കിയാല്‍ മറുപടി പറയണം : വെയ്ക്ക്

April 13th, 2012

kial-kannur-airport-epathram

ദുബായ്: കണ്ണൂര്‍ വിമാനത്താവളം (കിയാല്‍) ഓഹരി വില്പനയ്ക്കായി ആരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടില്ലെന്ന കിയാല്‍ മാനേജിംഗ് ഡയറക്ടറുടെ പത്രപ്രസ്താവന തീര്‍ത്തും നിരുത്തരവാദ പരവും പ്രതിഷേധാര്‍ഹവും ആണെന്ന് കണ്ണൂര്‍ ജില്ല പ്രവാസി അസോസിയേഷന്‍ ‘വെയ്ക്ക്’ പ്രസ്താവനയില്‍ പറഞ്ഞു. കിയാല്‍ ആരില്‍ നിന്നും അപേക്ഷ ക്ഷണിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിന് ഡ്രാഫ്റ്റ് സ്വീകരിച്ചു ഓഹരി ഉടമകള്‍ക്ക് മറുപടി അയച്ചു എന്നതിന് ബഹുമാനപ്പെട്ട എം. ഡി. മറുപടി പറയണം. വിദേശ മലയാളികളുടെ കോടികളുടെ ഓഹരി നിക്ഷേപം തടഞ്ഞു വെച്ചതിനു കിയാല്‍ മേധാവിക്ക് എന്ത് മറുപടി പറയാനുണ്ടെന്നും കോടികളുടെ ഡ്രാഫ്റ്റ് സമയ പരിധി കഴിഞ്ഞു ഓഹരി ഉടമകള്‍ക്ക് സാമ്പത്തിക മായി ഗുണകരമായില്ലെങ്കില്‍ അവര്‍ക്ക് എന്ത് നഷ്ടപരിഹാരം കൊടുക്കാന്‍ കിയാലിനു കഴിയും എന്നും ‘വെയ്ക്ക്’ പ്രസ്താവനയില്‍ ചോദിച്ചു.

വാര്‍ത്ത അയച്ചത് : പ്രകാശന്‍ കടന്നപ്പള്ളി

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രവാസികളുടെ യാത്രാ പ്രശ്‌നം: കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്ന് ദല

January 31st, 2012

air-india-epathram

ദുബായ് : എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമയ നിഷ്ഠ പാലിക്കാതെയും ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്തും റൂട്ടുകള്‍ റദ്ദ് ചെയ്തും യാത്രക്കാരെ, പ്രത്യേകിച്ച സാധാരണക്കാരായ പ്രവാസികളെ ദ്രോഹിക്കുകയാണെന്ന് ദല വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം. എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും സ്വകാര്യ വിമാനക്കമ്പനികളെ സഹായിക്കാനുള്ള ശ്രമങ്ങളുമാണ് ഇതിന് കാരണമെന്നും നിരവധി തവണ പരാതിപ്പെട്ടിട്ടും ഇതിന് മാറ്റം വരുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും പ്രമേയം വിമര്‍ശിച്ചു.

ഷാര്‍ജ / ദുബായ് / തിരുവനന്തപുരം റൂട്ടില്‍ സ്ഥിരമായി നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയാണ്. എത്രയും വേഗം കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് ദല വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.

ജനറല്‍ സെക്രട്ടറി കെ. വി. സജീവന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും പ്രസിഡന്റ് എ. അബ്ദുള്ളക്കുട്ടി അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ പി. ബി. വിവേക് അവതരിപ്പിച്ച് വരവു ചിലവ് കണക്കും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.

എ. അബ്ദുള്ളക്കുട്ടി, അനിത ശ്രികുമാര്‍, കെ. വി. മണി എന്നിവര്‍ അടങിയ പ്രിസിഡിയവും, കെ. വി. സജീവന്‍, മോഹന്‍ മോറാഴ, എ. ആര്‍. എസ്. മണി എന്നിവര്‍ അടങ്ങിയ സ്റ്റിയറിങ് കമ്മറ്റിയും, നാരായണന്‍ വെളിയംകോട്, ജമാലുദ്ദീന്‍, ഷാജി എന്നിവര്‍ അടങ്ങിയ ക്രെഡന്‍ഷ്യല്‍ കമ്മറ്റിയുമാണു സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. സാദിഖ് അലി അവതരിപ്പിച്ച രക്തസാക്ഷി പ്രമേയവും അനുശോചന പ്രമേയവും അംഗീകരിച്ചത്തിന് ശേഷമാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്.

അയച്ചു തന്നത് : നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോയിംഗിന് ഇത് ചരിത്ര മുഹൂര്‍ത്തം

November 14th, 2011

emirates-boeing-777-epathram

ദുബായ്‌ : ദുബായ്‌ എയര്‍ ഷോ യുടെ ആദ്യ ദിവസമായ ഇന്നലെ അന്‍പത് ബോയിംഗ് 777 വിമാനങ്ങള്‍ വാങ്ങുവാനുള്ള കരാര്‍ ദുബായ്‌ സര്‍ക്കാര്‍ വിമാന കമ്പനിയായ എമിറേറ്റ്സ് ബോയിംഗ് കമ്പനിയുമായി ഒപ്പ് വെച്ചു. ബോയിംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണ് ഇത് എന്ന് വാര്‍ത്ത പ്രഖ്യാപിച്ചു കൊണ്ട് എമിറേറ്റ്സ് ചെയര്‍മാന്‍ ഷെയ്ഖ്‌ അഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ മക്തൂം വെളിപ്പെടുത്തി. യു.എ.ഇ. വൈസ്‌ പ്രസിഡണ്ടും, പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം.

emirates-ordering-boeing-flight-epathram

18 ബില്യന്‍ അമേരിക്കന്‍ ഡോളറിന്റെ കരാര്‍ ആണിത്. 2015 മുതല്‍ വിമാനങ്ങള്‍ ലഭ്യമാക്കും എന്ന് ബോയിംഗ് അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ എക്സ്പ്രസ്‌ ചതിച്ചു : യാത്രക്കാര്‍ ദുരിതത്തില്‍

June 17th, 2011

air-india-epathram

ദുബായ്‌ : ദുബായില്‍ നിന്നും കൊച്ചിയിലേക്ക്‌ പോകുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ്‌ വിമാനം മണിക്കൂറുകളോളം വൈകിയത് യാത്രക്കാരെ ഏറെ വലച്ചു. ഇന്നലെ രാത്രി പന്ത്രണ്ടു മണിക്ക് പുറപ്പെടേണ്ട വിമാനമാണ് അനിശ്ചിതമായി യാത്ര മാറ്റി വെച്ചത്. കൊച്ചിയില്‍ നിന്നും വരേണ്ട വിമാനം എത്തിയിട്ടില്ല എന്നതായിരുന്നു ഔദ്യോഗിക വിശദീകരണം. ബാഗേജ്‌ ചെക്ക്‌ ഇന്‍ കഴിഞ്ഞു സുരക്ഷാ പരിശോധനകളും കഴിഞ്ഞു യാത്രക്കാര്‍ വിമാനത്തില്‍ കയറാനായി തയ്യാര്‍ എടുക്കവെയാണ് വിമാനം വൈകിയേ പോകൂ എന്ന അറിയിപ്പ് ലഭിക്കുന്നത്. നേരത്തേ വിവരം ലഭിച്ചിരുന്നു എങ്കില്‍ രാത്രിയിലെ ഉറക്കം നഷ്ടപ്പെടുത്തി കുഞ്ഞുങ്ങളെയും കൊണ്ട് വിമാന താവളത്തിലെ കാത്തിരിപ്പ്‌ ഒഴിവാക്കാമായിരുന്നു എന്ന് യാത്രക്കാര്‍ അഭിപ്രായപ്പെട്ടു. അനിശ്ചിതമായി തുടര്‍ന്ന കാത്തിരിപ്പ്‌ നാല് മണിക്കൂര്‍ വരെ നീണ്ടതിനു ശേഷമാണ് അവസാനം നാലരക്ക് വിമാനം കൊച്ചിയിലേക്ക്‌ പുറപ്പെട്ടത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

എയര്‍ ഇന്ത്യ ലഗ്ഗേജ് പരിധി കുറച്ചു

April 11th, 2011

air-india-epathram
അബൂദബി : എയര്‍ ഇന്ത്യ സര്‍വ്വീസു കളില്‍ ഇന്നു വരെ അനുവദിച്ചിരുന്ന ലഗ്ഗേജ് പരിധി കുറച്ചു. എയര്‍ ഇന്ത്യയുടെ ഫ്രീ ബാഗ്ഗേജ് അലവന്‍സ്‌ പ്രകാരം ഇക്കോണമി ക്ലാസില്‍ 40 കിലോ കൊണ്ടു പോകാന്‍ അനുവദിച്ചിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെ യാത്ര ചെയ്യുന്നവര്‍ 30 കിലോ മാത്രമേ കൊണ്ടു പോകാന്‍ അനുവദിക്കുക യുള്ളൂ എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 11 മുതല്‍ ഇഷ്യൂ ചെയ്യുന്ന ടിക്കറ്റു കള്‍ക്കാണ് ഇതു ബാധിക്കുക. എന്നാല്‍, ഇന്നലെ വരെ എടുത്തിരുന്ന ജൂണ്‍ ഒന്നിനും ജൂലൈ 31നും ഇടയില്‍ യാത്ര ചെയ്യേണ്ടതായ ടിക്കറ്റുകള്‍ക്ക് ഇത് ബാധകമല്ല. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന വര്‍ക്ക് 50 കിലോ ലഗ്ഗേജ് കൊണ്ടുപോകാം. ഇതില്‍ മാറ്റം വരുത്തിയിട്ടില്ല.

ഇപ്പോള്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്, എയര്‍ അറേബ്യ തുടങ്ങിയ ബജറ്റ് എയര്‍ലൈനു കളില്‍ 30 കിലോ പരിധി യാണുള്ളത്. ഈ വിമാന ങ്ങളെ അപേക്ഷിച്ച് എയര്‍ ഇന്ത്യ യില്‍ ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ്. കൂടുതല്‍ പണം നല്‍കിയാലും 40 കിലോ ലഗ്ഗേജ് കൊണ്ടു പോകം എന്നത് യാത്രക്കാര്‍ക്ക്‌ ആശ്വാസമായിരുന്നു

ഇപ്പോള്‍ ഫ്രീ ബാഗ്ഗേജ് അലവന്‍സ്‌ 30 കിലോ ആയതോടെ എയര്‍ ഇന്ത്യ യിലെയും ബജറ്റ് എയര്‍ലൈനു കളിലെയും ലഗ്ഗേജ് പരിധി ഒരുപോലെയായി.

- pma

വായിക്കുക: , , ,

1 അഭിപ്രായം »

22 of 2410212223»|

« Previous Page« Previous « എല്‍. ഡി. എഫ്. കണ്‍വെന്‍ഷന്‍
Next »Next Page » കൂട്ടം ‘മികച്ച മലയാളി’ അവാര്‍ഡ് ജെ. ഗോപീകൃഷ്ണന് »



  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം
  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine