അബുദാബി : യു. എ. ഇ. യിലെ പ്രവാസി ഇന്ത്യക്കാര്‍ അനുഭവിക്കുന്ന സുപ്രധാന പ്രശ്നമായ സ്കൂള്‍ പ്രവേശന വിഷയം പരിഹരിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം എന്ന് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം.
ഒരു ദിവസം കൊണ്ട് പരിഹരി ക്കാവുന്നതല്ല ഈ വിഷയം. പ്രവാസി ഇന്ത്യന്‍ സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. പ്രശ്ന പരിഹാര ത്തിന് എംബസി യാല്‍ കഴിയുന്നത് എല്ലാം ചെയ്യുമെന്നും കേരള സോഷ്യല്‍ സെന്‍റര്‍ നല്‍കിയ സ്വീകരണ ത്തില്‍ അദ്ദേഹം പറഞ്ഞു.
ഇവിടെ എത്തിയത് മുതല്‍ ഈ വിഷയ ത്തില്‍ നിരവധി പേര്‍ ബന്ധ പ്പെട്ടിരുന്നു. കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനം ഉറപ്പാക്കണം എന്ന് ഇന്ത്യ യിലെ വളരെ ഉന്നത തല ങ്ങളില്‍ നിന്ന് വരെ ശുപാര്‍ശ വന്നിരുന്നു. നിരവധി മന്ത്രിമാരും എം. പി. മാരും ബന്ധുക്കളുടെയും അടുപ്പ ക്കാരു ടെയും മക്കള്‍ക്ക് പ്രവേശം ശരിയാക്കി നല്‍കണമെന്ന് ശുപാര്‍ശ കത്ത് നല്‍കിയിരുന്നു. ഇവരോടെല്ലാം ഇവിടത്തെ സ്കൂളുകളില്‍ പ്രവേശനത്തിന് ആരോടും ശുപാര്‍ശ ചെയ്യില്ല എന്ന മറുപടി നല്‍കുക യായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തില്‍ യു. എ. ഇ. സര്‍ക്കാർ, വിദ്യാഭ്യാസ വകുപ്പ്, വിദ്യാഭ്യാസ അതോറിറ്റി അധികൃതര്‍ എന്നിവരു മായി ഉടന്‍ ചര്‍ച്ച നടത്തു മെന്നും അദ്ദേഹം പറഞ്ഞു. യു. എ. ഇ. ഇന്ത്യ യുടെ ഏറ്റവും അടുത്ത രാജ്യമാണ്. യു. എ. ഇ. യുമായുള്ള ബന്ധം വര്‍ധി പ്പിക്കുന്ന തില്‍ ഓരോ പ്രവാസിയും ശ്രമം നടത്തണം.
ഓരോ സ്ഥലത്തും ചെല്ലുമ്പോള്‍ നിരവധി സംഘടനകളാണ് കാണാന്‍ കഴിയുന്നത്. പ്രവാസി സംഘടന കള്‍ പലതായി നില്‍ക്കു ന്നതിന് പകരം ഒന്നിച്ച് നില്‍ക്കുക യാണ് വേണ്ട തെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം നേടിയ ഡോ. ശംഷീര്‍ വയലിലിനെ ചടങ്ങില്‍ ആദരിച്ചു. കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു, സെക്രട്ടറി ബി. ജയ കുമാർ, ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി, ഇന്ത്യാ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജോയ് തോമസ് ജോണ്‍, മലയാളി സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, ഗണേഷ് ബാബു, വി. എസ്. തമ്പി, അമൽ, ബിനോയ് ഷെട്ടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.