ്ഘാടനം ചെയ്യും. എം. എം. ഹസന്‍ മോഡറേറ്റ റായിരിക്കും. എം. ജി. പുഷ്പാകരന്‍ വിഷയം അവതരിപ്പിക്കും. കെ. സി. ജോസഫ്, വി. ഡി. സതീശന്‍ എന്നിവര്‍ പങ്കെടുക്കും.

വൈകീട്ട് 4.30ന് ‘കേരള ത്തിന്റെ വികസന ത്തില്‍ പ്രവാസി കളുടെ പങ്ക്’ എന്ന സെമിനാര്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ. കെ. പി. ഹുസൈന്‍ വിഷയം അവതരി പ്പിക്കും. ഡോ. ബി. എ. പ്രകാശ് മോഡറേറ്റ റാവും.

വൈകീട്ട് ആറു മണിക്ക് പൊതു സമ്മേളനം വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി എം. കെ. ലോകേഷ്, പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പങ്കെടുക്കും.

ശനിയാഴ്ച രാവിലെ ഒമ്പതിന് സംഘടനാ ചര്‍ച്ച യില്‍ എം. ഐ. ഷാനവാസ് എം. പി, കെ. പി. സി. സി. നേതാക്കളായ ടി. സിദ്ദീഖ്, ശരത്ചന്ദ്ര പ്രസാദ്, കെ. സി. രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

11.30ന് ‘സാമൂഹിക പ്രവര്‍ത്തന ങ്ങളില്‍ വനിത കളുടെ പങ്ക്’ എന്ന വിഷയ ത്തില്‍ ചര്‍ച്ച നടക്കും. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി മാരായ പത്മജ വേണുഗോപാല്‍, ലതിക സുഭാഷ്, വൈസ് പ്രസിഡന്‍റ് ലാലി വിന്‍സെന്‍റ്, മഹിള കോണ്‍ഗ്രസ് പ്രസിഡന്‍റ് ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചക്കു ശേഷം രണ്ടിന് ഒ. ഐ. സി. സി. യുടെ നിര്‍ദിഷ്ട വെല്‍ഫയര്‍ ആന്‍ഡ് ചാരിറ്റി പദ്ധതി യെ സംബന്ധിച്ചുള്ള ചര്‍ച്ച നടക്കും.

4.30ന് മൂന്ന് ദിവസ ത്തെ ചര്‍ച്ച കളില്‍ നിന്ന് ഉരുത്തിരിഞ്ഞ അഭിപ്രായ ങ്ങള്‍ ഉള്‍പ്പെടുത്തി ‘അബൂദബി പ്രഖ്യാപനം’ നടത്തും. ഗ്ളോബല്‍ കമ്മിറ്റി യുടെ പ്രഖ്യാപനവും ഉണ്ടാകും.

സമാപന സമ്മേളനം വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി, എം. പി. വീരേന്ദ്ര കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാചക മത്സരം

April 8th, 2013

ദുബായ് : കൊടുങ്ങല്ലുർ മണ്ഡലം കെ. എം. സി. സി. സംഘടിപ്പിക്കുന്ന മുസ് രിസ് ഫെസ്റ്റ് -2013 നോടു അനുബന്ധിച്ച് വനിത കള്‍ക്കായി നടത്തുന്ന പാചക മത്സര ത്തിലേക്കു് പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവരെ ക്ഷണിക്കുന്നു.

കൂടുതൽ വിവര ങ്ങള്‍ക്കും പേരു രജിസ്റ്റർ ചെയ്യാനും വിളിക്കുക. 055 – 85 10 387 (ഹസീന റഫീക്). ഏപ്രിൽ 26 വെള്ളിയാഴ്ച യാണ് ‘മുസ് രിസ് ഫെസ്റ്റ് 2013’ നടക്കുന്നതു്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈരളി കള്‍ച്ചറല്‍ ഫോറം 2013 പ്രവര്‍ത്തനോദ്ഘാടനം

April 4th, 2013

lenin-rajendran-at-npcc-kairly-cultural-forum-2013-commitee-ePathram
അബുദാബി : മുസ്സഫ കൈരളി കള്‍ച്ചറല്‍ ഫോറ ത്തിന്റെ 2013 പ്രവര്‍ത്തനോദ്ഘാടനം മുസ്സഫ എന്‍. പി. സി. സി. സീനിയര്‍ റിക്രിയേഷന്‍ ഹാളില്‍ സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ നിര്‍വഹിച്ചു.

ഫോറം പ്രസിഡന്റ് മുസ്തഫ അധ്യക്ഷത വഹിച്ച യോഗ ത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മീഡിയ മാനേജര്‍ മൊയ്തീന്‍ കോയ മുഖ്യ പ്രഭാഷണം നടത്തി. വര്‍ക്കല ദേവകുമാര്‍, കൃഷ്ണകുമാര്‍, ടെറന്‍സ് ഗോമസ്, രാജന്‍ കണ്ണൂര്‍, അഷ്‌റഫ് ചമ്പാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

അനില്‍കുമാര്‍ സ്വാഗതവും കോശി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കെ.എസ്.സി. ഷോര്‍ട്ട് ഫിലിം അവാര്‍ഡ് നേടിയ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.

മുഹമ്മദ് കുഞ്ഞി, ഇസ്മായില്‍ കൊല്ലം, അനില്‍ പുത്തൂര്‍, അനിഷ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദര്‍ശന പുരസ്കാരം ബി. എസ്. നിസാമുദ്ദീനും മഹേഷ് ശുകപുരത്തിനും
Next »Next Page » ഗ്ലോബല്‍മീറ്റ് അവലോകന യോഗം സമാജ ത്തില്‍ »



  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine