
അബുദാബി : യു. എ. ഇ. യിലെ കാര്‍ഷിക ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിന് ലുലു ഗ്രൂപ്പും എലീറ്റ് അഗ്രോ ഹോള്‍ഡിംഗും തമ്മില്‍ ധാരണാ പത്രം ഒപ്പു വെച്ചു. വർഷത്തിൽ 15,000 ടൺ പഴം, പച്ചക്കറികൾ വിൽപന നടത്തു ന്നത് സംബന്ധിച്ച കരാറിൽ ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാവാല, എലീറ്റ് അഗ്രോ ഹോള്‍ഡിംഗ് സി. ഇ. ഒ. ഡോക്ടര്‍. അബ്ദുല്‍ മോനിം അല്‍ മര്‍സൂഖി എന്നിവരാണ് ഒപ്പു വെച്ചത്.

യു. എ. ഇ. കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി മറിയം അല്‍ മഹീരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസുഫലി എന്നിവര്‍ സംബന്ധിച്ചു. അബുദാബി ഖലീഫ സിറ്റി ഫുർസാൻ ലുലു മാളിൽ ‘ഖൈര്‍ അല്‍ ഇമാറാത്ത്’ കാമ്പയിനിന്‍റെ ഭാഗമായി സ്വദേശി കർഷകർ ഉൽപാദിപ്പിച്ച ഉൽപന്നങ്ങൾക്ക് വേണ്ടി ക്രമീകരിച്ച പ്രത്യേക സ്റ്റാളുകളുടെ ഉദ്‌ഘാടനം മന്ത്രിമറിയം അല്‍ മഹീരി നിർവ്വഹിച്ചു.
പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്ക് ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകൾ വഴി വിപണി ഒരുക്കു ന്നതിൽ അഭിമാനം ഉണ്ടെന്നു എം. എ. യൂസഫലി പറഞ്ഞു. രാജ്യത്തിനകത്തു മാത്രമല്ല വിദേശ രാജ്യങ്ങളിലും യു. എ. ഇ. ഉൽപന്ന ങ്ങൾക്കു വിപണി കണ്ടെത്തും.

പ്രാദേശിക കര്‍ഷകരെയും നിര്‍മ്മാതാ ക്കളെയും അവരുടെ സംഭാവന കളുടെ പേരില്‍ ദേശീയ ദിന വേളയില്‍ അംഗീകരിക്കുന്നത് കൂടിയാണ് ഈ കരാര്‍ എന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സുരക്ഷക്ക് കർഷകർ നൽകുന്ന സംഭാവനകൾ മാനിച്ച് അവരെ പുരസ്കാരം നൽകി ആദരിച്ചു.



































