
അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ഇന്ത്യാ ഫെസ്റ്റ് പരിപാടി കളുടെ വൈവിധ്യം കൊണ്ട് ഏറെ ശ്രദ്ധേയമായി. യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ എം. കെ. ലോകേഷ് ഭദ്രദീപം കൊളുത്തി യാണ് ഇന്ത്യാ ഫെസ്റ്റിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഐ. എസ് . സി. യുടെ ഓപ്പണ്‍ ഓഡിറ്റോറിയ ത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് പണിക്കര്‍ , സെന്ററിന്റെ പേട്രണ്‍ ഗവര്‍ണര്‍മാരായ ജെ. ആര്‍ . ഗംഗാരമണി, സിദ്ധാര്‍ത്ഥ ബാലചന്ദ്രന്‍ , ജനറല്‍ ഗവര്‍ണറും ഇന്ത്യാ ഫെസ്റ്റിന്റെ മുഖ്യ സ്‌പോണ്‍സറുമായ ഗണേഷ് ബാബു, അബുദാബി മീഡിയാ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് മന്‍സൂര്‍ അമര്‍ , ഐ. എസ്. സി. ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍സലാം തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യാ ഗവണ്മെന്റിന്റെ സഹകരണ ത്തോടെ ഇന്ത്യയില്‍ നിന്നെത്തിയ കലാകാര ന്മാരുടെ കലാ പ്രകടനങ്ങള്‍ ഇന്ത്യാ ഫെസ്റ്റിനെ കൂടുതല്‍ ആകര്‍ഷകമാക്കി. ഗുജറാത്തി നാടോടി നൃത്തം, ഷെഹനായ്, ഖവാലി തുടങ്ങിയവ മലയാളികള്‍ അടക്കമുള്ള കലാ ആസ്വാദകര്‍ക്ക് പുതിയ അനുഭവമായി.

പത്ത് ദിര്‍ഹ ത്തിന്റെ പ്രവേശന കൂപ്പണ്‍ ഉപയോഗിച്ച് മൂന്നു ദിവസവും ഇന്ത്യാ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയുന്നു. ഫെബ്രുവരി 4 ശനിയാഴ്ച രാത്രി നടക്കുന്ന മെഗാ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി നിസ്സാന്‍ സണ്ണി കാര്‍ നല്‍കും. കൂടാതെ വില പിടിപ്പുള്ള അമ്പതോളം സമ്മാനങ്ങളും സന്ദര്‍ശ കരിലെ ഭാഗ്യവാന്മാര്‍ക്ക് ലഭിക്കും.






അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ ഡ്രാമ ക്ലബ്ബ് ഉദ്ഘാടന ത്തോട് അനുബന്ധിച്ച് മെയ് 21 വെള്ളിയാഴ്ച രാത്രി 8 മണിക്ക് “ശ്രീഭൂവിലസ്ഥിര” എന്ന നൃത്ത സംഗീത നാടകം അരങ്ങിലെത്തും. മഹാ കവി കുമാരനാശാന്‍റെ വീണപൂവ് എന്ന ഖണ്ഡ കാവ്യത്തെ അധികരിച്ച് പ്രൊഫ. ജി. ഗോപാല കൃഷ്ണന്‍ രചിച്ച ശ്രീഭൂവിലസ്ഥിര, മൂല കൃതിയുടെ ആശയ ങ്ങള്‍ക്കും ഭാവുക ത്വത്തിനും മികവ് നല്‍കി കവിതയുടെ തനിമ നഷ്ടപ്പെടാതെ സംവിധാനം ചെയ്ത് രംഗത്ത് അവതരി പ്പിക്കുന്നത് പ്രവാസി മലയാളിയായ അജയ ഘോഷ്. 1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഈ കലാ സൃഷ്ടി പുനര വതരിപ്പിക്കുന്നത് അബുദാബി സോഷ്യല്‍ ഫോറം. ആരതി ദേവദാസ്, ഷദാ ഗഫൂര്‍, ഐശ്വര്യാ ജയലാല്‍, സുലജാ കുമാര്‍, യമുനാ ജയലാല്‍, ആര്‍ദ്രാ വികാസ്, മന്‍സൂര്‍ കോഴിക്കോട്, വിനോദ് കരിക്കാട്, ഹരി അഭിനയ, സലിം ചേറ്റുവ, ഇരട്ടയം രാധാകൃഷ്ണന്‍, സജീവന്‍, കണ്ണന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ആശാ നായര്‍, സാബിര്‍, ഫറൂഖ് ചാവക്കാട് എന്നിവര്‍ ചിട്ട പ്പെടുത്തിയ നൃത്തങ്ങള്‍ ഈ നാടകത്തെ ആകര്‍ഷക മാക്കുന്നു. ഗാന രചന: രഘുനാഥ്, പി. എസ്. പറക്കോട്. സംഗീതം: അമ്പലം രവി. ഗായകര്‍: കല്ലറ ഗോപന്‍, രഞ്ജിനി. വസ്ത്രാലങ്കാരം: രാമ കൃഷ്ണന്‍, ചമയം: വക്കം ജയലാല്‍. പുത്തന്‍ നാടക സങ്കേതങ്ങള്‍ കണ്ടു ശീലിച്ച ഗള്‍ഫിലെ പുതിയ തല മുറയിലെ നാടക പ്രേമികള്‍ക്ക് ഈ നൃത്ത സംഗീത നാടകം വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.

























