ഫ്‌ളൂ – കൊവിഡ് വാക്‌സിനുകള്‍ തമ്മിൽ മൂന്ന് ആഴ്ച ഇടവേള വേണം

September 22nd, 2021

covid-vaccine-ePathram
അബുദാബി : കൊവിഡ് വാക്സിന്‍ കുത്തി വെപ്പു കഴിഞ്ഞ് മൂന്ന് ആഴ്ച കഴിഞ്ഞു മാത്രമേ ഫ്‌ളൂ വാക്സിന്‍ എടുക്കുവാന്‍ പാടുള്ളൂ എന്ന് ആരോഗ്യ വകുപ്പ്. രണ്ടു വാക്സിനു കള്‍ക്കും തമ്മില്‍ ഏറ്റവും കുറഞ്ഞത് 3 ആഴ്ചത്തെ ഇടവേള ഉണ്ടായിരിക്കണം. കാലാവസ്ഥാ വ്യതിയാനത്തില്‍ ബാധിക്കുന്ന ജല ദോഷം, പനി എന്നിവക്കു ഫ്‌ളൂ വാക്സിന്‍ എടുക്കുന്നവരാണ് എല്ലാവരും.

എന്നാല്‍ കൊവിഡ് വാക്സിന്‍ വളരെ അത്യാവശ്യം ആയതിനാല്‍ തന്നെ മൂന്നാഴ്ചത്തെ ഇടവേള കാത്തു സൂക്ഷിക്കണം. മാത്രമല്ല സാധാരണ ജലദോഷപ്പനി യുടേയും കൊവിഡ് പോസിറ്റീവ് കേസുകളുടെയും ലക്ഷണങ്ങള്‍ ഒരേ തരത്തില്‍ ആയതു കൊണ്ട് കൂടുതല്‍ ജാഗ്രത വേണം എന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദമാൻ ഹെൽത്ത് ഇൻഷ്വറൻസ് മൊബൈൽ ബ്രാഞ്ച് സേവനം

July 27th, 2021

ogo-daman-thiqa-health-insurance-ePathram
അബുദാബി : നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി ദമാന്‍, ആരോഗ്യ പരിരക്ഷ യുമായി ബന്ധപ്പെട്ട പ്രവര്‍ ത്തന ങ്ങള്‍ക്ക് സഹായിക്കുവാന്‍ താമസ സ്ഥലത്ത് എത്തി ച്ചേരുന്ന സേവനം ആരംഭിച്ചു. അബുദാബി ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ Lain Endaak (We’ll Reach You) എന്ന പേരിലാണ് ‘മൊബൈൽ ബ്രാഞ്ച്’ സേവനം തുടക്കം കുറിച്ചത്.

മുതിർന്ന പൗരന്മാർ, ഭിന്ന ശേഷിക്കാർ, വീടുകളിൽ നിന്നും പുറത്തു പോകാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവി ക്കുന്നവർ, പുതിയ സാങ്കേതിക സംവിധാന ങ്ങൾ ഉപയോഗി ക്കുവാൻ അറിയാത്തവര്‍ എന്നി ങ്ങനെ ഉള്ളവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ ഇടപാടുകൾ പൂർത്തി യാക്കുവാന്‍ ദമാൻ ഹെൽത്ത് ഇന്‍ഷ്വറന്‍സ് മോബൈല്‍ ബ്രാഞ്ച് വീടുകളില്‍ എത്തി സഹായിക്കും.

ഈ പദ്ധതി ആരോഗ്യ രംഗത്ത് ദമാന്‍റെ മാനുഷികമായ ഉത്തരവാദിത്വം ആണെന്ന് നാഷണല്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാൻ ഖാലിദ് ബിൻ ശൈബാൻ അൽ മുഹൈരി പറഞ്ഞു.

ഇപ്പോള്‍ തലസ്ഥാനത്ത് തുടക്കം കുറിച്ചിരി ക്കുന്ന ഈ പദ്ധതിയുടെ സേവനം, സമീപ ഭാവി യില്‍ തന്നെ എമിറേറ്റിലെ വിവിധ ഭാഗങ്ങളിലേക്ക് ലഭ്യമാക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ശനിയാഴ്ചകളില്‍ ക്ലിനിക്കുകള്‍ തുറക്കും

July 26th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : വാരാന്ത്യ അവധി ദിനമായ ശനിയാഴ്ച കളില്‍ സര്‍ക്കാര്‍ ക്ലിനിക്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും എന്ന് അബുദാബി ആരോഗ്യ വകുപ്പിനു കീഴിലുള്ള സേഹ (SEHA) അറിയിച്ചു.

ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, ശൈഖ് ഷഖ്ബൂത്ത് മെഡിക്കൽ സിറ്റി, ആംബുലേറ്ററി ഹെൽത്ത് കെയർ സർവ്വീസസ്സ്, അൽ ദഫ്ര യിലെ ആശുപത്രികൾ തുടങ്ങി തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് പ്രത്യേക ക്ലിനിക്കു കള്‍ പ്രവര്‍ത്തിക്കുക.

പീഡിയാട്രിക്, ഗൈനക്കോളജി, കാർഡിയോളജി, ഇ. എൻ. ടി, ഡെന്റൽ, ഡർമറ്റോളജി, സൈക്യാട്രിക്, ഗ്യാസ്ട്രോ എൻട്രോളജി, ഒഫ്താൽ മോളജി, ഓർത്തോ പീഡിക്, ഒബ്സ്ടെ ട്രിക് തുടങ്ങിയ വിഭാഗങ്ങ ളിലാണ് ചികിത്സ ലഭ്യമാവുക.

ക്ലിനിക്കുകളിലെ സേവനങ്ങള്‍ക്കായി സേഹ ആപ്പ് വഴിയും 80050 എന്ന ടോൾ ഫ്രീ നമ്പര്‍, 02 410 22 00 എന്ന നമ്പറിലോ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്തനാര്‍ബുദം : സൌജന്യ മാമോഗ്രാം പരിശോധന

October 18th, 2011

lifeline-hospital-group-abudhabi-epathram
അബുദാബി : സ്തനാര്‍ബുദ ത്തിനെതിരെ അബുദാബിയില്‍ നടക്കുന്ന കാമ്പയി നിന്‍റെ ഭാഗമായി ലൈഫ് ലൈന്‍ ആശുപത്രി സൌജന്യ മാമോഗ്രാം പരിശോധന നടത്തുന്നു.

അബുദാബി ടൂറിസം അതോറിറ്റി യുമായി ചേര്‍ന്നാണ് ഈ സംരംഭം. ഒക്ടോബര്‍ 19 ബുധനാഴ്ച അല്‍ വഹ്ദ മാളിലും 20, 21 തിയ്യതി കളില്‍ ( വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) മറീനാ മാളിലും വൈകീട്ട് 4 മണി മുതല്‍ 10 മണി വരെ സൌജന്യ പരിശോധന നടത്തും. മാത്രമല്ല സ്തനാര്‍ബുദ പരിശോധന സ്വയം നടത്താനുള്ള പരിശീലനവും നല്‍കും.

40 വയസ്സിനു മുകളിലുള്ള എല്ലാ സ്ത്രീകളും ഈ സൗകര്യം ഉപയോഗ പ്പെടുത്തണം എന്ന് ലൈഫ് ലൈന്‍ ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇഫ്താര്‍ സംഗമം

August 5th, 2011

chemmanoor-nri-forum-ifthar-ePathram
ദുബായ് :  തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ക്കുളം ചമ്മനൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘ചമ്മനൂര്‍ എന്‍. ആര്‍. ഐ. ഫോറം’ സംഘടിപ്പിക്കുന്ന ഇഫ്താര്‍  സംഗമം  ആഗസ്റ്റ്‌ 5 വെള്ളിയാഴ്ച ദുബായ് ഗര്‍ഹൂദിലെ ഈറ്റ്‌ &  ഡ്രിങ്ക് റസ്റ്റോരണ്ടില്‍ നടക്കും.
 
നോമ്പ് തുറ യോട് അനുബന്ധിച്ച്   സമീര്‍ മൌലവിയുടെ റമദാന്‍ പ്രഭാഷണവും,  ‘നോമ്പും ആരോഗ്യവും’  എന്ന വിഷയ ത്തില്‍ ഡോക്ടര്‍ ജമാല്‍ ചമ്മനൂരിന്‍റെ ക്ലാസും ഉണ്ടായിരിക്കും.
 
യു. എ. ഇ. യിലെ ചെമ്മനൂര്‍ നിവാസി കളെ പരിപാടി യിലേക്ക്  ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :  റഹീം 055 57 65 288

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 8567»|

« Previous Page« Previous « യുവ കലാ സാഹിതി അനുശോചിച്ചു
Next »Next Page » എന്‍ഡോസള്‍ഫാന്‍ ദുരിത മേഖല യില്‍ റമദാന്‍ റിലീഫ് »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine