ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. ലോകത്തിന് മാതൃക : എം. എ. യൂസഫലി

December 6th, 2022

ma-yusuffali-speech-indian-islamic-centre-ePathram
അബുദാബി : യു. എ. ഇ. മുന്നോട്ടു വെക്കുന്ന മാനവിക സന്ദേശം അതി മഹത്തരം എന്നും സമാധാനവും സഹിഷ്ണുതയും സഹവർത്തിത്വവും മുഖ മുദ്ര യാക്കിയ യു. എ. ഇ. വികസനത്തിലും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും ലോകത്തിനു മാതൃക യാണ് എന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി.

ദേശീയ ദിന ആഘോഷങ്ങളോട് അനുബന്ധിച്ച് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച പരിപാടി കളില്‍ വിശിഷ്ട അതിഥിയായി സംബന്ധിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. യു. എ. ഇ. ഔഖാഫ് ചെയർമാൻ മുഹമ്മദ് മത്തർ സാലിം അൽ കഅബി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ടിന്‍റെ മത കാര്യ മുന്‍ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി മുഖ്യ പ്രഭാഷണം നടത്തി. ഔഖാഫ് ഇമാമും ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് മുഅദ്ദിന്‍ അല്‍ ഹാഫിള് അഹ്മദ് നസീം ബാഖവി ഖുര്‍ ആന്‍ പാരായണം നടത്തി.

islamic-center-celebrate-uae-51-national-day-ePathram

ഇന്ത്യന്‍ എംബസി കോണ്‍സല്‍ ഡോ. ബാലാജി രാമ സ്വാമി, ഷംസുദ്ധീന്‍ ബിന്‍ മുഹിയുദ്ധീന്‍ (റീജന്‍സി ഗ്രൂപ്പ്), മാര്‍ഗിറ്റ് മുള്ളര്‍, (ഫാല്‍ക്കണ്‍ ഹോസ്പിറ്റല്‍) കെ. എം. സി. സി. നേതാക്കളായ യു. അബ്ദുല്ല ഫാറൂഖി, അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി, ഹാരിസ് ബാഖവി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ച ആഘോഷ പരിപാടി യില്‍ ജനറല്‍ സെക്രട്ടറി ടി. കെ. അബ്ദുല്‍ സലാം സ്വാഗതവും ട്രഷറര്‍ എ. വി. ഷിഹാബുദ്ദീന്‍ നന്ദിയും പറഞ്ഞു.  *  F B Page

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മലബാർ പ്രവാസി ‘സ്നേഹ സംഗമം’ സംഘടിപ്പിച്ചു

December 5th, 2022

malabar-pravasi-sneha-sangamam-dubai-ePathram
ദുബായ് : യു. എ. ഇ. യുടെ 51 ആം ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി മലബാർ പ്രവാസി കൂട്ടായ്മ ദുബായിൽ ‘സ്നേഹ സംഗമം’ സംഘടിപ്പിച്ചു. സ്വദേശി പൗര പ്രമുഖരും സംബന്ധിച്ച ചടങ്ങ്, ഗ്ലോബൽ പീസ് അംബാസഡർ ഹുസയ്‌ഫ ഇബ്രാഹിം ഉത്ഘാടനം ചെയ്തു.

യു. എ. ഇ. യിൽ സ്വദേശികൾക്കും വിദേശികൾക്കും തുല്യ പരിഗണനയാണ് ലഭിക്കുന്നത് എന്നും സഹിഷ്ണുതയും സമാധാനവുമാണ് രാജ്യത്തിന്‍റെ മുഖമുദ്ര എന്നും അദ്ദേഹം പറഞ്ഞു. യു. എ. ഇ. യുടെ ഉന്നമനത്തിനു വേണ്ടി ജീവ ത്യാഗം ചെയ്തവരെ ചടങ്ങിൽ അനുസ്മരിച്ചു. സാമൂഹ്യ പ്രവർത്തക ഉമ്മു മർവാൻ, യു. എ. ഇ. അഭി ഭാഷിക ബൊതൈന എന്നീ വനിതകൾ വിശിഷ്ട അതിഥികള്‍ ആയിരുന്നു.

uae-national-day-malabar-pravasi-sneha-samgamam-ePathram
മലബാർ പ്രവാസി പ്രസിഡണ്ട് ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് ഔദ്, ഖാലിദ് നവാബ്, മുഹമ്മദ് അസീം, നിയാസ് അൽനൂർ, അൻവർ നഹ, ഇ. കെ. ദിനേശൻ, ശരീഫ് കാരശ്ശേരി, മോഹൻ എസ്. വെങ്കിട്ട്, ബി. എ. നാസർ, ജലീൽ പട്ടാമ്പി, രാജൻ കൊളാവിപ്പാലം, മൊയ്‌തു കുറ്റ്യാടി, മുജീബ് കൊയിലാണ്ടി, ഭാസ്കരൻ വടകര, സുനിൽ പയ്യോളി, കരീം, നിഷാദ്, സലാം തുടങ്ങിയവർ സംസാരിച്ചു.

ടി. പി. അഷ്‌റഫ്, ഹാരിസ്സ്, സതീഷ് മാവൂർ, ബഷീർ മേപ്പയൂർ, ഉണ്ണി കൃഷ്ണൻ, ജലീൽ മഷൂർ, നൗഷാദ് ഫറോക്, ചന്ദ്രൻ, അഹമ്മദ്, റഊഫ് പുതിയങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.

ജനറൽ സിക്രട്ടറി അഡ്വ. മുഹമ്മദ്‌ സാജിദ് സ്വാഗതവും ട്രഷറർ എം. മുഹമ്മദലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

മാസ്റ്റര്‍ മൈന്‍ഡ് ഇന്‍റർ നാഷണൽ മത്സര വിജയികള്‍

December 4th, 2022

logo-icf-international-ePathram
ദുബായ് : ഐ. സി. എഫ്. മീലാദ് കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് ’22 യു. എ. ഇ. ഇന്‍റർ നാഷണൽ ക്വിസ് മത്സര ത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. ‘തിരുനബി (സ) യുടെ കുടുംബം’ എന്ന വിഷയത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം ഒരുക്കിയത്.

സെൻട്രൽ തല മത്സരത്തിന് ശേഷം നാഷണൽ തല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ 48 പ്രതിഭകളാണ് നാഷണൽ തലത്തിൽ നടന്ന ഓൺ ലൈൻ ക്വിസ് മത്സരത്തിൽ മാറ്റുരച്ചത്.

മത്സരത്തിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ വിഭാഗം, പേര്, രാജ്യം എന്ന ക്രമത്തിൽ:

ജൂനിയർ ബോയ്സ് : ഫനാൻ മുജീബ് റഹ്മാൻ (സൗദി അറേബ്യ), മുഹമ്മദ് ഹംദാൻ റഫീഖ് (ഖത്തർ), അമീർ മൻസൂർ (സൗദി അറേബ്യ).

ജൂനിയർ ഗേൾസ് : ഫാത്തിമ ഷസാന മെഹ്‌റിൻ (യു. എ. ഇ.), ഫമീസ ഫായിസ് അഹമ്മദ് (ഒമാൻ), മുഹ്‌സിന മുഹമ്മദ് ഷബീർ (ഖത്തർ).

സീനിയർ ബോയ്സ് : മുഹമ്മദ് ഷബിൻ (ഖത്തർ), അഫ് റാൻ മുഹമ്മദ് (ഒമാൻ), മിസ്ഹബ് അബ്ദുൽ നാസർ (ഒമാൻ).

സീനിയർ ഗേൾസ് : നഫീസ ഖാസിം (യു. എ. ഇ.), നൂറുൽ ഹുദാ സലിം (സൗദി അറേബ്യ), നജ ഫാത്തിമ (ഒമാൻ).

നൗഫൽ മാസ്റ്റർ കോഡൂർ, സാക്കിർ മാസ്റ്റർ ഒമാൻ എന്നിവര്‍ മത്സരത്തിന് നേതൃത്വം നൽകി. ഇന്‍റർ നാഷണൽ സെക്രട്ടറി നിസാർ സഖാഫി ഉദ്‌ഘാടനം ചെയ്തു.

കരീം ഹാജി മേമുണ്ട, എം. സി. അബ്ദുൽ കരീം ഹാജി എന്നിവർ ഫല പ്രഖ്യാപനം നടത്തി. അലവി സഖാഫി തെഞ്ചേരി, ഹമീദ് ചാവക്കാട്, ശരീഫ് കാരശ്ശേരി സംസാരിച്ചു. മുഹമ്മദ് ഫാറൂഖ് കവ്വായി, മുഹമ്മദ് റാസിഖ്, എ. കെ. അബ്ദുൽ ഹക്കീം, സാബിത് പി. വി. എന്നിവര്‍ മത്സരം നിയന്ത്രിച്ചു.

സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഹബീബ് കോയ തങ്ങൾ, മമ്പാട് അബ്ദുൽ അസീസ് സഖാഫി എന്നിവര്‍ വിജയികളെ അനുമോദിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ലഹരിക്ക് എതിരെയുള്ള പോരാട്ടം കുടുംബങ്ങളിൽ നിന്ന് തുടങ്ങണം

December 4th, 2022

abudhabi-police-major-yousuf-al-hammadi-wisdom-programme-ePathram
അബുദാബി : ലഹരിക്ക് എതിരെയുള്ള പോരാട്ടം കുടുംബങ്ങളിൽ നിന്നും തുടങ്ങണം എന്നും ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കൾക്ക് മുഖ്യ പങ്കുണ്ട് എന്നും അബുദാബി പൊലീസിലെ ലഹരി നിർമ്മാർജ്ജന വിഭാഗം മേധാവി മേജർ യൂസഫ് അൽ ഹമ്മാദി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അബുദാബിയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധ വൽക്കര സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതുതലമുറയിൽ കാണുന്ന ലഹരിയുടെ അമിതോപയോഗം അത്യന്തം ആശങ്കാജനകം തന്നെയാണ്. അതി ശക്തമായ ബോധ വത്കരണവും ഇടപെടലുകളും നടത്തിയിട്ടില്ല എങ്കിൽ നശിക്കുന്നത് നാടിന്‍റെ ഭാവിയാണ്.

ലഹരിക്ക് എതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടുകളാണ് യു. എ. ഇ. സ്വീകരിച്ചിട്ടുള്ളത്. കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് ഒന്നും വെച്ചു പൊറുപ്പിക്കുകയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യൽ മീഡിയകളിലെ കെണികളെ കുറിച്ച് ബോദ്ധ്യപ്പടുത്താനും പൊതു ജനങ്ങൾക്ക് അധികാരി കളുമായി ബന്ധപ്പെടുവാനും ‘അമാൻ’ എന്ന സംവിധാനവും 8002626 എന്ന ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തിയിട്ടുണ്ട്.

പൊതു ജനങ്ങളെ ബോധ വത്കരിക്കുന്ന ഇത്തരം പരിപാടികൾക്ക് അബുദാബി പോലീസിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര ബന്ധത്തിലുള്ള വിള്ളൽ ഇത്തരം അപകടങ്ങളിലേക്ക് നമ്മുടെ മക്കളെ കൊണ്ട് ചെന്നെത്തിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ബോധ പൂർവ്വമായ ഇടപെടൽ അനിവാര്യം ആണെന്നും രക്ഷിതാക്കൾക്ക് അക്കാര്യത്തിൽ വലിയൊരു ഉത്തരവാദിത്വം ഉണ്ട് എന്നും പ്രമുഖ ഫാമിലി കൗൺസിലറായ ഡോ. ജൗഹർ മുനവ്വിർ അഭിപ്രായപ്പെട്ടു.

ജീവിതം കേവലം അടിച്ചു പൊളിക്കാൻ ഉള്ളതല്ല എന്നും അതിനപ്പുറം മഹത്തായ ജീവിത ലക്ഷ്യം ഉണ്ട് എന്നും മക്കളെ ബോധ്യ പ്പെടുത്താൻ നമുക്ക് സാധിക്കണം. പണം ഉണ്ടാക്കാൻ എളുപ്പ വഴി തേടുന്ന കുട്ടികൾ എത്തിപ്പെടുന്നത് ലഹരി മാഫിയയുടെ കൈകളിലാണ്.

കുടുംബത്തിനകത്ത് മനസ്സമാധാനം ലഭിക്കാത്തവർ ഇത്തരം ലഹരികൾക്ക് അടിമകൾ ആവാനുള്ള സാധ്യത വളരെ കൂടുതലാണ്. നമ്മുടെ സംസ്കാര ത്തിന്‍റെ ഭാഗമായ സുഭദ്രമായ കുടുംബ സംവിധാനം തകർക്കാനുള്ള ലിബറലിസ ത്തിന്‍റെ ശ്രമം ലഹരി മാഫിയയെ സഹായിക്കാനാണ് എന്നും അദ്ദേഹം കുട്ടിച്ചേർത്തു.

കൃത്യമായ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ ജീവിതം നയിക്കുന്നവർക്ക് മാത്രമാണ് ഇത്തരം തിന്മകളിൽ നിന്ന് മാറി നിൽക്കാനാവുക എന്നും ബോധ വത്കരണങ്ങൾക്ക് ഒപ്പം തന്നെ അടിസ്ഥാന വിഷയങ്ങളും പരിഹാരങ്ങളും ചർച്ചയാകേണ്ടതുണ്ട് എന്നും പ്രമുഖ പണ്ഡിതനും യു. എ. ഇ. വിസ്ഡം പ്രസിഡണ്ടുമായ ഹുസൈൻ സലഫി പറഞ്ഞു.

സൃഷ്ടാവിന്‍റെ നിർദ്ദേശങ്ങൾ അനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയവർക്ക് ഇരു ലോകത്തും സമാധാനം ലഭിക്കും എന്നും അത് കൊണ്ടു തന്നെയാണ് കുടുംബ ബന്ധം ശക്തമാക്കുന്ന കാര്യത്തിൽ ശക്തമായ നിർദ്ദേശങ്ങൾ ഇസ്ലാം നൽകിയത് എന്നും അദ്ദേഹം ചൂണ്ടി ക്കാണിച്ചു.

51 ആമത് യു. എ. ഇ. ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയില്‍ ആയിരത്തോളം രക്ഷിതാക്കൾ സംബന്ധിച്ചു.

വിസ്‌ഡം യു. എ. ഇ. ജനറൽ സെക്രട്ടറി ശംസുദ്ദീൻ അജ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബഷീർ, സഈദ് ചാലിശ്ശേരി, ഇന്ത്യൻ ഇസ്ലാമിക്ക് സെൻ്റർ ജനറൽ സെക്രട്ടറി ടി. കെ. അബ്ദുസ്സലാം, അബുദാബി കെ. എം. സി. സി. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വടകര പ്രവാസോത്സവം ശ്രദ്ധേയമായി
Next »Next Page » മാസ്റ്റര്‍ മൈന്‍ഡ് ഇന്‍റർ നാഷണൽ മത്സര വിജയികള്‍ »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine