പൂരലഹരി പ്രവാസലോകത്തും

May 1st, 2012

thrissur-pooram-epathram
ദുബായ്: കടലിനക്കരെയാണെങ്കിലും തൃശ്ശൂര്‍ പൂരത്തിന്റെ ആവേശം പ്രവാസ ലോകത്തും ഒട്ടും കുറവല്ല. തൃശ്ശൂര്‍ പൂരത്തിലെ ഏറ്റവും വലിയ പ്രവാസി സാന്നിധ്യമാണ് തിരുവമ്പാടിയുടെ അമരക്കാരില്‍ ഒരാളും പ്രമുഖ പ്രവാസി വ്യവസായിയുമായ ശ്രീ സുന്ദര്‍ മേനോന്‍.

ബിസിനസ്സിന്റെ തിരക്കുകള്‍ക്കിടയിലും എക്കാലത്തും പൂരക്കാര്യങ്ങളില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഇത്തവണയും പതിവിനു മാറ്റമില്ല. തൃശ്ശൂര്‍ പൂരത്തിനു തിരുവമ്പാടിയുടെ തിടമ്പേറ്റുന്നത് സുന്ദര്‍ മേനോന്‍ നടയ്ക്കിരുത്തിയ ആന പ്രേമികളായ തൃശ്ശൂരുകാരുടെ സ്വകാര്യ അഹങ്കാരമായ തിരുവമ്പാടി ശിവസുന്ദറാണ്. തെക്കോട്ടിറക്കത്തിനു കൊമ്പ്‌പിടിച്ച്  വര്‍ഷങ്ങളായി അവനെ നയിക്കുന്നത് സുന്ദര്‍ മേനോന്‍ ആണ്. ഇത്തവണ പൂരത്തിന്റെ പിറ്റേന്ന് ദേവിമാര്‍ ഉപചാരം ചൊല്ലിപ്പിരിയുമ്പോള്‍ പാറമേക്കാവിലമ്മ എഴുന്നള്ളുന്നത് സുന്ദര്‍ മേനോന്റെ തന്നെ സംരക്ഷണയില്‍ ഉള്ള മറ്റൊരു ആനയാ‍യ പാമ്പാടി രാജന്റെ പുറത്താണെങ്കില്‍ തിരുവമ്പാടി ഭഗവതി ശിവസുന്ദറിന്റെ പുറത്താണ് എന്ന  മറ്റൊരു പ്രത്യേകത കൂടെ ഉണ്ട്. ആനക്കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല സുന്ദര്‍ മേനോന്റെ സാന്നിധ്യം ഏതാനും വര്‍ഷം മുമ്പ് ഷാര്‍ജയിലെ സണ്‍ എനര്‍ജി എന്ന അദ്ദേഹത്തിന്റെ സ്വന്തം സ്ഥപനത്തിലെ ജീവനക്കാര്‍ ആയിരുന്നു ലിംക ബുക്സ് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച പൂരപ്പന്തലിന്റെ  ദീപാലങ്കാരങ്ങള്‍ ചെയ്തത്. അതിനായി സുന്ദര്‍ മേനോന്‍ ചൈനയില്‍ നിന്നും പ്രത്യേകം വൈദ്യുതി വിളക്കുകള്‍ ഇറക്കും മതി ചെയ്തിരുന്നു.

ഓരോരുത്തര്‍ക്കും ആസ്വാദനത്തിന്റെ വ്യത്യസ്ഥമായ  അനുഭവമാണ് പൂരം സമ്മാനിക്കുന്നത്. ചിലര്‍ക്ക് ആനക്കമ്പം, മറ്റു ചിലര്‍ക്ക് മേളം, ഇനിയൊരു കൂട്ടര്‍ക്ക് വെടിക്കെട്ട് അങ്ങിനെ ആസ്വാദനത്തിന്റെ വൈവിധ്യം വേണ്ടുവോളം നിറച്ചുകൊണ്ടാണ് പൂരത്തിന്റേയും ത്രിശ്ശിവപേരൂരിന്റേയും മഹാശില്പിയായ ശക്തന്‍ തമ്പുരാന്‍ പൂരത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ഇന്നും അതിനൊരു മാറ്റവും ഇല്ലാതെ തുടര്‍ന്ന് പോരുന്നു.

ദുബായിലെ ആനപ്രേമികളുടെ കൂട്ടായ്മയായ ദുബായ് ആനപ്രേമി സംഘം പ്രവര്‍ത്തകര്‍ അവധിയെടുത്താണ് ടി.വിക്ക് മുമ്പില്‍ പൂരം കാണുവാന്‍ ഒത്തു ചേര്‍ന്നിരിക്കുന്നത്.സ്വാഭാവികമായും പൂരത്തിനെത്തുന്ന ആനകളിലാണ് അവര്‍ക്ക് കൂടുതല്‍ താല്പര്യം. ശിവസുന്ദര്‍ തന്നെയാണ് അവര്‍ക്കിടയില്‍ താരം. പുതുപ്പുള്ളി കേശവന്‍ എന്ന പുതുമുഖ താരത്തിന്റെ അരങ്ങേറ്റം ഇത്തവണത്തെ പൂരത്തിന്റെ പ്രത്യേകതയാണ്. പാമ്പാടി രാജന്‍ ഇന്നത്തെ പൂരത്തില്‍ ഇല്ല എന്നതില്‍ അവര്‍ക്ക് അല്പം വിഷമവുമുണ്ട്. കൊടും ചൂടില്‍ ആനകള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകളെ പറ്റി അവര്‍ തികച്ചും ബോധവാന്മാരാണ്. എന്നാല്‍  രാവിലെ പെയ്ത മഴയും ആനകളുടെയും ആനപ്രേമികളുടെയും പ്രിയപ്പെട്ട ഡോ.രാജീവും സംഘവും ഉണ്ടാകും എന്നതും അവര്‍ക്ക് ആശ്വാസം പകരുന്നു. ഫ്രഞ്ചുകാരിയായ ഓഫിലക്കും പൂരത്തില്‍ അണിനിരക്കുന്ന ഗജവീരന്മാര്‍ തന്നെയാണ് വിസ്മയമായത്. ആനകളെ കുറിച്ച് പഠിക്കുവാന്‍ കേരളത്തില്‍ എത്തിയ അവര്‍ക്ക് പൂരം ഒരു അവിസ്മരണീയമായ അനുഭവമായി മാറിയത് നേരത്തെ പങ്കുവെച്ചിരുന്നു.

ആനക്കമ്പത്തേക്കാള്‍ മേളക്കമ്പമാണ് ഗോവിന്ദ് മേനോന്‍ എന്ന ചെര്‍പ്ലശ്ശേരിക്കാരനെ പൂരത്തോട് ചേര്‍ത്തു നിര്‍ത്തുന്നത്. പേരു കേട്ട മേളകലാകാരന്മാര്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട് തീര്‍ക്കുന്ന മേളവിസ്മയത്തെ ടെലിവിഷനിലൂടെ ആസ്വദിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

എന്നാല്‍ പാണ്ടിമേളവും പഞ്ചവാദ്യവും ഏതെന്നറിയാത്ത വണ്ണം മേളത്തെ കുറിച്ച് പ്രാഥമികമായ അറിവു പോലുമില്ലാത്ത അവതാരകര്‍ നടത്തുന്ന ടെലിവിഷനിലെ വിവരണങ്ങള്‍ ആസ്വാദനത്തില്‍ കല്ലുകടിയാകുന്നു എന്ന് ഗോവിന്ദ് അല്പം പ്രതിഷേധത്തോടെ തന്നെയാണ് തുറന്നു പറയുന്നത്.

കുന്ദംകുളം സ്വദേശിയും ഷാര്‍ജയില്‍ ബിസിനസ്സുകാരനുമായ അനീഷ് തലേക്കരക്ക് ആനകളൊട് ഇഷ്ടമാണെങ്കിലും വെടിക്കെട്ടിനോടാണ് കൂടുതല്‍ കമ്പം. കേരളത്തില്‍ അങ്ങോളം ഇങ്ങോളം വിപുലമായ സുഹൃദ് വലയം ഉള്ള അദ്ദേഹത്തിനു  തൃശ്ശൂര്‍ പൂരം സുഹൃദ് ബന്ധങ്ങള്‍ പുതുക്കുവാനുള്ള ഒരു അവസരം കൂടെയാണ്. വടക്കും നാഥന്റെ ആകാശത്ത് വര്‍ണ്ണ ശബ്ദ വിസ്മയം തീര്‍ക്കുന്ന അഗ്നിയുടെ പൂരത്തില്‍ ലയിച്ച് സ്വയം മറന്ന നാളുകള്‍ അനീഷ് ഓര്‍ത്തെടുക്കുന്നു.

അന്തിക്കാട്ടുകാരി സുമിക്ക് കുടമാറ്റത്തോടാണ് പ്രിയം. മുഖാമുഖം നിരന്ന് നിന്ന് ആനപ്പുറത്ത് വര്‍ണ്ണങ്ങള്‍ കൊണ്ടുള്ള വിസ്മയക്കാഴ്ച എത്ര കണ്ടാലും മതിവെരില്ലെന്നാണ് അവര്‍ പറയുന്നത്. ഒരിക്കല്‍ പോലും നേരിട്ട് കാണുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലെങ്കിലും ടെലിവിഷനില്‍ കുടമാറ്റം കാണുന്നത് ഒരിക്കല്‍ പോലും മുടക്കം വരുത്തിയിട്ടില്ല ഷാര്‍ജയില്‍ ജോലിചെയ്യുന്ന ഈ അന്തിക്കാട്ടുകാരി.

ചെറ്റുവക്കാരന്‍ മിഥുന്‍ എന്ന മുബാറക്ക് അബുദാബിയില്‍ ആണെങ്കിലും മനസ്സ് പൂരപ്പറമ്പില്‍ അലയുകയാണ്. ചമയങ്ങള്‍ അണിഞ്ഞ് സ്ക്രീനില്‍ തെളിയുന്ന ആനകളെ മാത്രമല്ല അവയെ വഴിനടത്തുന്ന പാപ്പാന്മാരെയും മുബാറക്കിനു പരിചിതം. പാപ്പാന്മാര്‍ ആനയെ എങ്ങിനെ പരിചരിക്കുന്നു എന്നതും കൂടെ വിലയിരുത്തപ്പെടുന്ന വേദിയാണ് തൃശ്ശൂര്‍ പൂരം. കുത്തിപ്പൊന്തിക്കലും മറ്റും ഇല്ലെങ്കിലും ആനയെ കൊണ്ടു നടക്കേണ്ടതിനെ കുറിച്ച് പൊതുജനത്തിനു അത്ര പരിചിതമല്ലാത്ത ചില കാര്യങ്ങള്‍ പോലും ഈ ചെറുപ്പക്കാരനു കൃത്യമായി അറിയാം. അതിനാല്‍ തന്നെ ഇന്ന ആന ഇന്ന പാപ്പാനൊപ്പം നിന്നാല്‍ കൂടുതല്‍ നന്നാകുമെന്നും ഇന്ന ആനയുടെ കുഴപ്പം ഇന്ന പാപ്പാന്‍ ആണെന്നുമെല്ലാം അദ്ദേഹം ആധികാരികമായി തന്നെ പറയും.

പൂരത്തിന്റെ പിറ്റേന്നുള്ള പൂരവും ഉപചാരം ചൊല്ലിപ്പിരിയലും ആണ് തൃശ്ശൂര്‍ ടൌണില്‍ നിന്നുമുള്ള പലര്‍ക്കും കൂടുതല്‍ താല്പര്യം. പൂരത്തിന്റെ അന്ന് അതിഥികള്‍ ഉണ്ടാകും അതിനാല്‍ അന്ന് പൂരം കാണുവാന്‍ സൌകര്യപ്പെടില്ല. എന്നാല്‍ പിറ്റേന്ന് രാവിലെ ഉള്ള പൂരം താരതമ്യേന തിരക്കു കുറഞ്ഞതും സ്ത്രീകള്‍ക്ക് ആസ്വദിക്കുവാന്‍ തക്കവണ്ണം ഉള്ളതുമാണെന്നാണ് തൃശ്ശൂര്‍ ടൌണില്‍ താമസക്കാരിയായ ജയശ്രീയുടെ വിലയിരുത്തല്‍.

പൂരമെന്ന അതുല്യമായ അനുഭവത്തെ ആത്മാവിനോട് ചേര്‍ത്തുവെക്കുന്ന മലയാളികള്‍ ഉള്ള  ലോകത്തിന്റെ ഏതു കോണിലും പൂരപ്പെരുമ അലയടിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on പൂരലഹരി പ്രവാസലോകത്തും

വി. കെ. രാജന്‍ സ്മാരക അവാര്‍ഡ് വേലായുധ മേനോന്

May 1st, 2012

ദുബായ് : കേരള കൃഷി വകുപ്പ് മുന്‍ മന്ത്രിയും പുല്ലുറ്റ് നിവസി യുമായിരുന്ന വി. കെ. രാജന്റെ സ്മരണക്കായ് യു. എ. ഇ. പുല്ലുറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തുന്ന പ്രഥമ അവാര്‍ഡ് പീടിക പറമ്പില്‍ വേലായുധ മേനോന് നല്‍കും. ഗ്രാമ പുരോഗതി ക്കായ് പ്രവര്‍ത്തിച്ചവരെ വര്‍ഷം തോറും ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ അവാര്‍ഡ്.

മത സാമുഹ്യ രംഗത്ത് 75 വര്‍ഷത്തെ പ്രവര്‍ത്തന ത്തോടൊപ്പം നാട്ടില്‍ കോളേജ്, സ്‌കൂള്‍, സഹകരണ ബാങ്ക് എന്നിവ സ്ഥാപിക്കുന്ന തില്‍ മുന്‍ നിര യില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ് വേലായുധ മേനോന്‍. മെയ്‌ 27 നു പുല്ലുറ്റ് നടക്കുന്ന പ്രവാസി സംഗമ ത്തില്‍ അവാര്‍ഡ്‌ ദാനം നടക്കുമെന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര മഹോത്സവം ശ്രദ്ധേയമായി

April 29th, 2012

vatakara-nri-forum-vatakara-maholsavam-2012-ePathram
അബുദാബി : ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി വടകര എന്‍ ആര്‍ ഐ ഫോറം അബുദാബി യില്‍ സംഘടിപ്പിച്ച വടകര മഹോത്സവം പലഹാര പ്പെരുമ യാലും നാട്ടുകാഴ്ച കള്‍ കൊണ്ടും ശ്രദ്ധേയ മായി.

കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ തട്ടുകട കളില്‍ നിരന്ന വിഭവങ്ങള്‍ കണ്ട് അബുദാബി യിലെ മലയാളി സമൂഹം വിസ്മയ ഭരിതരായി.

vatakara-maholsavam-2012-at-ksc-ePathram
മുട്ടമാല, പിഞ്ഞാണത്തപ്പം, കലത്തപ്പം, കുഞ്ഞിപ്പത്തല്‍, ചീരോക്കഞ്ഞി, ഉന്നക്കായ, ചട്ടിപ്പത്തിരി, കോഴിയട, കൊഴുക്കട്ട, ഏലാഞ്ചി, പോള, റൊട്ടി നിറച്ചത്, കടലപ്പത്തിരി, മത്തി അച്ചാര്‍, പിലായില, മുട്ടസുറുക്ക, പത്തല്‍, പൊട്ട്യാപ്പം, അച്ചപ്പം, ബിണ്ടി തുടങ്ങിയ വിഭവങ്ങളും പലതരം പായസ ങ്ങളും ഇറച്ചി ക്കറികളും കൊതിയൂറുന്ന കാഴ്ചകളായി തട്ടില്‍ നിരന്നു.

kolkkali-at-vatakara-maholsavam-2012-ePathram

മറ്റൊരു വശത്ത് ഗ്രാമീണമായ കാഴ്ച വസ്തുക്കള്‍. പാനൂസ്, തഴപ്പായ, കിണ്ടി, കോളാമ്പി, ഇസ്തിരി പ്പെട്ടി, കിണ്ണം, ഉലക്ക, ഉരല്‍, കുഴി അമ്മി, മുളനാഴി, അപ്പച്ചട്ടി, കടകോല്, മുളപുട്ടുകുറ്റി, ഭരണി, നിലോതിക്ക, തള, തെരുവ, കലപ്പ, ഉറി, വട്ടക്കിണര്‍ എന്നിങ്ങനെ ഉള്ളതെല്ലാം നഗര ങ്ങളില്‍ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് കൗതുക ക്കാഴ്ചകളാണ്.

kalari-ppayattu-vatakara-maholsavam-2012-ePathram

തട്ടുകട കളില്‍ വടകര യിലെ മങ്കമാര്‍ നാടന്‍ പലഹാര ങ്ങള്‍ വിളമ്പുമ്പോള്‍ സ്റ്റേജില്‍ കടത്തനാടന്‍ കളരിപ്പയറ്റും ദഫ്മുട്ടും നാടന്‍ പാട്ടും അരങ്ങു തകര്‍ക്കുക യായിരുന്നു.

വടകര എന്‍ ആര്‍ ഐ ഫോറം ഒരുക്കിയ ഗ്രാമീണ മേളയ്ക്ക് പ്രസിഡന്റ് ഇബ്രാഹിം ബഷീര്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ ബാബു വടകര, ജനറല്‍ കണ്‍വീനര്‍ എന്‍ കുഞ്ഞഹമ്മദ്, ജനറല്‍ സെക്രട്ടറി വി. പി. കെ. അബ്ദുള്ള, ട്രഷറര്‍ പി. മനോജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഖത്തര്‍ – ബ്ലാങ്ങാട് കുടുംബ സംഗമം 2012

April 28th, 2012

qatar-blangad-mahal-epathram

ഖത്തര്‍ : ഖത്തര്‍ – ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്റെ കുടുംബ സംഗമം ഏപ്രിൽ 27 വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദോഹയിലെ അല്‍ – ഒസറ ഹോട്ടലില്‍ നടന്നു. തുടര്‍ന്ന് നടന്ന യോഗത്തിൽ മഹല്ലില്‍ പെട്ട നൂറുദ്ധീന്റെ മകന്‍ ഷാക്കിറിന്റെ മരണത്തിലുള്ള അനുശോചനം രേഖപ്പെടുത്തി ക്കൊണ്ട് ‍ എം. വി. അഷ്‌റഫ്‌, അബ്ദുല്‍ അസീസ്‌, മുജീബ് റഹ് മാന്‍ , പൊറ്റയിൽ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.‍ മരണം ഏത് നിമിഷവും നമ്മെ തേടി വരാമെന്നും അതിനായി എല്ലാവരും തയ്യാറെടുക്കണമെന്നും മുജീബ് റഹ് മാന്‍ തന്റെ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി.

qatar-blangad-mahal-meet-epathram

ദോഹ സന്ദർശിക്കുന്ന ബ്ലാങ്ങാട് മഹല്ല് മുൻ സെക്രട്ടറി പൊറ്റയില്‍ ഖാദര്‍ ബ്ലാങ്ങാട് പള്ളിയിലെ അനുഭവങ്ങള്‍ പങ്ക് വെച്ചു. ഖത്തര്‍ മഹല്ല് കമ്മറ്റി നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും, അത് അർഹതപ്പെട്ടവരുടെ കൈയ്യില്‍ എത്തുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന സന്തോഷം ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും അനുഭവത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറി ഷാഫിയുടെ മേല്‍നോട്ടത്തില്‍ ‍നടന്ന ഈ ആദ്യത്തെ കുടുംബ സംഗമം ഏറെ സന്തോഷവും ആഹ്ളാദവും നിറഞ്ഞ ഒരു കൂടിച്ചേരല്‍ ആയിരുന്നു.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ മലയാളിക്ക് വധശിക്ഷ

April 28th, 2012

crime-epathram

ദുബായ്: മലയാളി അക്കൗണ്ടന്റ് വേലൂര്‍ ചാരമംഗലം സി. കെ. ശശികുമാറി (47) നെ കൊലപ്പെടുത്തിയ കേസില്‍ മലയാളി ഡ്രൈവര്‍ തൃശ്ശൂര്‍ ചൂണ്ടല്‍ സ്വദേശി നവാസിനു (35) ദുബായ് കോടതി വധശിക്ഷ വിധിച്ചു. ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ദുബായ് കരാമ ഫയര്‍ ‌സ്റ്റേഷനടുത്തുള്ള താമസ സ്ഥലത്ത് വെച്ചാണ് ശശികുമാറിനെ നവാസ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തിയത്. കഴുത്തിനും ഹൃദയത്തിനുമേറ്റ മാരകമായ മുറിവുകളാണ് മരണ കാരണമെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ നിഗമനം. കൊല നടക്കുന്ന ദിവസം ശശികുമാര്‍ താമസ സ്ഥലത്ത് തനിച്ചായിരുന്നു. കൃത്യത്തിനു ഉപയോഗിച്ച കത്തിയും ചുറ്റികയും പൊലീസ് കണ്ടെടുത്തു. ശശി കുമാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു നവാസ്. എന്നാല്‍ നവാസ് കോടതിയില്‍ കുറ്റം നിഷേധിച്ചു. സ്വരക്ഷയ്ക്കാണ് കൊല നടത്തിയതെന്ന് അദ്ദേഹം വാദിച്ചു. വിധിക്കെതിരെ 15 ദിവസത്തിനകം നവാസിന് അപ്പീല്‍ പോകാം.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാതോലിക്കാ ബാവ ശൈഖ് സായിദ് പള്ളി സന്ദര്‍ശിച്ചു
Next »Next Page » ഖത്തര്‍ – ബ്ലാങ്ങാട് കുടുംബ സംഗമം 2012 »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine