അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്ററില്‍ കുട്ടി കള്‍ക്കു വേണ്ടി അവധിക്കാല മത പഠന ക്ലാസ്സ് ഒരുക്കുന്നു. 2021 ജൂലായ് 5 മുതൽ സെപ്റ്റംബർ 5 വരെ നടക്കുന്ന ക്ലാസ്സില്‍ 7 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള വിദ്യാര്‍ത്ഥികൾക്ക് പങ്കെടുക്കാം.
പ്രാഥമിക ഖുറാൻ പാരായണം, അനുഷ്ടാന കർമ്മങ്ങൾ, വിശ്വാസ കാര്യങ്ങൾ, സ്വഭാവ സംസ്കരണം തുടങ്ങിയ വിഷയങ്ങൾ ഉള്‍പ്പെടുത്തിയാണ് മത പഠന ക്ലാസ്സ്. കൂടുതല്‍ വിവരങ്ങൾക്ക് : 02 642 44 88, 050 562 9186.