അബുദാബി : ചരിത്ര – സാംസ്കാരിക – രാഷ്ട്രീയ പഠന ത്തിനും പരിശീലനത്തിനും വേണ്ടി അബുദാബി കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ടോപിക റീഡിംഗ് ആന്റ് ലേണിംഗ് കോഴ്സ്’ സമാപിച്ചു.
നസീർ രാമന്തളി ഒന്നാം റാങ്കും അബ്ദുല്ല ചേലക്കോട്, സുനീർ ബാബു ചുണ്ടമ്പറ്റ, നൗഷാദലി നാഷ്മഹൽ എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് റാങ്കുകളും നേടി.
രണ്ടു വർഷം നീണ്ടു നിന്ന പഠനത്തിനും പരിശീലന ത്തിനും ശേഷമാണ് ടോപിക പാഠ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികള്‍ക്ക് കോൺവോക് ചടങ്ങ് സംഘടിപ്പിച്ചത്.
രണ്ട് സെമസ്റ്ററുകളിലായി നടന്ന കോഴ്സിന്റെ അവസാന ഘട്ട പരീക്ഷകൾക്ക് ശേഷം വിജയികകള്‍ ആയവരെ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന കോൺവോക് ചടങ്ങില്‍ ആദരിച്ചു. റാങ്ക് ജേതാക്കളെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.
ചരിത്രവും സമകാലിക ഇന്ത്യയുടെ നേർ ചിത്രങ്ങളും ന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും സാംസ്കാരിക മുന്നേറ്റങ്ങളും നാഗരികതകളുടെ പഠനവും വ്യക്തി വികാസ പദ്ധതികളുമെല്ലാം ഉൾക്കൊള്ളുന്നത് ആയിരുന്നു ടോപിക പാഠ്യ പദ്ധതി. 67 പഠിതാക്കളാണ് ടോപികയിൽ പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്.
ഷുക്കൂറലി കല്ലുങ്ങൽ ഉദ്ഘാടനം ചെയ്തു. പി. കെ. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ടോപിക കോഴ്സ് ഡയറക്ടർ ഷെരീഫ് സാഗർ, ഇ. ടി. മുഹമ്മദ് സുനീർ, മജീദ് അണ്ണാൻതൊടി എന്നിവര്‍ പ്രസംഗിച്ചു.
അസീസ് കാളിയാടൻ, സമീർ തൃക്കരിപ്പൂർ, അഷ്റഫ് പൊന്നാനി, ബഷീർ ഇബ്രാഹീം, വീരാൻ കുട്ടി ഇരിങ്ങാ വൂർ, മുഹമ്മദ് ആലം, റഷീദ് പട്ടാമ്പി, റഷീദലി മമ്പാട, അബ്ദുല്ല കാക്കുനി, സഫീഷ് താമരക്കുളം എന്നിവർ നേതൃത്വം നൽകി.
- kmcc topica