യു.എ.ഇ. യില്‍ ഇന്റര്‍നെറ്റ്‌ ഫോണ്‍ : പ്രതീക്ഷകള്‍ അസ്ഥാനത്ത്‌

March 17th, 2010

voip-uaeടെലിഫോണ്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ഇനി യു.എ.ഇ. യിലെ പ്രവാസികള്‍ക്ക്‌ നാട്ടിലേക്ക്‌ ഇന്റര്‍നെറ്റ്‌ വഴി ഫോണ്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു എന്ന പ്രതീക്ഷ പൂര്‍ണ്ണമായി നടപ്പിലാവാന്‍ വഴിയില്ല. ഇന്റര്‍നെറ്റ്‌ വഴി നാട്ടിലേക്ക്‌ വിളിക്കാന്‍ ഉപയോഗിക്കുന്ന വോയ്പ്‌ (VOIP – Voice Over Internet Protocol) പ്രോഗ്രാമുകളില്‍ ഒന്നും തന്നെ ഇനിയും യു.എ.ഇ. യില്‍ നിയമ വിധേയമായി ഉപയോഗിക്കാന്‍ ആവില്ല. ഇത്തരം പ്രോഗ്രാമുകളില്‍ ഏറ്റവും ജനപ്രിയമായ സ്കൈപ്പ് ഉള്‍പ്പെടെ ഒരു കമ്പനിക്കും യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ ഉള്ള ലൈസന്‍സ്‌ അധികൃതര്‍ നല്‍കിയിട്ടില്ല.
 
ടെലിഫോണ്‍ രംഗത്ത്‌ ഏറെ നാളത്തെ കുത്തക ആയിരുന്ന എത്തിസലാത്തിനും, പിന്നീട് രംഗത്ത്‌ വന്ന ഡു എന്ന കമ്പനിക്കും ആണ് ആദ്യ ഘട്ടത്തില്‍ ലൈസന്‍സ്‌ അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ഉപഗ്രഹ ടെലിഫോണ്‍ സേവനം നല്‍കി വരുന്ന യാഹ്സാത്, തുരയ്യ എന്നീ കമ്പനികള്‍ക്കും ലൈസന്‍സ്‌ നല്‍കിയിട്ടുണ്ട്.
 
ഈ കമ്പനികള്‍ക്ക് ഇനി മുതല്‍ നിയമ വിധേയമായി തങ്ങളുടെ ടെലിഫോണ്‍ സേവനത്തില്‍ VOIP സാങ്കേതിക വിദ്യ ഉപയോഗിച്ച് ടെലിഫോണ്‍ സിഗ്നല്‍ ഇന്റര്‍നെറ്റ്‌ വഴി തിരിച്ചു വിടാനാകും. പരമ്പരാഗത ടെലിഫോണ്‍ വ്യവസ്തയെക്കാള്‍ അല്‍പ്പം ശബ്ദ മേന്മ ഈ സംവിധാനത്തില്‍ കുറവായിരിക്കും എങ്കിലും ഇത് രാജ്യാന്തര തലത്തില്‍ ഉള്ള വിനിമയ ബന്ധത്തിന്റെ ചിലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും.
 
എന്നാല്‍ ഇതിന്റെ പൂര്‍ണ്ണമായ ലാഭം ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. ഇത്തരത്തില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗം വഴി ലഭിക്കുന്ന ലാഭത്തിന്റെ ഒരു ചെറിയ അംശം മാത്രമാവും കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുക. കമ്പനികള്‍ നിശ്ചയിക്കുന്ന നിരക്കുകളില്‍ തന്നെയാവും ഈ സേവനം ഉപയോക്താവിന് ലഭിക്കുന്നത്.
 
വോയ്പ്‌ രണ്ടു തരത്തില്‍ ഉപയോഗത്തില്‍ വരാനാണ് സാധ്യത. വോയ്പ്‌ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ യന്ത്രമാവും ഒന്ന്. ഇത്തരം യന്ത്രങ്ങള്‍ നേരത്തെ തന്നെ അനധികൃതമായി വിപണിയില്‍ ലഭ്യമായിരുന്നു. ഇവ ഇന്റര്‍നെറ്റ്‌ ലൈനില്‍ ഘടിപ്പിച്ച് വോയ്പ്‌ ഉപയോഗിച്ച് സാധാരണ ഫോണിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കാന്‍ കഴിയും. മറ്റൊന്ന് ഈ കമ്പനികള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് കമ്പ്യൂട്ടര്‍ വഴി ഫോണ്‍ വിളിക്കുന്ന സംവിധാനം. എന്നാല്‍ ഇതിന്റെ ചിലവ് സാധാരണ ഫോണിനേക്കാള്‍ ഒരല്‍പ്പം കുറവായിരിക്കും.
 
സ്കൈപ്പ് പോലുള്ള കമ്പനികള്‍ യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കുന്നത് നിയമത്തിന്റെ ദൃഷ്ടിയില്‍ നിയമ ലംഘനമാണ്. എന്നാല്‍ ലൈസന്‍സ്‌ ലഭിച്ച കമ്പനികളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ട് കൊണ്ട് ഈ കമ്പനികള്‍ക്ക്‌ തങ്ങളുടെ പ്രവര്‍ത്തനം നിയമ വിധേയമായി നടത്താനാവും. എന്നാല്‍ ഇതിനു വേണ്ടി വരുന്ന അധിക ചിലവ് കൂടി കണക്കില്‍ എടുക്കുമ്പോള്‍ അനധികൃതം ആയിട്ടാണെങ്കിലും ഇപ്പോള്‍ പലരും ഇന്റര്‍നെറ്റ്‌ വഴി നാട്ടിലേക്ക്‌ ഫോണ്‍ വിളിക്കുന്നത്ര ലാഭകരമായി ഏതായാലും ഇനിയും നിയമ വിധേയമായി ഫോണ്‍ വിളിക്കാന്‍ ആവില്ല എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

“ഒരു നല്ല നാളേക്കു വേണ്ടി” ദോഹയിലും ബഹറൈനിലും

February 9th, 2010

kv-shamsudheenദുബായ്‌ : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുമായി ദോഹയിലും ബഹറൈനിലും എത്തുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ദോഹയിലെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയിലൂടെ പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിക്കും.
 
ഫെബ്രുവരി 19 , 20 തിയ്യതികളില്‍ (വെള്ളി, ശനി) ബഹ്‌റൈന്‍ കേരളീയ സമാജത്തിലും വൈകീട്ട് 4 : 30 നും 7 : 30 നും ഈ പരിപാടി അവതരിപ്പിക്കും.
 
പരിപാടിയിലേക്ക് ഖത്തര്‍ – ബഹ്‌റൈന്‍ നിവാസികളായ മലയാളി സുഹൃത്തുക്കളെ ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഫോണ്‍: 00971 50 64 67 801
ഇമെയില്‍: kvshams@gmail.com
വെബ് സൈറ്റ്: www.pravasibandhu.com
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പൊയ്ത്തും കടവിന്റെ കഥ പാഠ പുസ്തക മാവുന്നു

February 8th, 2010

shihabuddeen-poythumkadavuപ്രശസ്ത കഥാകൃത്തും ഗള്‍ഫ് ജീവിതത്തിന്റെ ഉള്‍തുടിപ്പുകള്‍ അറിയാവുന്ന യാളുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ കഥ ഒമ്പതാം ക്ലാസിലെ പാഠ പുസ്തകമാവുന്നു. പൊയ്ത്തും കടവിന്റെ “കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ” എന്ന കഥയാണ് സംസ്ഥാനത്ത് പാഠ പുസ്തകമാകുന്നത്. സാമ്പ്രദായിക രീതികളില്‍ നിന്നും മാറി, പുതിയ രചനകള്‍ കുട്ടികളിലേ ക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൊയ്ത്തും കടവ് e പത്രത്തിനോട് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാലിഹ് കല്ലടയ്ക്ക് പുരസ്കാരം

February 8th, 2010

salih-kalladaഅബുദാബി : ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ “ബെസ്റ്റ് സ്റ്റാഫ് ” അവാര്‍ഡ് ലഭിച്ചു . ഏറനാടന്‍ എന്ന പേരില്‍ ബൂലോകത്ത് പ്രശസ്തനായ സാലിഹ് കല്ലട, കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയിലെ ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തു വരുന്നു. വാര്‍ഷിക കണക്കെടുപ്പില്‍, കഴിഞ്ഞ കൊല്ലം ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചതില്‍, പരമാവധി എണ്ണം പരിഹരിച്ചു കൊടുത്തിട്ടുള്ള ഓഫീസര്‍ എന്ന പരിഗണന കൊണ്ടാണ് സാലിഹിന് ഈ നേട്ടം കൈ വരിക്കാനായത്.
 


Etisalat “Best Staff” Award to Salih Kallada


ഫോട്ടോ അടിക്കുറിപ്പ് : ഇത്തിസലാത്ത് ബിസിനസ് – സെയില്‍സ് സീനിയര്‍ ഡയറക്ടര്‍ ഒസാമ അലി അല്‍ താലി യില്‍ നിന്നും സാലിഹ് കല്ലട സാക്ഷ്യ പത്രം ഏറ്റു വാങ്ങുന്നു.
 
 

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

അറക്കല്‍ ഹംസ ഹാജിക്ക് യാത്രയയപ്പ്

January 22nd, 2010

arakkal-hamsa-hajiഅബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അറക്കല്‍ ഹംസ ഹാജിക്ക് വട്ടേക്കാട് മഹല്‍ കമ്മറ്റിയുടേയും വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡണ്ട് ഇന്തിക്കാഫ് അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഹസ്സമോന്‍ പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ രക്ഷാധികാരി ആര്‍. എന്‍. അബ്ദുള്‍ ഖാദര്‍ ഹാജി കമ്മറ്റിയുടെ ഉപഹാരം നല്‍കി.
 

url

 
സെക്രട്ടറി എ. നൌഷാദ്, എ. കമറുദ്ദീന്‍, കെ. മുഹമ്മദാലി ഹാജി, അബ്ദുള്‍ കരീം ഹാജി, ഹാരിസ്, എം. വി. ഇഖ്ബാല്‍, ഗഫൂര്‍, അക്ബര്‍, വി. പി. മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

58 of 591020575859

« Previous Page« Previous « സൈകത ഭൂവിലെ സൌമ്യ സപര്യ – ചര്‍ച്ചാ സംഗമം കൊടുങ്ങല്ലൂരില്‍
Next »Next Page » സഖാവ് ജ്യോതി ബസുവിന്റെ നിര്യാണത്തില്‍ ശക്തിയുടെ ആനുശോചനം »



  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine