യാത്രാ ക്ലേശം പരിഹരിക്കാൻ ദല സ്ത്രീകളുടെ സംഘം കോൺസലേറ്റിൽ

July 16th, 2012

air-india-maharaja-epathram

ദുബായ് : പൈലറ്റ് സമരത്തിന്റെ മറവിൽ വിമാന യാത്രാക്കൂലി ക്രമാതീതമായി വർദ്ധിപ്പിക്കുകയും പ്രവാസി യാത്രക്കാരെ കൊള്ളയടിക്കുകയും ചെയ്യുന്നതിനെതിരെ അടിയന്തിരമായി ഇടപെട്ട് പ്രവാസികളുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന് ദലയുടെ ആഭിമുഖ്യത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ആവശ്യപ്പെട്ടു. രണ്ടു മാസം നീണ്ട പൈലറ്റ് സമരം അവസാനിച്ചിട്ട് രണ്ടാഴ്ച ആയെങ്കിലും ഗൾഫ് കേരള സെക്ടറിലെ യാത്രാ പ്രതിസന്ധിക്ക് ഇനിയും പരിഹാരം ആയിട്ടില്ല. വേനൽ അവധി ആരംഭിച്ചിട്ടും സ്വദേശത്തേയ്ക്ക് പോകാൻ കഴിയാതെ മലയാളി കുടുംബങ്ങൾ വലയുകയാണ്.

പൈലറ്റ് സമരത്തെ കേരളത്തോടുള്ള പ്രതികാര നടപടിയായാണ് എയർ ഇന്ത്യ കണ്ടത്. കരിപ്പൂരിൽ നിന്ന് 136ഉം, തിരുവനന്തപുരത്ത് നിന്നും 80ഉം, കൊച്ചിയിൽ നിന്ന് 56ഉം വിമാന സർവീസുകൾ റദ്ദ് ചെയ്തപ്പോൾ യൂറോപ്പ്, ബോംബെ, ഡൽഹി റൂട്ടുകളിൽ നിന്ന് നാമമാത്രമായാണ് റദ്ദ് ചെയ്തത്. രണ്ട് ലക്ഷത്തോളം പ്രവാസി കുടുംബങ്ങളാണ് അവധിക്കാലത്ത് കേരളത്തിലേക്ക് യാത്ര ചെയ്യുന്നത്. ഇവരെ കൊള്ളയടിക്കാൻ മറ്റ് വിമാന കമ്പനികൾക്ക് അവസരമൊരുക്കി കൊടുക്കുന്ന നടപടിയാണ് എയർ ഇന്ത്യയുടേത്. എക്കണോമിൿ ക്ലാസിൽ പോലും യാത്ര നിരക്കുകൾ കുത്തനെ ഉയർത്തി സാധാരണക്കാരന്റെ നട്ടെല്ല് ഒടിക്കുന്ന നടപടി ഉടൻ അവസാനിപ്പിക്കണം. റദ്ദ് ചെയ്ത സർവീസുകൾ പുനരാരംഭിക്കുകയും യാത്രാ നിരക്കുകൾ സമരം തുടങ്ങുന്നതിന് മുൻപുള്ള നിരക്കുകളിലേക്ക് പുനസ്ഥാപിക്കുകയും വേണമെന്നും കൌൺസിൽ ജനറലിന് നൽകിയ നിവേദനം ആവശ്യപ്പെട്ടു.

എ. ആർ. എസ്. മണി, നാരായണൻ വെളിയംകോട്, അനിത ശ്രീകുമാർ, സതിമണി, ബാബു ജി. എന്നിവരുടെ നേതൃത്വത്തിലാണ് നിവേദക സംഘം കോൺസിലേറ്റിൽ എത്തിയത്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പയ്യോളിക്കാരുടെ കസ്സിംക്കാക്ക് യാത്രയയപ്പ് നല്‍കി

July 16th, 2012

payyoli-peruma-sent-off-to-kassim-ePathram
ദുബായ് : മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന കളത്തില്‍ കാസിമിന് പെരുമ പയ്യോളി ഹൃദ്യമായ യാത്രയപ്പ് നല്‍കി. ദുബായിലെ പ്രമുഖ കമ്പനിയില്‍ ലീഗല്‍ കണ്സള്‍ട്ടന്റ് ആയി ജോലി ചെയ്തു വരികയായിരുന്ന അദ്ദേഹം, പെരുമ പയ്യോളിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.

‘പ്രവാസികള്‍ക്ക് സാമ്പത്തീക ഭദ്രത’ എന്ന ആശയത്തെ മുന്‍ നിറുത്തി പെരുമ പ്രോപ്പര്‍ട്ടീസ്‌ എന്ന കമ്പനി രൂപികരിച്ചു കൊണ്ട് തിക്കൊടി, പയ്യോളി, തുരയൂര്‍ പഞ്ചായത്തുകളിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് ജീവിതസൌഭാഗ്യം ഒരുക്കി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ദേര മുതീനയിലെ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടന്ന ‘സ്നേഹപൂര്‍വ്വം കസിംക്കാക്ക് ‘എന്ന ചടങ്ങില്‍ വിനോദ് നമ്പ്യാര്‍ ‍(യു. എ.ഇ. എക്സ്ചേഞ്ച് സെന്റര്‍) മുഖ്യാതിഥി യായി പങ്കെടുത്തു പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന പ്രതിനിധികള്‍ ആശംസ കള്‍ നേര്‍ന്നു.

പ്രസിഡന്റ്‌ സമദ് മേലടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാജിദ് പുറതോട്ടില്‍ ‍സ്വാഗതവും സുനില്‍ നന്ദിയും പറഞ്ഞു. പെരുമ പയ്യോളിയുടെ കലാ വിഭാഗം സെക്രട്ടറി പ്രേമദാസന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളുടെ പണത്തിന് സേവന നികുതി ഈടാക്കില്ല

July 11th, 2012

indian-rupee-epathram

ദുബായ് : പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മേൽ സേവന നികുതി ഈടാക്കാനുള്ള സർക്കാർ നീക്കം വ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചതായി സൂചന. നാട്ടിലേക്ക് പണം അയക്കുമ്പോൾ ധന വിനിമയ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിന്റെ ഒരംശം നാട്ടിലെ ബാങ്കുകൾക്ക് ഉള്ളതാണ്. സാധാരണയായി പ്രവാസികളിൽ നിന്നും ഈടാക്കുന്ന 15 ദിർഹം ഫീസിൽ നിന്നും ഒന്നോ രണ്ടോ ദിർഹമാണ് നാട്ടിലെ ബാങ്കുകൾക്ക് നൽകു ന്നത്. ചില ബാങ്കുകൾ ഈ പണം ഈടാക്കാറുമില്ല. ബാങ്കുകൾ ഇത്തരത്തിൽ ഈടാക്കുന്ന ഫീസിന്റെ (അതായത് ഒന്നോ രണ്ടോ ദിർഹത്തിന്റെ) 12.36 ശതമാനമാണ് സർക്കാർ സേവന നികുതിയായി ഈടാക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇതിനെ സോഷ്യൽ മീഡിയകളും ചില മാദ്ധ്യമങ്ങളും ഏറെ പെരുപ്പിച്ചാണ് ചിത്രീകരിച്ചത്. അയയ്ക്കുന്ന പണത്തിന്റെ 2.36 ശതമാനം നികുതിയാണ് നൽകേണ്ടി വരിക എന്ന് പലരും തെറ്റിദ്ധരിച്ചതാണ് ഇതിന് കാരണം.

ഏതായാലും പ്രവാസികളുടേയും മറ്റ് സംഘടനകളുടേയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഈ നീക്കം സർക്കാർ ഉപേക്ഷിച്ചതായി ദുബായ് സിറ്റി എക്സ്ചേഞ്ച് ചീഫ് മാർക്കറ്റിങ്ങ് മാനേജർ എബി പൌലോസ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

കളത്തില്‍ കസിമിനു യാത്രയയപ്പ് നല്‍കുന്നു

July 11th, 2012

ദുബായ് : 35 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ‘പെരുമ പയ്യോളി’ യുടെ സ്ഥാപക പ്രസിഡന്റ്‌ കളത്തില്‍ കസിമിനു കോഴിക്കോട് ജില്ലയിലെ പയ്യോളി, തിക്കൊടി, തുരയൂര്‍ പഞ്ചായത്ത് നിവാസി കളുടെ പ്രവാസി കൂട്ടായ്മയ പെരുമ പയ്യോളി യാത്രയയപ്പ് നല്‍കുന്നു.

ദേര മുതീന യിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ വെച്ച് 2012 ജൂലായ്‌ 13 വെള്ളിയാഴ്ച 5 മണിക്ക് നടക്കുന്ന ‘സ്നേഹപൂര്‍വ്വം കാസിംക്കായ്ക്ക് ‘ എന്ന പേരില്‍ ഒരുക്കുന്ന പരിപാടിയില്‍ കല -സാംസ്‌കാരിക -സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 51 46 154, 050 – 30 48 315

– വാര്‍ത്ത അയച്ചത് : രാമകൃഷ്ണന്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സലാല യില്‍ കാണാതായ കോഴിക്കോട് സ്വദേശി തൂങ്ങി മരിച്ച നിലയില്‍

July 10th, 2012

jisine-balussery-missing-keralite-in-oman-ePathram സലാല : വെള്ളിയാഴ്ച മുതല്‍ സലാല യില്‍ കാണാതായ കോഴിക്കോട് സ്വദേശി ജസിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെി. സലാല ഹാഫ പാലസ് റോഡില്‍ ഒമാന്‍ ടെല്‍ കെട്ടിടത്തിന് സമീപം മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകി തുടങ്ങിയിരുന്നു.

ധരിച്ച വസ്ത്രവും മറ്റും കണ്ടാണ് കൂട്ടുകാര്‍ ജസിനെ തിരിച്ചറിഞ്ഞത്. ആറു വര്‍ഷമായി സലാലയില്‍ നിര്‍മ്മാണ തൊഴിലാളി യായ ജസിന്‍ അവിവാഹിതനാണ്. സെപ്റ്റംബര്‍ 14ന് നാട്ടിലേക്ക് പോകാന്‍ ഒരുങ്ങി ഇരിക്കുക യായിരുന്നു

വ്യാഴാഴ്ച രാത്രി താഖ യിലുള്ള കുട്ടുകാരെ സന്ദര്‍ശിച്ച് മടങ്ങിയ ജസിന്‍ സലാലയില്‍ എത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കള്‍ പൊലീസില്‍ നല്‍കി അന്വേഷണം നടത്തി വരിക യായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊടും ചൂടിന് ശമനമേകി ദുബായില്‍ മഴ
Next »Next Page » ബാഗേജിനുള്ളില്‍ കുഞ്ഞിനെ കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍ »



  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു
  • കെ. എസ്‌. സി. ചങ്ങാതിക്കൂട്ടം ശ്രദ്ധേയമായി
  • നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററിനു പുതിയ നേതൃത്വം
  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine