വടകര മഹോത്സവം 2013 : അബുദാബിയില്‍

April 19th, 2013

vatakara-nri-forum-logo-ePathram
അബുദാബി : വടകര എന്‍. ആര്‍. ഐ ഫോറം അബുദാബി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങളുടെ സമാപനം ‘വടകര മഹോത്സവം 2013 ‘ എന്ന പേരില്‍ ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ കൊടിയേറ്റ ത്തോടെ ആരംഭിക്കും.

vatakara-nri-forum-press-meet-ePathram

‘വടകരച്ചന്ത’ യിലെ അഞ്ചുവിളക്ക് ജംഗ്ഷന്‍” പുനര്‍ സൃഷ്ടിച്ച് അവിടെ നടക്കുന്ന ഗ്രാമീണ മേള യില്‍ ഇരുപതോളം തട്ടുകട കളിലായി വടക്കെ മലബാറിന്റെ തനതു പലഹാരങ്ങളും ഭക്ഷ്യ വിഭവങ്ങളും എന്‍. ആര്‍. ഐ. ഫോറം വനിതാ വിഭാഗം പ്രവര്‍ത്തകര്‍ തത്സമയം പാകം ചെയ്ത് സന്ദര്‍ശകര്‍ക്ക് വിളമ്പും.

കടത്തനാടിന്റെ ആയോധന കല യായ കളരിപ്പയറ്റ്, എടരിക്കോട് കോല്‍ക്കളി സംഘത്തി ന്റെ കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട്, ക്ലാസിക്കല്‍ ഡാന്‍സ്, സിനി മാറ്റിക്ക് നൃത്ത നൃത്യങ്ങള്‍, ഈജിപ്ഷ്യന്‍ ‘തനൂറാ നൃത്ത’വും തുടങ്ങി വൈവിധ്യം നിറഞ്ഞ കലാ പരിപാടി കളും അരങ്ങേറും.

നാട്ടിന്‍പുറ ങ്ങളില്‍ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന ഗാര്‍ഹിക – കാര്‍ഷിക ഉപകരണ ങ്ങളുടെ പ്രദര്‍ശ നവും വടകരച്ചന്ത യില്‍ ഉണ്ടാവും.

പരിപാടി യെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അല്‍ത്താഫ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എന്‍. കുഞ്ഞഹമ്മദ്, ഫോറം പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, സെക്രട്ടറി മുഹമ്മദ് സാക്കിര്‍, മറ്റു ഭാരവാഹി കളായ ബാബു വടകര, പവിത്രന്‍., റജീദ്, മനോജ്, കെ. കെ. ജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഏകത വാര്‍ഷികവും വിഷു ആഘോഷവും വ്യാഴാഴ്ച

April 18th, 2013

ഷാര്‍ജ : കലാ-സാംസ്‌കാരിക സംഘടന യായ ഏകത യുടെ ആറാം വാര്‍ഷികവും വിഷു ആഘോഷവും ഏപ്രില്‍ 18 വ്യാഴാഴ്ച രാത്രി 7 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഓഡിറ്റോറിയ ത്തില്‍ നടത്തുന്നു.

ഏകത യുടെ വിഷു ആഘോഷ ത്തില്‍ പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ഏകത പ്രസിദ്ധീകരിക്കുന്ന സുവനീര്‍ ‘ഏകാത്മം 2013’ പ്രകാശനം ചെയ്യും.

ഡോ.ടിജു തോമസ്, അഡ്വ. വൈ. എ. റഹീം, കെ. കുമാര്‍, എന്നിവര്‍ അതിഥി കളായിരിക്കും. വിഷു ആഘോഷ ത്തോടു അനുബന്ധിച്ച് ഏകത യുടെ മുന്നൂറില്‍പ്പരം കലാകാരന്‍മാര്‍ ഒരുക്കുന്ന വര്‍ണാഭമായ കലാ പരിപാടി കളും അരങ്ങേറും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

പ്രദീപ് – 050 577 89 53, രാജീവ് – 050 45 80 427

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് ഡോക്യുമെന്ററി : ലോഗോ പ്രകാശനം ചെയ്തു

