ട്രേസ് ധ്വനി2013 ശ്രദ്ധേയമായി

February 9th, 2013

thrissur-engineering-collage-alumni-trace-annual-day-ePathram
അബുദാബി : തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കളുടെ യു. എ. ഇ. കൂട്ടായ്മ യായ ട്രേസ് (TRACE )പതിനേഴാം വാര്‍ഷികാഘോഷം “ധ്വനി 2013” അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റെറില്‍ നടന്നു.

തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂടിയായ അഡ്വക്കേറ്റ് വി ടി ബാലറാം എം എല്‍ എ ദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

ട്രേസ് പ്രസിഡണ്ട്‌ ഷൈജു കാരോത്ത് കുഴി, സെക്രട്ടറി അനൂപ്‌ നായര്‍, ഈവന്റ് കണ്‍വീനര്‍ ജോണി മാത്യു, ഈവന്റ് കോഡിനേറ്റര്‌ സജിത്ത് തുടങ്ങിയവരും ട്രേസ് സീനിയര്‍ മെമ്പര്‍മാരും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്നു അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. ബാവാ ഹാജിയെ ആദരിക്കുന്നു

February 7th, 2013

islamic-centre-honouring-p-bava-haji-ePathram
അബുദാബി : ഭാരത സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവ് പി. ബാവാ ഹാജിയെ അബുദാബി യിലെ ഇന്ത്യന്‍ സമൂഹം ആദരിക്കുന്നു.

ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കുന്ന ‘ആദരം 2013’ എന്ന പരിപാടി യില്‍ യു.  എ.  ഇ.  രാജ കുടുംബാംഗ ങ്ങള്‍, മന്ത്രിമാര്‍, നയ തന്ത്ര പ്രതിനിധികള്‍ അറബ് പൌരപ്രമുഖര്‍, വ്യവസായ പ്രമുഖര്‍, സാമൂഹിക – സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

ടെലി വിഷന്‍ റിയാലിറ്റി ഷോ കളിലൂടെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനം കവര്‍ന്ന അനുഗ്രഹീത ഗായകര്‍ ആദില്‍ അതതു, ആസിഫ് കാപ്പാട്, ഉനൈസ് മാട്ടൂല്‍, കബീര്‍ എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന ‘ഇശല്‍ രാവ്’ എന്ന ഗാനമേളയും അവതരിപ്പിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൊതു മാപ്പില്‍ 61 821 പേര്‍ക്ക് ഔട്ട്‌ പാസ് നല്‍കി

February 6th, 2013

uae-amnesty-2013-no-to-violators-ePathram
അബുദാബി : രണ്ടു മാസം മുമ്പ് യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഫെബ്രുവരി 4 ന് അവസാനിച്ച തോടെ 61 821 പേര്‍ ഔട്ട്‌ പസ്സിനായി അപേക്ഷിച്ചതില്‍ 38,505 പേര്‍ രാജ്യം വിട്ടതായും ബാക്കി യുള്ളവര്‍ രണ്ടാഴ്ചക്കകം രാജ്യം വിടുമെന്നും താമസ കുടിയേറ്റ വിഭാഗം മേജര്‍ ജനറല്‍ നാസ്സര്‍ അല്‍ അവാദി മെന്‌ഹാലി വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഈ പൊതു മാപ്പിന്റെ ആനുകൂല്യം പ്രയോജന പ്പെടുത്താതെ അനധികൃത മായി രാജ്യത്ത് തങ്ങുന്ന വര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുമെന്നും പൊതു മാപ്പ് അവസാനിച്ചതിനു ശേഷം രണ്ടു ദിവസ ങ്ങളിലായി നടത്തിയ പരിശോധന യില്‍ ആയിര ത്തോളം പേരെ അറസ്റ്റ് ചെയ്ത തായും വരും ദിവസ ങ്ങളില്‍ ശക്തമായ പരിശോധന തുടരും എന്നും അദ്ദേഹം അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സിയെസ്കൊ ദുബായ് ചാപ്റ്റര്‍ രൂപീകരിച്ചു

February 6th, 2013

ദുബായ് : കോഴിക്കോടു ജില്ലയിലെ സാമൂഹ്യ സാംസ്‌കാരിക സംഘടന യായ ‘സിയെസ്കൊ’ യുടെ ദുബായ് ചാപ്റ്ററില്‍ ജനറല്‍ സെക്രട്ടറി റംസി ഇസ്മയി ലിന്റെ അധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ – എസ്. എം. അബുബക്കര്‍, വൈസ് പ്രസിഡണ്ട്‌ – പി. ടി. നൌഷാദ്, സെക്രട്ടറി – വി. പി. റഷീദ്, ജോയിന്റ് സെക്രട്ടറിമാര്‍ -പി. ടി. ഇഖ്‌ബാല്‍, ഷാനവാസ്‌ കണ്ണഞ്ചേരി, ട്രഷറര്‍ – നിസ്താര്‍, കോര്‍ഡിനേറ്റര്‍ – കെ. വി. ഹാഷിം.

വിശദ വിവരങ്ങള്‍ക്കു വിളിക്കുക : ഷാനവാസ് കണ്ണഞ്ചേരി 050 78 42 286

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അവതാര്‍ ഗോള്‍ഡ് ഡയമണ്ട്‌സിന്റെ അബുദാബി ഷോറൂം മമ്മൂട്ടി ഉദ്ഘാടനംചെയ്തു

February 4th, 2013

mammootty-avatar-abudhabi-opening-ePathram
അബുദാബി : അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ അബുദാബി ഷോറൂം മമ്മൂട്ടി ഉദ്ഘാടനം ചെയ്തു.

ഡയമണ്ട് ആഭരണ ങ്ങളുടെ ആദ്യ വില്പന നൗഷാദ് ബ്ലാങ്ങാടിന് നല്‍കി ഫാത്തിമ ഗ്രൂപ്പ് ഡറയക്ടര്‍ സുലൈമാന്‍ ഹാജി നിര്‍വ്വഹിച്ചു.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഓഫറായി ഏറ്റവും കുറഞ്ഞ പണിക്കൂലി മാത്രമേ അവതാര്‍ ഗോള്‍ഡ് ഡയമണ്ട്‌സ് ഈടാക്കുന്നുള്ളൂ.

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ പണമടച്ചാല്‍, എം. കെ. സില്‍ക്‌സിലെ അവതാര്‍ ഗോള്‍ഡില്‍ സ്വര്‍ണം ലഭ്യമാക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് അവതാര്‍ ചെയര്‍മാനും എം. ഡി. യുമായ യു. അബ്ദുല്ല പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അക്കാഫ് കൂട്ടയോട്ടം ജന സാഗര മായി
Next »Next Page » അല്‍ ഐനില്‍ വാഹനാപകടം : 22 പേര്‍ മരിച്ചു »



  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine