തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാന ത്തിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്തു വന്നു. ശക്തമായ സമരം യൂസേഴ്സ് ഫീക്കെതിരെ നടത്തുമെന്ന് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം ഉള്‍പ്പടെയുള്ള സംഘടനകള്‍ അറിയിച്ചു.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്സ് ഫീ ഏര്‍പ്പെടുത്താനുള്ള തീരുമാന ത്തിനെതിരെ പ്രവാസി സംഘടനകള്‍ രംഗത്തു വന്നു. ശക്തമായ സമരം യൂസേഴ്സ് ഫീക്കെതിരെ നടത്തുമെന്ന് എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം ഉള്‍പ്പടെയുള്ള സംഘടനകള്‍ അറിയിച്ചു.
-
അബുദാബി: ഇത്തിസലാത്ത് ലാന്‍റ് ഫോണു കളില്‍ നിന്നും വിളിക്കുന്ന അന്താരാഷ്‌ട്ര ഫോണ്‍ കോളു കളുടെ നിരക്ക് മിനിറ്റിന് 50 ഫില്‍സ് ആക്കി കുറച്ചതായി എമിറേറ്റ്‌സ് ടെലി കമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. മെയ് 10 മുതല്‍ 2010 ആഗസ്റ്റ് 9 വരെ യാണ് ഈ ആനുകൂല്യം. ലോകത്തെ ഏത് നമ്പറിലേക്കും ഏതു സമയവും 50 ഫില്‍സ് നിരക്കില്‍ വിളിക്കാം.
ഉപഭോക്താക്കള്‍ക്ക് സൗകര്യാ നുസരണം തെരഞ്ഞെടു ക്കാവുന്ന രണ്ടു പാക്കേജുകളാണ് ഇത്തിസലാത്ത് അവതരിപ്പിക്കുന്നത്. എല്ലാ ദിവസവും മിനിറ്റിന് 50 ഫില്‍സ് നിരക്കില്‍ വിളിക്കാവുന്ന ഓഫറില്‍ തെരഞ്ഞെടുക്കുന്ന ഒരു രാജ്യത്തേക്കാണ് സേവനം ലഭിക്കുക. ഒരു മാസത്തേക്ക് ഫ്ലാറ്റ് ഫീ ഇനത്തില്‍ 20 ദിര്‍ഹം നല്‍കണം. ഈ സര്‍വ്വീസ് ലഭ്യമാവാന്‍ ഇത്തിസലാത്ത് കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ (125 ലേക്കു) വിളിച്ച്, ഉപഭോക്താവിന് വിളിക്കേണ്ട രാജ്യം തിരഞ്ഞെടുത്ത ശേഷം ഉപയോഗിക്കാം. മറ്റു രാജ്യാന്തര, പ്രാദേശിക വിളികള്‍ക്കു പഴയ നിരക്കു തന്നെ നല്‍കണം. രണ്ടാമത്തെ പ്ലാന്‍ അനുസരിച്ച്, തെരഞ്ഞെടുക്കുന്ന രാജ്യത്തേക്ക് മിനിറ്റിന് 50 ഫില്‍സ് നിരക്കില്‍ വിളിക്കാന്‍ കണക്ഷന്‍ ചാര്‍ജായി ഒരു ദിര്‍ഹം നല്‍കണം. ഒരു മാസത്തേക്ക് 20 ദിര്‍ഹം നല്‍കുന്നത് ഒഴിവാക്കു ന്നതിനാണിത്. ഉപഭോക്താക്കള്‍ക്ക് ഏതു സമയവും ഓഫറുകള്‍ പരസ്പരം മാറുന്നതിനും സൗകര്യമുണ്ട്.
- pma
വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി പ്രോവിന്‍സ് നിലവില്‍ വന്നു. പോള്‍ വടശേരിയെ ചെയര്‍മാനായും ജെ. ശരത്ചന്ദ്രന്‍ നായരെ പ്രസിഡന്‍റായും തെരഞ്ഞെടുത്തു.
ഗോപാല്‍ ആണ് ജനറല്‍ സെക്രട്ടറി. ഹെര്‍മന്‍ ഡാനിയേലിനെ ട്രഷററായി തെരഞ്ഞെടുത്തിട്ടുണ്ട്.
