അബുദാബി: അബുദാബിയിലെ രണ്ടു സ്ഥലങ്ങളില്‍ കൂടി ‘മവാഖിഫ് പെയിഡ് പാര്‍ക്കിംഗ്’ നിലവില്‍ വന്നു. ആദ്യ മേഖല ഖലീഫ സ്ട്രീറ്റ്, ഈസ്റ്റ് റോഡ്, കോര്‍ണീഷ് റോഡ്, സ്ട്രീറ്റ് നമ്പര്‍ 6 എന്നിവിട ങ്ങളിലാണ്. 1,937 ‘പാര്‍ക്കിംഗ് ബേ’ കളുണ്ടാവും. രണ്ടാമത്തെ മേഖലയില്‍ 614 ‘പാര്‍ക്കിംഗ് ബേ’ കള്‍ എയര്‍പോര്‍ട്ട് റോഡ്, കോര്‍ണീഷ് റോഡ് എന്നിവിട ങ്ങളിലുമാണ്. രണ്ടു മേഖല കളിലും ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെ യുള്ള ദിവസ ങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ, മണിക്കൂറിനു 3 ദിര്‍ഹം നിരക്കില്‍ ‘പ്രീമിയം പാര്‍ക്കിംഗ്’ അനുവദിക്കും. ഇവിടെ ഒരു തവണ 4 മണിക്കൂര്‍ മാത്രമേ വാഹനം നിര്‍ത്തിയിടാന്‍ പാടുള്ളൂ. മണിക്കൂറിനു 2 ദിര്‍ഹം അല്ലെങ്കില്‍ ദിനം പ്രതി 15 ദിര്‍ഹം ഫീസ് അടക്കാവുന്നതു മായ ‘സ്റ്റാന്‍ഡേര്‍ഡ്’ എന്നിങ്ങനെയുള്ള വിഭാഗ ങ്ങളിലാണ് പെയ്ഡ് പാര്‍ക്കിംഗ്.
സ്റ്റാന്‍ഡേര്‍ഡ് ബേ യ്ക്ക് സമീപം താമസി ക്കുന്നവര്‍ക്ക്, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ട്(DoT) റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് അനുവദിക്കും. ഒരു കുടുംബത്തിന് രണ്ടു പെര്‍മിറ്റു കള്‍ ലഭിക്കും. വാഹന ഉടമയുടെ പിതാവ്, മാതാവ്, ഭാര്യ/ ഭര്‍ത്താവ്, മക്കള്‍ എന്നിവര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം. വിസ / പാസ്പോര്‍ട്ട് കോപ്പി, കെട്ടിട വാടക / ഉടമസ്ഥാവകാശം എന്നിവ യുമായി ബന്ധപ്പെട്ട രേഖ, ഏറ്റവും അവസാനം അടച്ച വൈദ്യുതി ബില്‍, വാഹന ത്തിന്‍റെ ഉടമാവകാശ രേഖ, വാഹന ഉടമ യല്ലാ അപേക്ഷി ക്കുന്നത് എങ്കില്‍ അപേക്ഷ കനും, വാഹന ഉടമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന രേഖ എന്നിവ ഹാജരാക്കണം. ആദ്യത്തെ പെര്‍മിറ്റ് ഒരു വര്‍ഷ ത്തിന് 800 ദിര്‍ഹവും, രണ്ടാമത്തെ പെര്‍മിറ്റ് ലഭിക്കാന്‍ 1200 ദിര്‍ഹവും അടക്കണം. ഇങ്ങിനെ ലഭിക്കുന്ന പെര്‍മിറ്റ് പരിശോധ കര്‍ക്ക് വ്യക്തമായി കാണും വിധം വാഹന ങ്ങളില്‍ പ്രദര്‍ശി പ്പിക്കണം.



അബുദാബി : യു. എ. ഇ. യില്‍ പെട്രോള്‍ ലിറ്ററിന് ഇരുപത് ഫില്‍സ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് പെട്രോള്‍ വിതരണ ക്കമ്പനികള്‍ അറിയിച്ചു. ജൂലായ് പതിനഞ്ചാം തിയ്യതി മുതല്‍ ആയിരിക്കും പുതിയ നിരക്ക്. ഇത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്‌ച വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ എമിറേറ്റു കളിലെയും പെട്രോള്‍ പമ്പുകളില്‍ വില വര്‍ദ്ധന ബാധക മായിരിക്കും.
ദുബായ് : കേരള എക്കണോമിക് ഫോറത്തിന്റെ കീഴില്‍ “കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന സെമിനാറില്‍ കേരളത്തില്‍ വളരെയധികം നിക്ഷേപ സാദ്ധ്യതകള്‍ ഉണ്ടെന്നും മലയാളികള്‍, പ്രത്യേകിച്ചും വിദേശ മലയാളികള്‍ വേണ്ട വിധം അവസരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും, കേരളത്തിലെ അസംസ്കൃത സാധനങ്ങള്‍ വിദേശത്ത് കൊണ്ട് പോയി മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മലയാളികള്‍ക്ക് തന്നെ വില്‍ക്കുന്നു.
ദുബായ് : യു.എ.ഇ. യിലെ ജെയിലുകളില്‍ കഴിയുന്ന ഇന്ത്യാക്കാരായ തടവുകാര്‍ക്ക് മോചനത്തിനുള്ള പ്രതീക്ഷയുമായി രണ്ടു പ്രവാസി സംഘടനകള്‍ ഫണ്ട് ശേഖരണം നടത്തി. ഷാര്‍ജയിലെ ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍ (Indian Business and Professional Council, Sharjah), ഇന്‍ഡ്യന്‍ ഗോള്‍ഫേഴ്സ് സൊസൈറ്റി യു.എ.ഇ. (Indian Golfers Society UAE) എന്നീ സംഘടനകളാണ് ഫണ്ട് ശേഖരിച്ചത്. ക്രിമിനല്‍ അല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് മോചനത്തിനുള്ള “ദിയ” പണം നല്‍കാന്‍ ആണ് ഈ ഫണ്ട് ഉപയോഗിക്കുക എന്ന് ഇന്‍ഡ്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സില്‍, ഷാര്‍ജയുടെ വൈസ് പ്രസിഡണ്ട് കെ. വി. ഷംസുദ്ദീന്‍ അറിയിച്ചു. ശനിയാഴ്ച ദുബായില്‍ നടന്ന ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടന്ന അത്താഴ വിരുന്നിലാണ് 5 ലക്ഷം ദിര്‍ഹം ഈ ഫണ്ടിലേയ്ക്ക് സമാഹരിച്ചത്.


























