ദുബായില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ റിസോഴ്സ് സെന്റര്‍

June 18th, 2010

lokesh-indian-media-abudhabiഅബുദാബി : യു.എ.ഇ. യിലെ ഇന്ത്യന്‍ തൊഴിലാളി കളുടെ ക്ഷേമത്തിനു വേണ്ടി ഇന്ത്യന്‍ എംബസി യുടെ നേതൃത്വത്തില്‍ ദുബായില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ വെല്‍ഫയര്‍ റിസോഴ്സ് സെന്‍റെര്‍ (IWRC) ആഗസ്റ്റ് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. കൂടാതെ എല്ലാ എമിറേറ്റു കളിലും സബ് സെന്‍റര്‍ കൂടി ഉണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ ലൈന്‍ സംവിധാന ത്തോടെയുള്ള സെന്ററിലൂടെ നിയമ സഹായം, വൈദ്യ സഹായം, കൗണ്‍സിലിംഗ് എന്നിവ ലഭ്യമാവും എന്നും ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് അറിയിച്ചു.

അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ മീഡിയ അബുദാബി’ (ഇമ) യുമായി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഒരുക്കിയ മുഖാമുഖ ത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.


(മുകളിലെ ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം)

യു. എ. ഇ. യിലെ മുഴുവന്‍ ഇന്ത്യക്കാരുടെയും വിവരങ്ങള്‍ അടങ്ങുന്ന ‘ഡാറ്റാ ബാങ്ക്’ എംബസിക്കു കീഴില്‍ ഉടന്‍ ആരംഭിക്കും. ഇതിന്‍റെ സോഫ്റ്റ്‌വേര്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ക്കഴിഞ്ഞു. അതിനായി അന്തര്‍ദേശീയ സോഫ്റ്റ്‌വെയര്‍ കമ്പനി കളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഇന്ത്യന്‍ എംബസിയില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ടുമെന്റിന്‍റെ നേതൃത്വത്തില്‍, നിരാലംബരായ തൊഴിലാളികളെ സഹായിക്കുന്ന നടപടികള്‍ സ്വീകരിച്ചു വരികയാണ്. പാസ്‌പോര്‍ട്ട് സേവന ത്തിലൂടെ സമാഹരിക്കുന്ന ഫണ്ടില്‍ ഇപ്പോള്‍ നാലു കോടി യോളം രൂപയുണ്ട്. ഇത് സഹായം ആവശ്യമുള്ള നിരാലംബരായ ഇന്ത്യക്കാര്‍ക്കു വേണ്ടി ഉപയോഗിക്കും എന്നും അംബാസിഡര്‍ പറഞ്ഞു.

യു.എ.ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ വിവിധ പ്രശ്‌നങ്ങള്‍ മുഖാമുഖത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ അംബാസിഡറുടെ ശ്രദ്ധയില്‍ പെടുത്തി. മാധ്യമ പ്രവര്‍ത്തകരെ ക്കൂടാതെ ഐ. എസ്. സി. പ്രസിഡന്‍റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി രമേഷ് പണിക്കര്‍, ഇന്ത്യന്‍ എംബസിയിലെ സെക്കന്‍ഡ് സെക്രട്ടറി സുമതി വാസുദേവ് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി കള്‍ക്ക് വോട്ടവകാശ ത്തിന് നിയമ ഭേദഗതി വരുന്നു

June 11th, 2010

ballot - box- epathramഅബുദാബി :  പ്രവാസി കള്‍ക്ക് വോട്ടവകാശം ഉറപ്പാക്കുവാന്‍    ജന പ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.  ജന പ്രാതിനിധ്യ നിയമ ത്തിലെ 20(1) ബി വകുപ്പ് ഭേദ ഗതി ചെയ്യാന്‍ പ്രതി രോധ മന്ത്രി എ. കെ.  ആന്‍റണി യുടെ നേതൃത്വ ത്തിലുള്ള മന്ത്രി സഭാ ഉപ സമിതി ശുപാര്‍ശ ചെയ്തു. 

വിദേശ ങ്ങളില്‍ ജോലി ചെയ്യുകയോ പഠിക്കുകയോ ചെയ്യുന്ന   ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് കൈവശം ഉള്ള വര്‍ക്ക് വോട്ടു ചെയ്യുന്ന തിന് ഭേദ ഗതിയിലൂടെ അവകാശം ലഭിക്കും എന്ന് സമിതി അംഗം വയലാര്‍ രവി പറഞ്ഞു.

പാര്‍ലമെണ്ടിന്‍റെ വര്‍ഷ കാല സമ്മേളന ത്തില്‍ ഭേദഗതി ബില്‍ അവതരിപ്പിക്കും. വോട്ടര്‍ പട്ടിക യില്‍ പേര്‍ ഉള്‍പ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാം.  തിരഞ്ഞെടുപ്പ് വേളയില്‍ നാട്ടില്‍ ഉള്ളവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദേശത്തു നിന്നു തപാല്‍ വോട്ട് ചെയ്യാന്‍ ആവില്ല.  ഇതു സംബന്ധിച്ച മറ്റ് നടപടി ക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കും.

- pma

വായിക്കുക: , ,

2 അഭിപ്രായങ്ങള്‍ »

ഗള്‍ഫ് വിമാനം വൈകിയാല്‍ കോഴിക്കോട് ‘പകരം സംവിധാനം’

June 11th, 2010

ma-yousufaliഅബുദാബി : കേരള ത്തില്‍ നിന്ന് ഗള്‍ഫി ലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ ‘പകരം സംവിധാനം’ എന്ന നിലയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒരു വിമാനം പ്രത്യേകമായി നീക്കി വെയ്ക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചതായി പ്രമുഖ വ്യവസായിയും എയര്‍ ഇന്ത്യയുടെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗവുമായ പദ്മശ്രീ എം. എ. യൂസഫലി അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്‍റെ താണ് തീരുമാനം. കാല വര്‍ഷം മൂലമുണ്ടാകുന്ന തടസ്സ ങ്ങള്‍ ഒഴിവാക്കാനും വ്യോമ സുരക്ഷ ഉറപ്പാക്കാനുമായി തിരുവനന്തപുരം വിമാന ത്താവളത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏകോപന സംവിധാനം ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.  ഇപ്പോള്‍ മുംബൈയില്‍ മാത്രമേ ഇത്തരമൊരു സംവിധാനം നിലവിലുള്ളൂ.

മംഗലാപുരം വിമാന ദുരന്തത്തിന്‍റെ പശ്ചാത്തല ത്തില്‍ ഗള്‍ഫ്‌ മേഖലയിലെ യാത്രക്കാരുടെ പരാതികളും ആശങ്കകളും ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്തതായിരുന്നു പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗം. 16ന് ദുബായിലും പ്രത്യേക യോഗം ചേരും.  വിമാനങ്ങളുടെ അറ്റകുറ്റപ്പണി കള്‍ക്കായി തിരുവനന്തപുരം വിമാന ത്താവള ത്തില്‍ ഹാംഗറുകള്‍ സ്ഥാപിക്കുവാന്‍ ഉള്ള തീരുമാനം വൈകുന്നത് തങ്ങളുടെ പിഴവു കൊണ്ടല്ല എന്ന് മാനേജിംഗ് ഡയറക്ടര്‍ അരവിന്ദ് ജാദവ് വിശദീകരിച്ചു.

ഈ വര്‍ഷം ജനുവരി യില്‍ തുടങ്ങാവുന്ന വിധത്തില്‍ 60 കോടി രൂപ നിര്‍മ്മാണ ചെലവിനായി നീക്കി വെച്ചിരുന്നു. എന്നാല്‍ ഫ്‌ളയിംഗ് ക്ലബ് മാറ്റിയാലേ  ഹാംഗറുകള്‍ സ്ഥാപിക്കാനാവൂ.  ഇക്കാര്യത്തില്‍ വേണ്ടതു ചെയ്യാന്‍ വിമാന ത്താവള അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

ഗള്‍ഫ് മേഖല യിലെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി   കുവൈത്ത്, ഒമാന്‍ എയര്‍ലൈന്‍സു കളുമായി എയര്‍ ഇന്ത്യ കരാറില്‍ ഏര്‍പ്പെടും.  ഇതിനായി ചര്‍ച്ച ഉടന്‍ തുടങ്ങും. മംഗലാപുരം വിമാന ദുരന്തത്തിനു ശേഷം വിവിധ മേഖല കളിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഉള്ള ആദ്യ യോഗ മായിരുന്നു ഇത്.

ഗള്‍ഫ് കാര്യങ്ങളുടെ ചുമതലയുള്ള ഡയറക്ടര്‍ എം. എ.  യൂസഫലിയുടെ താല്‍പര്യ പ്രകാരം വിളിച്ചു ചേര്‍ത്തതായിരുന്നു ഈ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ്‌ യോഗം.

- pma

വായിക്കുക: , ,

1 അഭിപ്രായം »

പൊന്‍ഫെസ്റ്റ് 2010

June 10th, 2010

mes-ponnani-college-alumniദുബായ്‌ : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമിനി  യു. എ. ഇ. ചാപ്റ്ററിന്റെ  ആഭിമുഖ്യത്തില്‍ ജൂണ്‍ പതിനെട്ട് വെള്ളിയാഴ്ച മൂന്നു മണി മുതല്‍  ദുബായ്  ഗുസൈസിലുള്ള അല്‍ ഹസന്‍ ഓഡിറ്റോറിയത്തില്‍ (പഴയ സായദ് യൂനിവേഴ്സിറ്റി ക്യാമ്പസ്‌) വെച്ച്  വിവിധ കലാ – കായിക പരിപാടികളോടെ വാര്‍ഷിക ആഘോഷ പരിപാടികള്‍ (പൊന്‍ ഫെസ്റ്റ് 2010) സംഘടിപ്പിക്കുന്നു.

വൈകുന്നേരം 3 മണി മുതല്‍ ആരംഭിക്കുന്ന  ഈ ഒത്തു ചേരലില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്രരചനാ മത്സരവും ക്വിസ് പ്രൊഗ്രാമും ഉണ്ടായിരിക്കും. കൂടാതെ ഗാനമേളയും വിവിധ തരം കലാപരിപാടികളും ഉണ്ടായിരിക്കും.

പൊന്നാനി എം. ഇ. എസ്. കോളേജ് മലയാളം ഡിപ്പാര്‍ട്ട്മെന്റ് മേധാവിയും, പൊന്നാനി മുനിസിപ്പല്‍ ചെയര്‍മാനുമായ പ്രോഫസര്‍ എം. എം. നാരായണന്‍ പൊന്‍ഫെസ്റ്റ് 2010 ന്റെ ഉല്‍ഘാടനം  നിര്‍വഹിക്കുന്നതായിരിക്കും.

യു. എ. ഇ. യിലുള്ള  എല്ലാ എം. ഇ. എസ്. പൊന്നാനി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സ്നേഹ സംഗമത്തില്‍ പങ്കെടുക്കാന്‍  3 മണിക്കു തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക :  ഇക്ബാല്‍ മൂസ്സ (പ്രസിഡണ്ട്) – 050 4562123, അബുബക്കര്‍ – 050 6501945, അക്ബര്‍ പാറമ്മല്‍ – 050 6771750, ഗിരീഷ്‌ മേനോന്‍ – 050 3492088, സലിം ബാബു – 050 7745684.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യാത്രയയപ്പ്‌ നല്‍കി

June 9th, 2010

muhammed-hashim-deshabhimaniറിയാദ്‌: നാട്ടിലേക്ക്‌ സ്ഥലം മാറി പോകുന്ന ദേശാഭിമാനി റിയാദ്‌ ലേഖകന്‍ മുഹമ്മദ്‌ ഹാഷിമിന്‌ റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്‌) യാത്രയയപ്പ്‌ നല്‍കി. പ്രസിഡണ്ട് കെ. യു. ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ പ്രമുഖ യുവ ഗായകന്‍ അന്‍സാര്‍ കൊച്ചിന്‍ ആശംസാ ഗാനം ആലപിച്ചു. നാസര്‍ കാരക്കുന്ന്‌, നരേന്ദ്രന്‍ ചെറുകാട്‌, ബഷീര്‍ പാങ്ങോട്‌, നാസര്‍ കാരന്തൂര്‍, ഐ. സമീല്‍, നജിം സൈനുദ്ദീന്‍‍, ജലീല്‍ ആലപ്പുഴ, അക്ബര്‍ വേങ്ങാട്ട്‌ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. സംഘടനയുടെ ഉപഹാരം പ്രസിഡണ്ട് മുഹമ്മദ്‌ ഹാഷിമിന്‌ കൈമാറി. ശഖീബ്‌ കൊളക്കാടന്‍ സ്വാഗതവും മുഹമ്മദ്‌ ഹാഷിം നന്ദിയും പറഞ്ഞു.

riyadh-indian-media-forum

നാട്ടിലേക്ക്‌ സ്ഥലം മാറി പോകുന്ന പത്രപ്രവര്‍ത്തകന്‍ മുഹമ്മദ്‌ ഹാഷിമിന്‌ റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറം ഉപഹാരം പ്രസിഡണ്ട് കെ. യു. ഇഖ്ബാല്‍ സമ്മാനിക്കുന്നു

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

471 of 4741020470471472»|

« Previous Page« Previous « ‘ക്യാപിറ്റല്‍ ഗേറ്റ്’ പിസാ ഗോപുര ത്തെ പിന്നിലാക്കി ഗിന്നസ്‌ ബുക്കിലേക്ക്
Next »Next Page » ക്യാന്‍സര്‍ രോഗികള്‍ക്ക്‌ ആശ്വാസമായി പരുമല മെഡിക്കല്‍ മിഷന്‍ »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine