
ദുബായ് : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുടെ 214ആമത് ക്ലാസ് ബഹറൈനില്‍ നടത്തി. ബഹറൈന്‍ കേരളീയ സമാജത്തില്‍ ഒക്ടോബര്‍ 8 വെള്ളിയാഴ്ച യായിരുന്നു ക്ലാസ് നടത്തിയത്. പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിച്ചു.
ബഹറൈനിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ് ജോസഫിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി നടത്തപ്പെട്ടത്.



അബുദാബി : യു. എ. ഇ. യില്‍ പെട്രോള്‍ ലിറ്ററിന് ഇരുപത് ഫില്‍സ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് പെട്രോള്‍ വിതരണ ക്കമ്പനികള്‍ അറിയിച്ചു. ജൂലായ് പതിനഞ്ചാം തിയ്യതി മുതല്‍ ആയിരിക്കും പുതിയ നിരക്ക്. ഇത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്‌ച വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ എമിറേറ്റു കളിലെയും പെട്രോള്‍ പമ്പുകളില്‍ വില വര്‍ദ്ധന ബാധക മായിരിക്കും.
ദുബായ് : കേരള എക്കണോമിക് ഫോറത്തിന്റെ കീഴില്‍ “കേരളത്തിലെ നിക്ഷേപ അവസരങ്ങള്‍” എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന സെമിനാറില്‍ കേരളത്തില്‍ വളരെയധികം നിക്ഷേപ സാദ്ധ്യതകള്‍ ഉണ്ടെന്നും മലയാളികള്‍, പ്രത്യേകിച്ചും വിദേശ മലയാളികള്‍ വേണ്ട വിധം അവസരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും, കേരളത്തിലെ അസംസ്കൃത സാധനങ്ങള്‍ വിദേശത്ത് കൊണ്ട് പോയി മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി മലയാളികള്‍ക്ക് തന്നെ വില്‍ക്കുന്നു. 

























