തിരിച്ചു പോകുന്ന പ്രവാസികള്‍ക്കു വേണ്ടി അല്‍സലാമ

February 19th, 2012

al-salama-eye-hospital-press-meet-ePathram
അബുദാബി : പ്രവാസി പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ട് ‘അല്‍സലാമ കണ്ണാശുപത്രി’ യുടെ ഷോണ്‍ ഒപ്റ്റിക്കല്‍ & വിഷന്‍ സെന്ററുകള്‍ കേരള ത്തില്‍ 30 സുപ്രധാന നഗരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇതിന്റെ ആദ്യ പടിയായി മഞ്ചേരി, മലപ്പുറം, കൊണ്ടോട്ടി, പട്ടാമ്പി, വേങ്ങര, കോട്ടയ്ക്കല്‍ ,തിരൂര്‍ എന്നിവിടങ്ങളില്‍ വിഷന്‍ സെന്ററുകള്‍ വിജയകരമായി മുന്നേറുന്നു.

അബുദാബി യില്‍ എത്തിയ ‘അല്‍സലാമ ഗ്രൂപ്പി’ന്റെ പ്രതിനിധി സംഘം വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞതാണ് ഇക്കാര്യം. നേത്ര ചികിത്സാ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് കേരള ത്തില്‍ ശ്രദ്ധേയരായ ‘അല്‍സലാമ’ പ്രവാസി കളുടെ പങ്കാളിത്ത ത്തോടെ വിപുലീകരി ക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു എന്നും പ്രതിനിധി സംഘം പറഞ്ഞു. ഈ വിഷന്‍ സെന്ററുകളില്‍ നിശ്ചിത തുക നിക്ഷേപിക്കുന്ന പ്രവാസി മലയാളികള്‍ക്ക്‌ ഇവിടെ ഡയറക്ടര്‍ സ്ഥാനം കൂടാതെ ശമ്പളവും നിക്ഷേപിച്ച തുക യുടെ ലാഭ വിഹിതവും നല്‍കും.

നേത്ര പരിശോധനാ രംഗത്ത് ഇന്ത്യയിലും വിദേശത്തും ലക്ഷ ക്കണക്കിന് ഒപ്‌ട്രോമെട്രിസ്റ്റുകളെ ആവശ്യ മുള്ളപ്പോള്‍ വളരെ കുറച്ച് സ്ഥാപന ങ്ങള്‍ മാത്രമാണ് ഈ മേഖല യില്‍ പരിശീലനം നല്കുന്നത്. കേരളത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത് ഏതാനും സ്ഥാപനങ്ങള്‍ മാത്ര മാണ്.കേരള ത്തില്‍ ബി. എസ്സ്. സി. ഒപ്‌റ്റോ മെട്രിക്കിന് കേരള മെഡിക്കല്‍ യൂണിവേഴ്‌സിറ്റി യുടെ അംഗീകാരം ലഭിച്ച ഏക സ്ഥാപനമാണ് അല്‍സലാമ ആശുപത്രി. ഈ കോഴ്സിനു പുറമെ എം. ബി. എ. കോഴ്‌സും അല്‍ സലാമ നടത്തുന്നുണ്ട്.

കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഐ ടെസ്റ്റിംഗ് യൂണിറ്റ് അല്‍ സലാമ പുറത്തിറക്കിക്കഴിഞ്ഞു. ഗ്ലൂക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി, കോങ്കണ്ണ് തുടങ്ങിയ നേത്ര സംബന്ധമായ എല്ലാ അസുഖ ങ്ങളുടെയും പ്രാഥമിക പരിശോധനാ സൗകര്യങ്ങള്‍ തികച്ചും സൗജന്യ മായി ഇതില്‍ ഒരുക്കിയിട്ടുണ്ട്.

വാര്‍ത്താ സമ്മേളന ത്തില്‍ അല്‍ സലാമ ആശുപത്രി ചെയര്‍മാന്‍ മുഹമ്മദ്കുട്ടി, മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എം. ഷംസുദ്ദീന്‍ ,മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് സാദിഖ്, വൈസ് ചെയര്‍മാന്‍ അഷറഫ് കിഴിശ്ശേരി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലവി ഹാജി പാട്ടശ്ശേരി എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവര ങ്ങള്‍ക്ക് അല്‍സലാമ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 056 121 82 84 ( മുഹമ്മദ്കുട്ടി ) , 055 11 34 025 (അഷറഫ് കിഴിശ്ശേരി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

