ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മറ്റി പുതിയ ഭാരവാഹികള്‍

April 25th, 2012

oruma-logo-epathram ദുബായ് : ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ആര്‍. എം. കബീര്‍ പ്രസിഡന്റും അസ്ഗര്‍ അലി ബനീജ് ജനറല്‍ സെക്രട്ടറി യായും ഷമീര്‍ പി. സി. ട്രഷറര്‍, ആര്‍. വി. കബീര്‍, പി. പി. കബീര്‍ എന്നിവരെ ജോയന്റ് സെക്രട്ടറി മാരായും, അബ്ദുല്‍ ഖനി, ആരിഫ് കെ. എന്നിവരെ വൈസ് പ്രസിഡന്റുമാരായും തിരഞ്ഞെടുത്തു.

ദുബായില്‍ നടന്ന തെരഞ്ഞെടുപ്പിന് സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹസീബ്, ജഹാന്‍ഗീര്‍ പി. പി., അന്‍വര്‍ പി. പി., അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

-വാര്‍ത്ത അയച്ചത് : രഞ്ജിത്ത് എം. കെ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വടകര മഹോല്‍സവം : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

April 25th, 2012

vadakara-nri-press-meet-2012-ePathram
അബുദാബി : വടകര എന്‍ ആര്‍ ഐ ഫോറം ഒരുക്കുന്ന ‘വടകര മഹോല്‍സവ’ ത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

വടകര എന്‍ ആര്‍ ഐ ഫോറം അബുദാബി യുടെ പത്താം വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗ്രാമീണ മേളക്ക് ഏപ്രില്‍ 27 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കൊടിയേറും.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഗ്രാമീണ മേള യില്‍ ഇരുപത്തി അഞ്ചോളം നാടന്‍ തട്ടുകട കളിലായി മലബാറിന്റെ നൂറോളം തനതു ഭക്ഷ്യ വിഭവങ്ങള്‍ ലഭിക്കും. വടകര എന്‍ ആര്‍ ഐ ഫോറം വനിതാ വിഭാഗ മാണ് പാരമ്പര്യ മലബാര്‍ പലഹാര ങ്ങള്‍ അതേ തട്ടുകട കളില്‍ സന്ദര്‍ശകര്‍ ക്കായി പാകം ചെയ്യുക. വടകരയുടെ ‘പലഹാര പ്പെരുമ’ രുചിച്ചരിയാന്‍ ഒരു അസുലഭ അവസരം ആയിരിക്കും ഈ മേള. കൂടാതെ സ്ത്രീകള്‍ക്കായി മൈലാഞ്ചി സ്റ്റാളുകളും ഒരുക്കുന്നതാണ്.

മേളയിലെ മറ്റൊരു പ്രത്യേകത, വടകര യിലെ നാട്ടിന്‍ പുറങ്ങളില്‍ ഉപയോഗി ച്ചിരുന്ന പാരമ്പര്യ ഗാര്‍ഹിക കാര്‍ഷിക ഉപകരണ ങ്ങളുടെ പ്രദര്‍ശനമാണ്.

മേളയില്‍ പ്രത്യേകം ഒരുക്കിയ അങ്കത്തട്ടില്‍ കടത്തനാടിന്റെ ആയോധന കലയായ കളരിപ്പയറ്റ് അവതരിപ്പിക്കും. കൂടാതെ കോല്‍ക്കളി, ദഫ്മുട്ട്, ഒപ്പന, ശാസ്ത്രീയ നൃത്തങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്‌ എന്നിവയും അരങ്ങിലെത്തും.

മെയ്‌ 4 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി നയിക്കുന്ന ഗാനമേളയും വടക്കന്‍ പാട്ടു രചയിതാവും ഗായകനുമായ പ്രഭാകരന്‍ മാസ്റ്റര്‍ നയിക്കുന്ന ‘കുഞ്ഞിത്താലു’ എന്ന വടക്കന്‍ പാട്ടും അവതരിപ്പിക്കും.

മെയ്‌ 11 വെള്ളിയാഴ്ച കേരളാ സോഷ്യല്‍ സെന്ററില്‍ ഏകദിന വോളിബോള്‍ മല്‍സരങ്ങളും നടക്കും.

വാര്‍ത്താ സമ്മേളന ത്തില്‍ വടകര എന്‍ ആര്‍ ഐ ഫോറം പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബാബു വടകര, ജനറല്‍ കണ്‍വീനര്‍ എന്‍ കുഞ്ഞഹമ്മദ്, ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുള്ള, ട്രഷറര്‍ പി. മനോജ്, രജബ് കാര്‍ഗോ എം. ഡി. ഫൈസല്‍, പി. പി. അനസ് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊടുവള്ളി കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു

April 24th, 2012

koduvally-pravasi-logo-release-ePathram
അബുദാബി : കോഴിക്കോട്‌ ജില്ല യിലെ കൊടുവള്ളി നിവാസി കളുടെ പ്രവാസി കൂട്ടായ്മയായ  കെ. എ. പി. സി. യുടെ ജനറല്‍ ബോഡിയും കുടുംബ സംഗമവും അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ വിപുലമായ പരിപാടി കളോടെ നടന്നു.