April 15th, 2013

jai-hind-tv-middle-east-news-logo-ePathram
അബുദാബി : ഗള്‍ഫ് മലയാളി കളുമായി ബന്ധപ്പെട്ട പ്രധാന സംഭവ വികാസ ങ്ങള്‍ ഉള്‍പ്പെടുത്തി, ജയ്‌ ഹിന്ദ്‌ ടി. വി. പ്രത്യേക ഡോക്യു മെന്ററി പുറത്തിറക്കും. ഇതിന്റെ ലോഗോ പ്രകാശനം അബുദാബി യില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.

ജയ്‌ ഹിന്ദ്‌ ടി വി യുടെ ഗള്‍ഫ് മേഖല യില്‍ നിന്നുള്ള വാര്‍ത്താധിഷ്ടിത വാരാന്ത്യ പരിപാടി യായ ‘മിഡില്‍ ഈസ്റ്റ് ദിസ് വീക്ക് ‘ എന്ന ടെലിവിഷന്‍ ഷോയിലൂടെ സംപ്രേക്ഷണം ചെയ്ത 200 എപ്പിസോഡു കളില്‍ നിന്ന് തെരഞ്ഞെടുത്ത പ്രത്യേക വിഷയ ങ്ങളും റിപ്പോര്‍ട്ടു കളാണ് സി ഡിയില്‍ ഉള്‍പ്പെടുത്തുക.

jai-hind-tv-gulf-logo-release-ePathram

പ്രമുഖ വ്യവസായി പത്മശ്രീ സി. കെ. മേനോന്‍ മുഖ്യമന്ത്രി യില്‍ നിന്ന് ലോഗോ ഏറ്റുവാങ്ങി. ചടങ്ങില്‍ കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, പ്രവാസി കാര്യ മന്ത്രി കെ. സി. ജോസഫ്, കെ. പി. സി. സി. പ്രസിഡണ്ടും ജയ്‌ ഹിന്ദ്‌ ടി വി പ്രസിഡണ്ടു മായ രമേശ് ചെന്നിത്തല, ആന്റോ ആന്റണി എം. പി., എം. ഐ. ഷാനവാസ് എം. പി, ജയ്‌ ഹിന്ദ്‌ ടി. വി. മാനേജിങ് ഡയറക്ടര്‍ എം. എം. ഹസ്സന്‍, ജയ്‌ ഹിന്ദ്‌ ടി. വി. മിഡില്‍ ഈസ്റ്റ് എഡിറ്ററും പരിപാടി യുടെ അവതാര കനുമായ എല്‍വിസ് ചുമ്മാര്‍ എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ബാങ്ക് പരിഗണനയില്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

April 14th, 2013

oicc-3rd-global-meet-abudhabi-ePathram
അബുദാബി : പ്രവാസി കള്‍ക്കായി സഹകരണ മേഖല യില്‍ പ്രവാസി ബാങ്ക് രൂപീകരിക്കും എന്നും സൗദി അറേബ്യയിലെ പ്രവാസികളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഒരു മുന്നറിയിപ്പായി കണ്ടു പ്രവാസി പുനരധിവാസ പദ്ധതി കള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു എന്നും മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

oommen-chandi-inaugurate-oicc-3rd-global-meet-abudhabi-ePathram

അബുദാബി യില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ മൂന്നാമത് ഗ്ലോബല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുക യായി രുന്നു മുഖ്യമന്ത്രി.

പ്രവാസി പുനരധിവാസ പദ്ധതി, സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധ യില്‍ കൊണ്ടു വന്നിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അഭിപ്രായവും അംഗീകാരവും ലഭിച്ചാല്‍ പ്രവാസി ബാങ്ക് അധികം വൈകാതെ യാഥാര്‍ത്ഥ്യം ആവുമെന്നും മുഖ്യ മന്ത്രി പറഞ്ഞു.