‘തൗദീഫ്’ : തൊഴില്‍ അന്വേഷകര്‍ക്ക് അസുലഭ അവസരം

January 28th, 2012

recruitment-show-tawdheef-2012-ePathram
അബുദാബി : രാജ്യത്തെ ധന കാര്യ സ്ഥാപന ങ്ങളിലേക്ക് കൂടുതല്‍ സ്വദേശി കളെ ആകര്‍ഷിക്കാനായി അബൂദാബി യില്‍ വിപുലമായ റിക്രൂട്ട്മെന്‍റ് മേള നടത്തുന്നു. എങ്കിലും ഇതില്‍ വിദേശി കള്‍ക്കും അവസരം ഉണ്ട് .‘തൗദീഫ്’ എന്ന പേരില്‍ ജനുവരി 31, ഫെബ്രുവരി 1 , 2 തിയ്യതി കളില്‍ അബുദാബി യിലെ നാഷനല്‍ എക്സിബിഷന്‍ സെന്‍ററിലാണ് മേള സംഘടിപ്പിക്കുന്നത്. രാജ്യത്തെ ധനകാര്യ, – ബാങ്കിംഗ് മേഖല യില്‍ പ്രവര്‍ത്തി ക്കുന്ന നിരവധി സ്ഥാപന ങ്ങള്‍ക്ക് പുറമെ മറ്റു പ്രധാന സ്ഥാപന ങ്ങളും പങ്കെടുക്കുന്നുണ്ട്. സ്വദേശികള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ടാണ് മേള നടത്തുന്ന തെങ്കിലും മൂന്നാം ദിവസം എല്ലാ രാജ്യക്കാര്‍ക്കും അവസരം ലഭിക്കും. ജനുവരി 31ന് രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെ സ്വദേശി കള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുക. ഫെബ്രുവരി ഒന്നിന് രാവിലെ 11 മുതല്‍ ഉച്ച 2 വരെ സ്വദേശി വനിത കള്‍ക്കും ഉച്ച 2 മുതല്‍ വൈകിട്ട് 7 വരെ സ്വദേശി പുരുഷന്‍ മാര്‍ക്കുമാണ് അവസരം. ഫെബ്രുവരി രണ്ടിന് രാവിലെ 9.30 മുതല്‍ വൈകിട്ട് 7 വരെ എല്ലാ രാജ്യക്കാര്‍ക്കും അവസരമുണ്ടാകും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൌദീഫ് വെബ്‌ സൈറ്റിലൂടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായില്‍ മലയാളി ആര്‍ക്കിടെക്ട്മാരുടെ മഹാസമ്മേളനം

January 25th, 2012
ദു

ദുബായ്: കേരളത്തില്‍ നിന്നുള്ള ആര്‍ക്കിടെക്ടുകളുടെ മഹാ സമ്മേളനത്തിനു ദുബായ് വേദിയാകുന്നു. ജനുവരി 26 മുതല്‍ 28 വരെ ഷേഖ് സായിദ് റോഡില്‍ ഉള്ള ഹോട്ടല്‍ ജുമൈറ എമിറേറ്റ്സ് ടവേഴ്സില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള ഇരുനൂറോളം ആര്‍ക്കിടെക്ടുകള്‍ ചടങ്ങില്‍ സംബന്ധിക്കും.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സിന്റെ കേരള ചാപ്റ്ററും യു. എ. ഈയിലെ മലയാളി ആര്‍ക്കിടെക്ട്സിന്റെ കൂട്ടായ്മയായ കേരള ആര്‍ക്കിടെക്ട്സ് ഫോറം- എമിറേറ്റ്സ് (കഫേ) എന്ന സംഘടനയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകപ്രശസ്ത ആര്‍ക്കിടെക്ടുമാരായ നീല്‍ ഫിഷര്‍, ക്രിസ്റ്റഫര്‍ ബെന്നിന്‍‌ജര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യയില്‍ നിന്നുള്ള സഞ്ചയ് മോഹെ, ശശികല ഭൂഷന്‍, ദുബായില്‍ നിന്നും മനോജ് ക്ലീറ്റസ് തുടാങ്ങിയവര്‍ ആര്‍ക്കിടെക്ചറുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഒപ്പം കേരളത്തിലെ മികച്ച ആര്‍ക്കിടെക്ടുകളെ തിരഞ്ഞെടുക്കുവാന്‍ നടത്തിയ മത്സരത്തിന്റെ ഫലപ്രഖ്യാപനവും അവാര്‍ഡ് വിതരണവും ഉണ്ടായിരിക്കും.
അറിവു പങ്കുവെക്കുന്നതോടൊപ്പം കേരളത്തിലെ ആര്‍ക്കിടെക്ട്ചറിനെ കുറിച്ചും മലയാളി ആര്‍ക്കിടെക്ടുകളെ കുറിച്ചും ലോകത്തിനു പരിചയപ്പെടുത്തുവാന്‍ കൂടെ ആണ് ഈ ചടങ്ങിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടക സംഘം അംഗങ്ങളും ആര്‍ക്കിടെക്ടുമാരുമായ സുനില്‍. പി. സ്റ്റാന്‍‌ലിയും, സി. നജീബും, സുധീറും e-പത്രത്തോട് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. വി. രാധാകൃഷ്ണപിള്ളക്ക് പ്രവാസി ഭാരതീയ സമ്മാന്‍

January 9th, 2012
P.V.Radhakrishna Pillai-epathram
ബഹ്‌റൈന്‍: ബഹ്‌റൈനിലെ പ്രമുഖ സാമൂഹികപ്രവര്‍ത്തകനായ പി. വി. രാധാകൃഷ്ണ പിള്ളക്ക് ഈ വര്‍ഷത്തെ ‘പ്രവാസി ഭാരതീയ സമ്മാന്‍‘ നിന് തിരഞ്ഞെടുത്തു. ബഹ്‌റൈനിലെ ജല-വൈദ്യുതി മന്ത്രാലയത്തില്‍ എഞ്ചിനീയറായ രാധാകൃഷ്ണ പിള്ള മാവേലിക്കര സ്വദേശിയാണ്. മാവേലിക്കര ലക്ഷ്മി നിലയത്തില്‍ വാസുദേവന് പിള്ള ‍-സരസമ്മ ദമ്പതികളുടെ  മകനാണ്. ലതയാണ് ഭാര്യ രാധിക, രഞ്ജിനി എന്നിവര്‍ മക്കളാണ്.
തൊണ്ണൂറുകളുടെ ആദ്യത്തില്‍ ബഹ്‌റൈനില്‍ എത്തിയ രാധാകൃഷ്ണ പിള്ള വളരെ പെട്ടെന്ന് തന്നെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി. മികച്ച പ്രാസംഗികനും സംഘാടകനുമായ അദ്ദേഹം ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് പല പരിഷ്കരണങ്ങള്‍ക്കും തുടക്കം കുറിച്ചു. മലയാള ഭാഷ പഠിക്കുന്നവര്‍ക്കായി പ്രത്യേകമായി സ്കൂള്‍ ഓഫ് മലയാളം സ്ഥാപിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ സെന്റര്‍ ബഹ്‌റൈനില്‍ സ്ഥാപിച്ചു. ബഹ്‌റൈനിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെയും  അമരക്കാനായി ഇരുന്നിട്ടുണ്ട്. നിലവില്‍ കേരളീയ സമാജത്തിന്റെ പ്രസിഡണ്ടാണ്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

1 അഭിപ്രായം »

ജിജി കുമാറിന് പഴശ്ശിരാജ പ്രവാസി രത്ന പുരസ്കാരം

December 16th, 2011

geegi-kumar-dubai-air-conditioning-epathram

ദുബായ്‌ : പഴശ്ശിരാജ സ്മാരക ട്രസ്റ്റ് വീരകേരളവര്‍മ പഴശ്ശിരാജയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പഴശ്ശിരാജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി രത്ന പുരസ്കാരം ദുബായിലെ വ്യവസായ പ്രമുഖനായ കെ. പി. ജിജി കുമാറിനാണ് ലഭിച്ചത്. ചുരുങ്ങിയ മുതല്‍ മുടക്കില്‍ വ്യാപാരം ആരംഭിച്ച് ഇന്ന് യു.എ.ഇ. യിലെ കെട്ടിട നിര്‍മ്മാണ രംഗത്ത്‌ എയര്‍ കണ്ടീഷനിംഗ് രംഗത്ത്‌ ഏറ്റവും അധികം അറിയപ്പെടുന്ന നാമമായി മാറിയ ദുബായ്‌ എയര്‍ കണ്ടീഷനിംഗ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് ജിജി കുമാര്‍. ഊര്‍ജ്ജ സംരക്ഷണത്തില്‍ ഊന്നിയ, ഏറ്റവും നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ, സാങ്കേതിക മികവുറ്റ രൂപകല്പ്പനകളിലൂടെ എയര്‍കണ്ടീഷന്‍ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. യു.എ.ഇ. യിലെ പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ആദ്യത്തെ ഗ്രീന്‍ ബില്‍ഡിംഗിന് പുറകില്‍ പ്രവര്‍ത്തിച്ചത്‌ ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു.

വീര പഴശ്ശിരാജയുടെ ഇരുന്നൂറ്റി ആറാം വീരാഹൂതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്‌.

മറ്റു പുരസ്കാരങ്ങള്‍ : ധര്‍മഖഡ്ഗം പുരസ്‌കാരം – നിളാഭട്ട്, ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം – മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, വ്യവസായ പ്രതിഭ പുരസ്‌കാരം – മുകേഷ് അംബാനി, സര്‍ഗ പ്രതിഭ പുരസ്‌കാരം – അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള, ആചാര്യ രത്‌ന പുരസ്‌കാരം – വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സംഗീത രത്‌ന പുരസ്‌കാരം – എസ്. പി. ബാലസുബ്രഹ്മണ്യം, അഭിനയ കലാ രത്നം – ചിരഞ്ജീവി, വൈദ്യഭൂഷണ്‍ പുരസ്‌കാരം – ഡോ. പി. വി. ഗംഗാധരന്‍.

ജനുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 50 7861269 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

59 of 641020585960»|

« Previous Page« Previous « ആയുസ്സിന്‍റെ പുസ്തകം അബുദാബിയില്‍
Next »Next Page » നാല്പതാണ്ട് പിന്നിട്ടവര്‍ സ്വരുമ വേദിയില്‍ ഒത്തു ചേര്‍ന്നു »



  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine