അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ അമ്പാസ്സിഡര്‍ ആയിരുന്ന തല്‍മീസ് അഹ്മദ് രചിച്ച ‘ദ ഇസ്ലാമിസ്റ്റ് ചലഞ്ച് ഇന്‍ വെസ്റ്റ് ഏഷ്യ : ഡോക്ട്രിനല്‍ ആന്‍റ് പൊളിറ്റിക്കല്‍ കോമ്പറ്റീഷന്‍സ് ആഫ്റ്റര്‍ ദ അറബ് സ്പ്രിംഗ്’ എന്ന പുസ്തക ത്തിന്‍െറ പ്രകാശന ചടങ്ങ് ഇന്ത്യന്‍ എംബസ്സി യില്‍ നടന്നു.
ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധി കള്‍, വാണിജ്യ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
പുസ്തകം രചിക്കാനുണ്ടായ സാഹചര്യം വിവരിച്ച തല്‍മീസ് അഹമ്മദ്, സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും പറഞ്ഞു.
മൂന്ന് പുസ്തക ങ്ങളുടെ രചയി താവായ തല്‍മീസ് അഹമ്മദ് നിരവധി ലേഖന ങ്ങള്‍ എഴുതു കയും പ്രഭാഷണങ്ങള്‍ നടത്തു കയും ചെയ്തിട്ടുണ്ട്.



അബുദാബി : വോട്ടര്‍ പട്ടിക യില്‍ തങ്ങളുടെ പേരും വിവര ങ്ങളും രേഖ പ്പെടുത്തുവാന്‍ പ്രവാസി കളായ ഇന്ത്യ ക്കാരോട് അബുദാബി ഇന്ത്യന്‍ എംബസി ആവശ്യ പ്പെട്ടു.


























