അബുദാബി : പ്രവാസികള്‍ക്കു വേണ്ടി ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് മന്ത്രാലയം പ്രഖ്യാപിച്ച മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീമിനു അബുദാബി യില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ റ്റി. പി. സീതാറാം പ്രാരംഭം കുറിച്ചു.
പാസ്പോര്‍ട്ടില്‍ ഇ. സി. ആര്‍. പതിച്ചിട്ടുള്ള വിദേശത്തു ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വേണ്ടി ലൈഫ് ഇന്‍ഷ്വറന്‍സ് സ്കീമും പെന്‍ഷന്‍ പദ്ധതിയും ആവിഷ്കരിച്ചിട്ടുള്ള മഹാത്മാ ഗാന്ധി പ്രവാസി സുരക്ഷാ യോജന സ്കീം പ്രാവര്‍ത്തിക മാക്കുവാന്‍ യു. എ. ഇ. എക്സ്ചേഞ്ചും അലങ്കിറ്റ് അസ്സൈന്മെന്റും തമ്മിലുള്ള ധാരണാ പത്രം ഒപ്പു വെച്ചു.
പദ്ധതി യിലൂടെ പുനരധിവാസ ത്തിനും വാര്‍ധക്യ കാല പെന്‍ഷനും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കും വേണ്ടി തൊഴിലാളി കള്‍ക്ക് നിക്ഷേപം ആരംഭിക്കാം.
പ്രതിവര്‍ഷം 5,000 രൂപ നിക്ഷേപിച്ചാല്‍ കേന്ദ്ര ഗവ. പുരുഷന്മാര്‍ക്ക് 2,900 രൂപയും സ്ത്രീകള്‍ക്ക് 3,900 രൂപയും അധികമായി നല്‍കും.
എത്ര വര്‍ഷം നിക്ഷേപിക്കുന്നുവോ അതിനനുസരിച്ച് പെന്‍ഷനും മറ്റാനുകൂല്യ ങ്ങളും ലഭ്യമാകും. യു. എ. ഇ.യിലെ ലക്ഷ ക്കണക്കിന് തൊഴിലാളി കള്‍ക്ക് പദ്ധതി നേരിട്ട് എത്തിക്കാനാണ് യു. എ. ഇ. എക്‌സ്‌ചേഞ്ചു മായി സഹകരിക്കുന്നത്.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസ്സിഡര്‍ റ്റി. പി. സീതാറാം, അലങ്കിറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ അലോക് കുമാര്‍ അഗര്‍വാള്‍, യു. എ. ഇ. എക്സ്ചേഞ്ചു സി. ഓ. ഓ. സുധീര്‍ കുമാര്‍ ഷെട്ടി, ഇന്ത്യന്‍ എംബസ്സി യിലെ ഫസ്റ്റ് സെക്രട്ടറി ആനന്ദ് ബര്‍ദന്‍ മറ്റു ഉദ്യോഗസ്ഥരും സംബന്ധിച്ചു.