പത്ര പ്രവര്‍ത്തകനും ഇന്ത്യന്‍ മീഡിയ അബുദാബിയുടെ – ഇമ – വൈസ് പ്രസിഡന്റുമായ ജലീല്‍ രാമന്തളി, പ്രവാസി കൗണ്‍സിലിന്റെ ലോഗോ കമ്മിറ്റി അംഗം ബരീര റഫീഖിനു നല്‍കി പ്രകാശനം ചെയ്തു.

koduvalli-pravasi-kapc-logo-ePathram പുതിയ ഭാരവാഹി കളായി പി. സി. അഹമ്മദ് കുട്ടി (പ്രസിഡണ്ട്), റഫീക്ക് കൊടുവള്ളി (സെക്രട്ടറി), അഷ്‌റഫ് ടൈല്‍ ഗാലേരി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എനോറ ഫാമിലി ഫെസ്റ്റ് 2012

April 24th, 2012

edakkazhiyur-nri-enora-logo-ePathram
ദുബായ് : തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ എനോറ (എടക്കഴിയൂര്‍ നോണ്‍ റെസിഡന്റ് അസ്സോസിയേഷന്‍) യു. എ. ഇ. കമ്മറ്റി യുടെ ആഭിമുഖ്യ ത്തില്‍ മെയ് 4ന് വൈകീട്ട് മൂന്ന് മണി മുതല്‍ ‘എനോറ ഫാമിലി ഫെസ്റ്റ് 2012’ സംഘടിപ്പിക്കുന്നു.

മുപ്പത് വര്‍ഷത്തിലധികം പ്രവാസ ജീവിതം നയിച്ച എടക്കഴിയൂര്‍ സ്വദേശി കളെ പരിപാടിയില്‍ ആദരിക്കുന്ന തോടൊപ്പം വിവിധ കലാ സാംസ്‌കാരിക പരിപാടി കളും നടക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 055 12 36 941 – 050 33 42 963 – 050 57 05 291 എന്നീ നമ്പറു കളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗായകന്‍ വി. ടി. മുരളിയെ ആദരിക്കുന്നു

April 22nd, 2012

singer-vt-murali-ePathram

ദുബായ് : പ്രശസ്ത പിന്നണി ഗായകന്‍ വി. ടി. മുരളിയെ ദുബായിലെ സംഗീതാസ്വാദകര്‍ ആദരിക്കുന്നു. തേന്‍ തുള്ളി എന്ന സിനിമ യിലെ ‘ഓത്തു പള്ളീലന്നു നമ്മള് പോയിരുന്ന കാലം’ എന്ന ഒരൊറ്റ ഗാന ത്തിലൂടെ മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്ത്‌ തന്റെ സ്ഥാനം ഉറപ്പിച്ച വി. ടി. മുരളി, നാടകങ്ങളിലും അനേകം പാട്ടുകള്‍ പാടിയിട്ടുണ്ട്

മെയ് 25 വെള്ളിയാഴ്ച ‘ഓത്തു പള്ളീലന്നു നമ്മള്‍’ എന്ന പേരില്‍ ദുബായില്‍ നടക്കുന്ന ചടങ്ങിലാണ് ആദരിക്കുക. അതിനായി ചേര്‍ന്ന കൂടിയാലോചനാ യോഗം ഷംസുദ്ദീന്‍ നെല്ലറ ഉദ്ഘാടനംചെയ്തു. ലത്തീഫ് പടന്ന അദ്ധ്യക്ഷത വഹിച്ചു. മംഗലത്ത് മുരളി, സമദ് പയ്യോളി, അസീസ് വടകര, എസ്. പി. മഹമൂദ്, ശുക്കൂര്‍ ഉടുമ്പന്തല, നസീര്‍, റഫീക്ക് മേമുണ്ട എന്നിവര്‍ സംസാരിച്ചു

പരിപാടിയുടെ നടത്തിപ്പിനായി കെ. കെ. മൊയ്തീന്‍ കോയ, ബഷീര്‍ തിക്കോടി, സബാ ജോസഫ്, ജ്യോതികുമാര്‍, നെല്ലറ ഷംസുദ്ദീന്‍, ഷാബു കിളിത്തട്ടില്‍ എന്നിവര്‍ രക്ഷാധികാരികളായി കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : സുബൈര്‍ വെളിയോട് 050 25 42 162

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അനസ് അലിക്ക് ആര്‍ പി മെമ്മോറിയല്‍ അവാര്‍ഡ്
Next »Next Page » ഇശല്‍ സംഗമം : ബ്രോഷര്‍ പ്രകാശനം ചെയ്തു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine