എടക്കഴിയൂര്‍ സംഗമം വെള്ളിയാഴ്ച ദുബായില്‍

May 3rd, 2012

enora-family-fest-2012-ePathram
ദുബായ് : തൃശൂര്‍ ജില്ലയിലെ എടക്കഴിയൂര്‍ സ്വദേശികളുടെ യു. എ. ഇ. കൂട്ടായ്മ യായ എനോറ (എടക്കഴിയൂര്‍ നോണ്‍ റെസിഡന്റ് അസോസിയേഷന്‍) യുടെ വിപുല മായ സംഗമം മെയ്‌ 4 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണി മുതല്‍ ദുബായ് ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കും.

സാംസ്‌കാരിക സംഗമം, മുതിര്‍ന്ന പ്രവാസികളെ ആദരിക്കല്‍, കുട്ടികളുടെ കലാകായിക മത്സരങ്ങള്‍, വെബ്‌സൈറ്റ് പ്രകാശനം തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മാധ്യമ രംഗത്തെ പ്രമുഖരായ കെ.എ. ജബ്ബാരി, രാജീവ് കോടമ്പള്ളി, കമാല്‍ കാസിം, എഴുത്തുകാരായ സാബ ജോസഫ്, സൈനുദ്ദീന്‍ ഖുറൈഷി, സിനി ആര്‍ട്ടിസ്റ്റ് ഫൈസല്‍ കല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് 055 – 123 69 41, 050 – 33 42 963, 050 – 570 52 91 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒരുമ ഒരുമനയൂര്‍ സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍

May 3rd, 2012

oruma-dubai-central-committee-2012-ePathram
ദുബായ് : പ്രവാസി കൂട്ടായ്മ യായ ഒരുമ ഒരുമനയൂര്‍ 10-മത് വാര്‍ഷിക ജനറല്‍ ബോഡി യോഗം ദുബായ് കറാമയില്‍ ചേര്‍ന്നു.

യോഗ ത്തില്‍ അടുത്ത വര്‍ഷ ത്തേക്കുള്ള സെന്‍ട്രല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ്‌ പി. പി. അന്‍വര്‍, ജനറല്‍ സെക്രട്ടറി ആര്‍. എം. വീരാന്‍ കുട്ടി, ട്രഷറര്‍ പി. സി. ആസിഫ്‌, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി. പി. ജഹാന്ഗീര്‍, വൈസ് പ്രസിഡണ്ടു മാരായി പി. അബ്ദുള്‍ ഗഫൂര്‍, കെ. ഹനീഫ ജോയിന്റ് സെക്രട്ടറി മാരായി എം. വി.അബ്ദുള്‍ ഖാദര്‍, ജോഷി തോമസ്‌, സ്പോര്‍ട്സ് സെക്രട്ടറി എ. സി. കമറുദ്ധീന്‍, ആര്‍ട്സ് സെക്രട്ടറി പി. കെ. സുധീര്‍, ജോയന്‍റ് ട്രഷറര്‍ വി. പി. അലി തുടങ്ങി 41 അംഗ ഭരണ സമതി യേയും തെരഞ്ഞെടുത്തു.

സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍ വി. കെ. ശംസുദ്ധീന്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. എം. കെ. രഞ്ജിത്തിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി വി. ടി. അബ്ദുള്‍ ഹസീബ് സ്വാഗതം ആശംസിച്ചു.

പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട്‌ എം. കെ. രഞ്ജിത്ത്, അബ്ദുള്‍ ഹസീബ്, പി. ബക്കര്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ പി. സി.ആസിഫ്‌ നന്ദി പ്രകാശിപ്പിച്ചു.‌

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നജം നൈറ്റ് ശ്രദ്ധേയമായി

May 3rd, 2012

artist-najum-at-dubai-ePathram
ദുബായ് : കേരളത്തിലെ പ്രകടന ങ്ങളിലൂടെ കലാസ്വാദകരുടെ കൈയ്യടി നേടിയ കൊച്ചു കലാകാരന്‍ മാസ്റ്റര്‍ നജം അബ്ദുല്‍ അസീസ് ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തി.

ഈ പ്രതിഭയെ ആദരിക്കുന്ന തിനായി ഗ്രീന്‍സിറ്റി ദുബായ് ഒരുക്കിയ ‘നജം നൈറ്റ്’ പരിപാടിയിലെ മികവു കൊണ്ട് ശ്രദ്ധേയമായി. നജം അബ്ദുല്‍ അസീസിനെ കൂടാതെ റഹ്മാന്‍ പയ്യന്നൂര്‍, മുനീര്‍ തുര്‍ക്കളിക, നിസാം ആലപ്പുഴ, അബ്ദുല്ലകുട്ടി ചേറ്റുവ, താരിഖ്, അസീസ് പാലേരി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഇസ്മായില്‍, അഫ്സല്‍, നിദാ ഫാത്തിമ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

singer-najum-abdul-azeez-ePathram

കണ്ണൂര്‍ ശരീഫ്, താജുദ്ധീന്‍ വടകര, ആദില്‍ അത്തു, കൊല്ലം ഷാഫി തുടങ്ങിയ ഒട്ടേറെ പ്രഗല്‍ഭരുടെ കൂടെ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ സംഗീത വേദികളില്‍ മാപ്പിള പ്പാട്ട്, മിമിക്രി, സിനിമാറ്റിക് ഡാന്‍സ് എന്നിവ അവതരി പ്പിച്ചു കഴിവ് തെളിച്ച നജം അബ്ദുല്‍ അസീസ്‌, കോഴിക്കോട് മുഹമ്മദ് റാഫി ഫൗണ്ടേഷന്‍ ഒരുക്കിയ റഫി അനുസ്മരണ വേദി യില്‍ റഫിയുടെ ‘ചക്കെ പെ ചക്ക’ എന്ന ഗാനം പാടി സദസ്സിനെ കയ്യിലെടുത്തു.

najum-at-vatakara-nri-vishukkani-2012-ePathram

ദുബായില്‍ വടകര എന്‍ ആര്‍ ഐ ഫോറം ഒരുക്കിയ വിഷുക്കണി 2012, അബുദാബില്‍ നടന്ന വടകര മഹോത്സവ ത്തിലും മാപ്പിളപ്പാട്ട് പാടി സദസ്സിന്റെ മനം കുളിര്‍പ്പിക്കുകയും, മിമിക്രി യിലൂടെ പൊട്ടിച്ചിരിപ്പി ക്കുകയും ചെയ്തു. ദുബായിലെ ഒട്ടേറെ വേദികള്‍ നജമിന്റെ പരിപാടി ക്കായ് ഒരുങ്ങുകയാണ്. വിവരങ്ങള്‍ക്ക്  : 050 53 54 402.

-അയച്ചു തന്നത് : അബ്ദുല്ലകുട്ടി ചേറ്റുവ, ദുബായ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗായകന്‍ പീര്‍ മുഹമ്മദിനെ ആദരിക്കുന്നു

May 2nd, 2012

mappila-paattu-singer-peer-muhammed-ePathram
ദുബായ് : നാലു പതിറ്റാണ്ട് കാലമായി തന്റെ സ്വര മാധുരി കൊണ്ട് മാപ്പിളപ്പാട്ട് ഗാനാസ്വാദകരെ വിസ്മയിപ്പിച്ച അനുഗ്രഹീത ഗായകന്‍ പീര്‍ മുഹമ്മദിനെ ആദരിക്കുന്നു.

മെയ്‌ 11 വെള്ളിയാഴ്ച ദുബായ് ഖിസൈസ് എത്തിസലാത്ത്‌ അക്കാദമി യില്‍ വെച്ച് വൈകീട്ട് 7 മണിക്ക് നടക്കുന്ന ‘സ്നേഹപൂര്‍വ്വം പീര്‍ക്കാ’ എന്ന ചടങ്ങില്‍ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

മാപ്പിളപ്പാട്ട് ഗാന ശാഖയിലെ യുവ നിരയിലെ ശ്രദ്ധേയരായ ഗായകര്‍ കണ്ണൂര്‍ ഷെരിഫ്, എം. ഏ. ഗഫൂര്‍, സിബല്ല സദാനന്ദന്‍, നിസാം കണ്ണൂര്‍, ഷീജ കണ്ണൂര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

നെല്ലറ നെല്‍ ടീ ഗ്രൂപ്പിന്റെ നേതൃത്വ ത്തില്‍ സമദ് കടമേരിയുടെ സംവിധാന ത്തില്‍ ഷുക്കൂര്‍ ഉടുമ്പന്തല, സുബൈര്‍ വെള്ളിയോട് എന്നിവര്‍ ചേര്‍ന്നാണ് ‘സ്നേഹപൂര്‍വ്വം പീര്‍ക്കാ’ ഒരുക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : സമദ്‌ കടമേരി 050 206 80 40

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വടകര എന്‍ ആര്‍ ഐ ഫോറം വിഷു ആഘോഷിച്ചു

May 2nd, 2012

vishu-celebration-vatakara-nri-dubai-ePathram
ദുബായ് : വടകര പാര്‍ലമെന്റ് മണ്ഡല ത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ വടകര എന്‍ ആര്‍ ഐ ഫോറം ദുബായ് കമ്മറ്റി യുടെ വിഷു ആഘോഷവും കുടുംബ സംഗമവും കരാമ സെന്ററില്‍ വെച്ച് നടന്നു. പ്രസിഡണ്ട്‌ പ്രേമാനന്ദന്‍ കുനിയില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് നടനും സംവിധായകനു മായ മഞ്ജുളന്‍ നിലവിളക്ക് കൊളുത്തി ഉത്ഘാടനം നിര്‍വ്വഹിച്ചു.

എന്‍. ആര്‍. മായിന്‍, കെ. കെ. എസ്‌. പിള്ള, എന്‍. പി. രാമചന്ദ്രന്‍, നെല്ലറ ഷംസുദ്ദീന്‍, വിനോദ് നമ്പ്യാര്‍, ഡോ. മുഹമ്മദ്‌ ഹാരിസ്, രാജു, നാസര്‍ പരദേശി, സാജിദ് പുറക്കാട് എന്നിവര്‍ ആശംസ നേര്‍ന്നു.വിഷു സദ്യ, എന്‍. ആര്‍. ഐ കുടുംബ അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ ഉണ്ടായിരുന്നു. രാമ കൃഷ്ണന്‍ ഇരിങ്ങല്‍, ബാലന്‍ മേപ്പയ്യൂര്‍, അഡ്വ.സാജിദ് അബൂബക്കര്‍, രാജീവന്‍ വെള്ളികുളങ്ങര, റഫിക് മേമുണ്ട, രാജന്‍,അസീസ്‌ വടകര എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പൂരലഹരി പ്രവാസലോകത്തും
Next »Next Page » ഗായകന്‍ പീര്‍ മുഹമ്മദിനെ ആദരിക്കുന്നു »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine