അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2012’ ഫെബ്രുവരി 2 വ്യാഴാഴ്ച തുടക്കം കുറിക്കും. വൈകിട്ട് 8 ന് ഇന്ത്യ ഫെസ്റ്റിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് നിര്‍വ്വഹിക്കും. യു. എ. ഇ. യിലെ സാമൂഹിക, സാംസ്‌കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. വ്യാഴം , വെള്ളി , ശനി എന്നീ ദിവസ ങ്ങളിലായിട്ടാണ് ഇന്ത്യാ ഫെസ്റ്റ് നടക്കുക.
അബുദാബി ഇന്ത്യന്‍ എംബസി യുടെ സാംസ്‌കാരിക വിഭാഗ ത്തിന്റെ സഹകരണ ത്തോടെ ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിനിധി കളായി ഇന്ത്യ യില്‍ നിന്നും എത്തുന്ന പ്രശസ്തരായ 25 കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാ പരിപാടി കള്‍ ഇന്ത്യാ ഫെസ്റ്റിന്റെ ഇത്തവണത്തെ മുഖ്യ ആകര്‍ഷണമാണ്.
ഗുജറാത്തി നാടോടി നൃത്തം, ഖവാലി, ഷഹനായ് തുടങ്ങിയ പരിപാടി കളാണ് ഈ കലാകാരന്മാര്‍ ഇന്ത്യാ ഫെസ്റ്റിന്റെ വേദിയില്‍ മൂന്ന് ദിവസ ങ്ങളിലായി അവതരി പ്പിക്കുക. ഇവര്‍ക്കൊപ്പം യു. എ. ഇ. യിലെ വിവിധ കലാ സംഘടന കളും നിരവധി കലാ പരിപാടി കള്‍ അവതരിപ്പിക്കും.
ഇന്ത്യാ സോഷ്യല്‍ സെന്ററിന്റെ നാല് നില കളിലായി പ്രദര്‍ശനങ്ങള്‍ ,നാടന്‍ തട്ടു കടകള്‍ ,ഇന്ത്യന്‍ വിഭവ ങ്ങളുടെ ഭോജന ശാലകള്‍ ,വ്യാപാര വാണിജ്യ പ്രദര്‍ശനങ്ങള്‍ ,വിനോദ മത്സരങ്ങള്‍ എന്നിവയെല്ലാം ഇന്ത്യാ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യക്കാരും ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശന ശാലകള്‍ ഒരുക്കും.
പത്ത് ദിര്‍ഹ ത്തിന്റെ റാഫിള്‍ ടിക്കറ്റ് വാങ്ങുന്ന വര്‍ക്ക് മൂന്ന് ദിവസവും ഫെസ്റ്റി വെലി ലേക്ക് പ്രവേശനം അനുവദിക്കും. അവസാന ദിവസം പ്രവേശന കൂപ്പണ്‍ നറുക്കിട്ടെടുത്ത് 50 ഭാഗ്യവാന്മാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. നിസ്സാന്‍ സണ്ണി കാര്‍ , സ്വര്‍ണ ബാറുകള്‍ , ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവ യാണ് ഭാഗ്യവാന്മാര്‍ക്ക് ലഭിക്കുക.
കഴിഞ്ഞ വര്‍ഷം 25,000-ത്തോളം സന്ദര്‍ശകര്‍ ഇന്ത്യാ ഫെസ്റ്റിന് എത്തി യിരുന്നു. ഈ വര്‍ഷം 50,000 പേരെയാണ് ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഭാരവാഹി കള്‍ ഇന്ത്യാ ഫെസ്റ്റിലേക്ക് പ്രതീക്ഷിക്കുന്നത്. അബുദാബി യിലെ 10,000- ത്തോളം വിദ്യാര്‍ത്ഥികള്‍ പ്രവേശന പാസുകള്‍ സൗജന്യമായി നല്‍കി യിട്ടുണ്ടെന്ന് ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് പണിക്കര്‍ പറഞ്ഞു. ഫെസ്റ്റിവലില്‍ നിന്നും ലഭിക്കുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനം ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കായി നീക്കി വെക്കുമെന്നും പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.