അബുദാബി : പ്രവാസി കള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തിരുന്നു തന്നെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണം എന്ന് ആവശ്യപ്പെട്ട് പ്രമുഖ പ്രവാസി വ്യവസാ യിയും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ ഡോ. ഷംസീര്‍ വയലിൽ സമർപ്പിച്ച ഹർജിയിൽ അന്തിമ റിപ്പോർട്ട് ഒരു മാസ ത്തിനകം സമര്‍പ്പിക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, സുപ്രിം കോടതിയെ അറിയിച്ചു. പ്രവാസി കള്‍ക്ക് വോട്ടവകാശം നല്‍കുന്നതിന് പൂര്‍ണ യോജിപ്പ് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഹരജി നേരത്തെ പരിഗണിച്ച കോടതി, ഭരണ ഘടനാ പരമായ അവകാശ മായ വോട്ട്, രാജ്യ ത്തിന്റെ വിവിധ ഭാഗ ങ്ങളിലും സ്വകാര്യ കമ്പനി കളിലും ജോലി ചെയ്യുന്നവർക്കും നടപ്പാ ക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കിയിരുന്നു.
പ്രവാസി വോട്ടവകാശ ത്തിന് തടസം സൃഷ്ടിക്കുന്ന ജന പ്രാതിനിത്യ നിയമ ത്തിലെ 20 A വകുപ്പ് റദ്ദാക്കണം എന്ന് ആവശ്യ പ്പെട്ടാണ് ഷംസീര്‍ വയലില്‍ ഹരജി സമര്‍പ്പിച്ചി രിക്കുന്നത്. പ്രശ്‌നങ്ങള്‍ പരിഹരി ക്കാന്‍ 2010ല്‍ നിയമ ഭേദഗതി കൊണ്ടു വന്നു എങ്കിലും 20 A വകുപ്പ് പ്രതിബന്ധ മായി നില നില്‍ക്കുക യാണെന്ന് ഹരജിയില്‍ പറയുന്നു.
വോട്ട് ചെയ്യേണ്ടവര്‍ മാതൃ രാജ്യത്ത് തിരിച്ചെത്തേണ്ട അവസ്ഥ യാണ് നിലവിലുള്ളത്. ഇത്തരം അവസ്ഥ തടയാന്‍ 114 ലോക രാജ്യങ്ങള്‍ പ്രവാസി കള്‍ക്കായി പ്രത്യേക സംവി ധാന ങ്ങള്‍ രൂപീകരി ച്ചിട്ടുണ്ട് എന്നും ഹരജി യിൽ ചൂണ്ടിക്കാട്ടുന്നു.