-
വായിക്കുക: പ്രവാസി, യു.എ.ഇ., ലോകമലയാളി കൌണ്‍സില്‍, സംഘടന
അബുദാബി: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കാനായി ഒരു ദിവസം രജിസ്റ്റര്‍ ചെയ്തത് ആറായിരം പേര്‍.
ഗതാഗത വകുപ്പിലെ ഇടപാടുകള്‍ക്ക് നാഷണല്‍ ഐ. ഡി. നിര്‍ബ്ബന്ധമാക്കിയത്തിനു പുറകെ മറ്റു വകുപ്പുകളിലും ഐ. ഡി കാര്‍ഡ് വേണ്ടി വരുമെന്നുള്ള അധികൃതരുടെ മുന്നറിയിപ്പാണ് തിരക്ക് കൂട്ടാന്‍ ഇടയാക്കിയത്.
തിരിച്ചറിയല്‍ കാര്‍ഡ് സമ്പാദിക്കാന്‍ ഈ വര്‍ഷം അവസാനം വരെ സമയം അനുവദിച്ചിരുന്നുവെങ്കിലും ധാരാളം പേര്‍ ഇനിയും കാര്‍ഡിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. ഇതിനിടയിലാണ് സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുമായും ബാങ്ക് ഇടപാടുകള്‍ക്കും കാര്‍ഡ് നിര്‍ബന്ധമാക്കിയത്. തിരക്ക് നിയന്ത്രിക്കാനായി താല്‍ക്കാലിക ടെന്‍റ് കെട്ടിയാണ് രജിസ്ട്രേഷന്‍ തുടരുന്നത്
- pma
ദുബൈ: ദുബൈയിലെ എല്ലാ പെയ്‌ഡ് പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും ഫീസ് അടക്കുന്നതിന് നോല്‍ കാര്‍ഡുകള്‍ ഉപയോഗപ്പെടുത്താനുള്ള സൗകര്യം കഴിഞ്ഞ ദിവസം മുതലാണ് ആര്‍ ടി എ ഏര്‍പ്പെടുത്തിയത്. നോള്‍ കാര്‍ഡ് ഉപയോഗിച്ച് പാര്‍ക്കിംഗ് ഫീ അടക്കാനുള്ള സൗകര്യം ചിലയിടങ്ങളില്‍ നേത്തേ നിലവിലുണ്ട്.
എന്നാല്‍, ഈ സൗകര്യം ഇപ്പോള്‍ നഗരത്തിലെ എല്ലാ പാര്‍ക്കിംഗ് സോണുകളിലും നിലവില്‍ വന്നതായി അധികൃതര്‍ വ്യക്തമാക്കി. പ്രീ പെയ്‌ഡ് പാര്‍ക്കിംഗ് കാര്‍ഡിന് സമാനമായാണ് നോള്‍ കാര്‍ഡ് ഉപയോഗിക്കാനാവുക.
ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് വകുപ്പിനു കീഴിലെ ഫെയര്‍ കാര്‍ഡ് കളക്‌ഷന്‍, പാര്‍ക്കിംഗ് വകുപ്പുകള്‍ എന്നിവ സംയുക്‌തമായാണ് പദ്ധതി തയാറാക്കിയതെന്ന് ഫെയര്‍ കാര്‍ഡ് കളക്‌ഷന്‍ വിഭാഗം ഡയറക്‌ടര്‍ മുഹമ്മദ് അല്‍ മുദര്‍റബ് അറിയിച്ചു.
എല്ലാവര്‍ക്കും സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ലക്ഷ്യംവെച്ചാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. പാര്‍ക്കിംഗ് യന്ത്രങ്ങളില്‍ നോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയതായി പാര്‍ക്കിംഗ് വിഭാഗം ഡയറക്‌ടര്‍ ആദില്‍ മുഹമ്മദ് അഷല്‍ മര്‍സൂകി വ്യക്‌തമാക്കി. നഗരത്തില്‍ പേ പാര്‍ക്കിംഗ് യന്ത്രങ്ങളുടെ എണ്ണം 3128 ആയി ഉയര്‍ത്തിയിട്ടുണ്ട്
- pma