വിസ തട്ടിപ്പിനിര യായി ജയിലിലും മറ്റുമായി ദുരിതം അനുഭവിക്കുന്ന വരെ കണ്ടെത്താനും സഹായിക്കാനും പ്രവാസി സംഘടന കള്‍ ശ്രമിക്കണം. പല തര ത്തില്‍ വഞ്ചിക്ക പ്പെട്ട് ഗള്‍ഫില്‍ കഴിയുന്നവരെ തിരിച്ചു കൊണ്ടു വരാനും ശ്രമം ഉണ്ടാവും.

കേന്ദ്ര മന്ത്രി കെ. സി. വേണു ഗോപാല്‍, സംസ്ഥാന മന്ത്രി കെ. സി. ജോസഫ്, എ. പി. അനില്‍കുമാര്‍, എം. പി. മാരായ എം. ഐ. ഷാനവാസ്, ആന്റോ ആന്റണി, എം. എല്‍. എ. മാരായ വി. ഡി. സതീശന്‍, പാലോട് രവി, എ. പി. അബ്ദുള്ളക്കുട്ടി, വി. പി. സജീന്ദ്രന്‍, കോണ്‍ഗ്രസ് നേതാക്കളായ എം. എം. ഹസ്സന്‍, എന്‍. സുബ്രഹ്മണ്യന്‍, മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, പത്മജാ വേണുഗോപാല്‍, ലതികാ സുഭാഷ്, ഘടക കക്ഷി നേതാക്കളായ എം. പി. വീരേന്ദ്ര കുമാര്‍, പി. കെ. കുഞ്ഞാലിക്കുട്ടി, ഗള്‍ഫിലെ കോണ്‍ഗ്രസ് നേതാക്ക ളായ എം. ജി. പുഷ്പാകരന്‍, വൈ. എ. റഹീം, മനോജ് പുഷ്‌കര്‍,ടി. എ. നാസര്‍, കെ. എച്ച്. താഹിര്‍ ലോക രാജ്യ ങ്ങളിലെ സംഘടനാ ഭാരവാഹികള്‍ എന്നിവരെല്ലാം ഒ. ഐ. സി. സി. സമ്മേളന ത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാംസ്കാരിക സമ്മേളന ത്തോടെ ഗ്ലോബല്‍ മീറ്റിനു തുടക്കമായി.

April 12th, 2013

palodu-ravi-mla-in-oicc-3rd-global-meet-abudhabi-ePathram
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റരില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച സാംസ്കാരിക സമ്മേളന ത്തോടെ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ്സ് മൂന്നാമത് ആഗോള സമ്മേളന ത്തിന് തുടക്കമായി.

കേരളാ ഭാഷാ ഇന്‍സ്ട്ടിട്യൂട്ട് ഡയരക്ടര്‍ ഡോ. എം. ആര്‍. തമ്പാന്‍ അദ്ധ്യക്ഷത വഹിച്ചു. പാലോട് രവി എം. എല്‍. എ. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

മുന്‍മന്ത്രി പന്തളം സുധാകരന്‍, ലതികാ സുഭാഷ്‌, പ്രവാസി എഴുത്തു കാരന്‍ എം. എം. മുഹമ്മദ്‌ എന്നിവര്‍ ആശംസാ പ്രസംഗ ങ്ങള്‍ നടത്തി.

കെ. പി. സി. സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല, വൈസ്‌ പ്രസിഡന്‍റ് എം. എം. ഹസ്സന്‍, ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ്, ഡോ. മനോജ് പുഷ്കര്‍, ടി. പി. ഗംഗാധരന്‍, അഷ്‌റഫ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഗ്ലോബല്‍ മീറ്റ്‌ സുവനീര്‍ പ്രകാശനവും സാംസ്കാരിക സമ്മേളന ത്തില്‍ നടന്നു. നളിനാക്ഷന്‍ ഇരട്ടപ്പുഴ ആമുഖ പ്രസംഗവും ഇര്‍ഷാദ്‌ പെരുമാതുറ സ്വാഗതവും ആശംസിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സ്മാര്‍ട്ട്‌ സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം
Next »Next Page » പ്രവാസി ബാങ്ക് പരിഗണനയില്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി »



  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine