ഇസ്മയില്‍ മേലടിക്ക് യാത്രയയപ്പ് നല്‍കി

April 28th, 2011

ismail-meladi-sent-off-epathram

ദുബായ് : യു. എ. ഇ. യിലെ ഔദ്യോഗിക ജീവിതം മതിയാക്കി ഖത്തറിലേക്ക് പോകുന്ന കവിയും എഴുത്തു കാരനുമായ ഇസ്മയില്‍ മേലടിക്ക് വടകര എന്‍. ആര്‍. ഐ. ഫോറം ദുബായ് കമ്മറ്റി യാത്രയയപ്പ് നല്‍കി.

പ്രസിഡന്‍റ് അഡ്വ. സാജിദ് അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. കെ. പി. ഹുസൈന്‍ സംഘടന യുടെ ഉപഹാരം നല്‍കി.

സജി പണിക്കര്‍. ഡോക്ടര്‍ ഹുസൈന്‍, സി.ആര്‍.ജെ. നായര്‍, ചന്ദ്രന്‍ ആയഞ്ചേരി, യു.മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി പ്രേമാനന്ദന്‍ കുനിയില്‍ സ്വാഗതവും ട്രഷറര്‍ സുരേന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പുന്നക്കന്‍ മുഹമ്മദലിയെ ആദരിച്ചു

April 13th, 2011

punnakkan-muhammadali-honoured-epathram

ദുബായ് : പൊതു പ്രവര്‍ത്തന രംഗത്തെ മികവിനുള്ള അംഗീകാരമായി യു. എ. ഇ. യിലെ സാംസ്കാരിക പ്രവര്‍ത്തകന്‍ പുന്നക്കന്‍ മുഹമ്മദലി യെ കോഴിക്കോട് സഹൃദയ വേദി പൊന്നാട അണിയിച്ച് ആദരിച്ചു. കോഴിക്കോട് സഹൃദയ വേദി യുടെ മൂന്നാം വാര്‍ഷിക ത്തോട് അനുബന്ധിച്ച് ദുബായില്‍ നടന്ന കുടുംബ സംഗമത്തിലാണ് പ്രമുഖ വ്യവസായി സബാ ജോസഫ് പുന്നക്കന്‍ മുഹമ്മദലി യെ പൊന്നാട അണിയിച്ച് ആദരിച്ചത്.

കുടുംബ സംഗമം സബാ ജോസഫ്‌ ഉദ്ഘാടനം ചെയ്തു. നാസര്‍ പരദേശി അദ്ധ്യക്ഷത വഹിച്ചു.

പ്രവസികളുടെ സാമ്പത്തിക പുരോഗതിക്ക് ഉതകുന്ന നൂതന മാര്‍ഗ്ഗ ങ്ങളെ കുറിച്ച് പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ്‌ ചെയര്‍മാന്‍ കെ. വി. ഷംസദ്ദീന്‍ പ്രഭാഷണം നടത്തി.

കണ്‍വീനര്‍ സി. എ. ഹബിബ്, പുന്നക്കന്‍ മുഹമ്മദലി, ബഷീര്‍ തിക്കോടി, ഷീല പോള്‍, സലാം പപ്പിനിശ്ശേരി, അബ്ദള്ളകുട്ടി ചേറ്റുവ, ഷംസുദ്ദീന്‍ നാട്ടിക, ബള്‍കീസ് മുഹമ്മദലി, സുബൈര്‍ വെള്ളിയോടന്‍, സി. എ. റിയാസ്, സി. പി. ജലീല്‍, ശബ്നം സലാം എന്നിവര്‍ സംസാരിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാജേഷ് ചിത്തിര യുടെ ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’ മികച്ച കവിത

April 13th, 2011

rajesh-chithira-epathram

അബുദാബി :  പ്രവാസി യായ രാജേഷ് ചിത്തിര യുടെ ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’  മികച്ച കവിത ക്കുള്ള സൗഹൃദം ഡോട്ട് കോം അവാര്‍ഡ്‌ നേടി.
 
 
മലയാള ത്തിലെ പ്രമുഖ സോഷ്യല്‍ നെറ്റ് വര്‍ക്കായ സൗഹൃദം ഡോട്ട് കോം ഓണ്‍ ലൈനിലൂടെ നടത്തിയ സാഹിത്യ മത്സര ത്തിലാണ്  കവിതാ പുരസ്‌കാര ത്തിന്  ‘ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍’  തിരഞ്ഞെടുത്തത്‌.  അബുദാബി യില്‍  ജോലി ചെയ്യുന്ന   രാജേഷ് ചിത്തിര, പത്തനംതിട്ട സ്വദേശി യാണ്.
 
ദിനഷ് വര്‍മ തിരുവനന്തപുരം എഴുതിയ ഫേസ്ബുക്ക്, ഇരിങ്ങാലക്കുട സ്വദേശിയും  പ്രവാസി യുമായ മുരളീധരന്‍ എഴുതിയ ‘മുരുഭൂമിയിലെ വീട്’ എന്നിവ പ്രോല്‍സാഹന സമ്മാന ത്തിന് തിരഞ്ഞെടുക്കപ്പെട്ടു.
 
അടുത്ത മാസം  തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാര ദാനവും പ്രോല്‍സാഹന സമ്മാന വിതരണവും നടക്കും. 
 
കുരീപ്പുഴ ശ്രീകുമാര്‍, ഡോ. ഡൊമനിക് കാട്ടൂര്‍, ഡോ. ടി. കെ. സന്തോഷ് കുമാര്‍, ശാന്തന്‍, ഉഷ കൊടുങ്ങല്ലൂര്‍ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി യാണ് പുരസ്‌കാര ത്തിനായി അര്‍ഹമായ കവിത കള്‍ തെരഞ്ഞടുത്തത്.

- pma

വായിക്കുക: , ,

1 അഭിപ്രായം »

എയര്‍ ഇന്ത്യ ലഗ്ഗേജ് പരിധി കുറച്ചു

April 11th, 2011

air-india-epathram
അബൂദബി : എയര്‍ ഇന്ത്യ സര്‍വ്വീസു കളില്‍ ഇന്നു വരെ അനുവദിച്ചിരുന്ന ലഗ്ഗേജ് പരിധി കുറച്ചു. എയര്‍ ഇന്ത്യയുടെ ഫ്രീ ബാഗ്ഗേജ് അലവന്‍സ്‌ പ്രകാരം ഇക്കോണമി ക്ലാസില്‍ 40 കിലോ കൊണ്ടു പോകാന്‍ അനുവദിച്ചിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ യാത്ര ചെയ്യുന്നവര്‍ 30 കിലോ മാത്രമേ കൊണ്ടു പോകാന്‍ അനുവദിക്കുക യുള്ളൂ എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 11 മുതല്‍ ഇഷ്യൂ ചെയ്യുന്ന ടിക്കറ്റു കള്‍ക്കാണ് ഇതു ബാധിക്കുക. എന്നാല്‍, ഇന്നലെ വരെ എടുത്തിരുന്ന ജൂണ്‍ ഒന്നിനും ജൂലൈ 31നും ഇടയില്‍ യാത്ര ചെയ്യേണ്ടതായ ടിക്കറ്റുകള്‍ക്ക് ഇത് ബാധകമല്ല. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന വര്‍ക്ക് 50 കിലോ ലഗ്ഗേജ് കൊണ്ടുപോകാം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.

ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, എയര്‍ അറേബ്യ തുടങ്ങിയ ബജറ്റ് എയര്‍ലൈനു കളില്‍ 30 കിലോ പരിധി യാണുള്ളത്. ഈ വിമാന ങ്ങളെ അപേക്ഷിച്ച് എയര്‍ ഇന്ത്യ യില്‍ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. കൂടുതല്‍ പണം നല്‍കിയാലും 40 കിലോ ലഗ്ഗേജ് കൊണ്ടു പോകം എന്നത് യാത്രക്കാര്‍ക്ക്‌ ആശ്വാസമായിരുന്നു

ഇപ്പോള്‍ ഫ്രീ ബാഗ്ഗേജ് അലവന്‍സ്‌ 30 കിലോ ആയതോടെ എയര്‍ ഇന്ത്യ യിലെയും ബജറ്റ് എയര്‍ലൈനു കളിലെയും ലഗ്ഗേജ് പരിധി ഒരുപോലെയായി.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

എല്‍. ഡി. എഫ്. കണ്‍വെന്‍ഷന്‍

April 11th, 2011

poster-kv-abdul-khader-epathram

അബുദാബി : നിരവധി വികസന പ്രവര്‍ത്തന ങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി യുടെ വിജയം, പ്രസ്തുത പ്രവര്‍ത്തന ങ്ങള്‍ക്ക് തുടര്‍ച്ച ലഭിക്കും എന്നും അല്ലാത്ത പക്ഷം നാട് അസ്ഥിരത യിലേക്കാണ് നീങ്ങുക എന്നും ഗുരുവായൂര്‍ – മണലൂര്‍ മണ്ഡല ങ്ങളിലെ പ്രവാസികള്‍ എല്‍. ഡി. എഫ്. കണ്‍വെന്‍ഷ നില്‍ അഭിപ്രായപ്പെട്ടു.

അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നിഷാം ഇടക്കഴിയൂരിന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ ഗുരുവായൂര്‍ മണ്ഡലം ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്ദുല്‍ ഖാദര്‍ ഫോണില്‍ സംസാരിച്ചു. അബ്ദുല്‍ കലാം കെ. പി. വല്‍സലന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ഗുരുവായൂര്‍ – മണലൂര്‍ മണ്ഡലങ്ങളിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കളായ കെ. വി. അബ്ദുല്‍ ഖാദര്‍, ബേബി ജോണ്‍ എന്നിവ രുടെ വിജയം ഉറപ്പു വരുത്താനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു. ഷിബു ചേറ്റുവ, ബാലചന്ദ്രന്‍, നാസര്‍, ഉമ്മര്‍, സുനില്‍ മാടമ്പി, ഉബൈദ്‌, യൂസുഫ്‌ എന്നിവര്‍ സംസാരിച്ചു.

-അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « Indians in Dubai express solidarity to Anna Hazare
Next »Next Page » എയര്‍ ഇന്ത്യ ലഗ്ഗേജ് പരിധി കുറച്ചു »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine