അബുദാബി : ഇന്ത്യന്‍ സ്ഥാനപതി കാര്യാലയ ത്തിന്റെ ആഭിമുഖ്യ ത്തില്‍ കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയ ത്തിന്റെ സഹകരണ ത്തോടെ ഇന്ത്യന്‍ പ്രവാസി സംഘടന കളുടെ യോഗം ശനിയാഴ്ച അബുദാബി യില്‍ നടക്കും.
സര്‍ക്കാര്‍ സേവനങ്ങള്‍ ഫല പ്രദമായി എങ്ങനെ പ്രവാസി സമൂഹ ത്തിലേക്ക് എത്തിക്കാം എന്നതിനെ ക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാവിലെ ഒമ്പത് മുതല്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്‍ററില്‍ നടക്കുന്ന യോഗ ത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാന ങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധി കളും ഉദ്യോഗസ്ഥരും യു. എ. ഇ. യിലെ ബിസിനസ് പ്രമുഖരും സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
സംഘടനാ പ്രതിനിധി കള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധി കളുമായി നേരിട്ട് ആശയ വിനിമയ ത്തിനുള്ള അവസരം ലഭിക്കുന്ന തിനാല്‍ പ്രവാസി കളെ ബാധി ക്കുന്ന നിരവധി വിഷയ ങ്ങള്‍ ചര്‍ച്ചയാകും. സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെ പങ്കെടുപ്പിച്ച് ആദ്യ മായാണ് ഇത്തര മൊരു യോഗം യു. എ. ഇ. യില്‍ നടക്കുന്നത്.
യോഗ ത്തിന്‍െറ ഒരുക്ക ങ്ങളെല്ലാം പൂര്‍ത്തിയായി. പങ്കെടുക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി കളില്‍ പലരും ഇതിനകം എത്തിയിട്ടുണ്ട്. കേരള ത്തില്‍ നിന്ന് നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ് പങ്കെടുക്കും.
ഉദ്ഘാടന സെഷന് പുറമെ വിവിധ വിഷയ ങ്ങളില്‍ ചര്‍ച്ച കളുണ്ടാകും. ഇന്ത്യന്‍ പ്രവാസി കളുടെ ക്ഷേമം, കേന്ദ്ര, സംസ്ഥാന സര്‍ക്കാറു കളുടെ പദ്ധതി കള്‍, പ്രവാസി കളുടെ പ്രശ്ന ങ്ങള്‍ പരിഹരിക്കുന്ന തില്‍ സംഘടന കളുടെ പങ്ക്, പ്രവാസി പുനരധി വാസ ത്തില്‍ സംസ്ഥാന സര്‍ക്കാറു കളുടെ പങ്ക്, യു. എ. ഇ. യിലെ തൊഴിലുടമ കളുടെ കാഴ്ചപ്പാട് എന്നിവ യാണ് ചര്‍ച്ച ചെയ്യുന്ന വിഷയ ങ്ങള്‍. വിവിധ പ്രവാസി ക്ഷേമ പദ്ധതി കളെ ക്കുറിച്ച് ഇന്ത്യന്‍ എംബസി യും സര്‍ക്കാര്‍ പ്രതിനിധി കളും യോഗ ത്തില്‍ വിശദീകരിക്കും.
പ്രവാസി കള്‍ നേരിടുന്ന പ്രശ്ന ങ്ങള്‍ പരിഹരിക്കാന്‍ സംഘടന കള്‍ക്ക് ഏതു വിധ ത്തില്‍ ഇട പെടാന്‍ കഴിയും എന്നതിനെ സംബന്ധിച്ച് യോഗ ത്തില്‍ ചര്‍ച്ച ചെയ്യും. കേരള ത്തിന് പുറമെ തമിഴ്നാട്, ആന്ധ്ര പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഗോവ, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാള്‍, ആന്തമാന്‍ നിക്കോബാര്‍ സര്‍ക്കാര്‍ പ്രതിനിധി കള്‍ സംബന്ധിക്കും.