കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ

December 13th, 2024

abudhabi-kmcc-sports-wing-kabaddi-tournament-2024-ePathram

അബുദാബി : സംസ്ഥാന കെ. എം. സി. സി. സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ കബഡി ടൂർണ്ണ മെന്റ്, ഡിസംബർ 15 ഞായറാഴ്ച മുഷ്‌രിഫ് ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. രാവിലെ പതിനൊന്ന് മണിക്ക് മത്സരങ്ങൾ ആരംഭിക്കും. കേരളത്തിലെ എട്ടു ജില്ലകളെ പ്രതിനിധീകരിച്ചു ഇന്ത്യയിലെ പ്രമുഖ കബഡി ടീമുകളാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.

ഫ്രണ്ട്സ് ആറാട്ടു കടവ് (പാലക്കാട്), ന്യൂ മാർക്ക് മാംഗ്ലൂർ (കാസർ ഗോഡ്), റെഡ് വേൾഡ് കൊപ്പൽ (എറണാകുളം), ബ്രദേഴ്സ് കണ്ടൽ (മലപ്പുറം) എന്നീ ടീമുകൾ ഗ്രൂപ്പ് – എ യിലും റെഡ് സ്റ്റാർ ദുബായ് (തൃശൂർ), ടീം ഫൈമുസ്‌ 02 പൊന്നാനി (കണ്ണൂർ), ടീം തമിഴ്നാട് (തിരുവന്തപുരം), ബട്കൽ ബുൾസ് (കോഴിക്കോട്) എന്നീ ടീമുകൾ ഗ്രൂപ്പ് -ബി യിലുമാണ് മത്സരിക്കുന്നത്.

നാസിർ അമ്മികുപ്പാട്ടി, അജി കണ്ടൽ, മൻസൂർ കണ്ടൽ, സാഗർ സൂരജ് ഹരിയാന, സന്ദീപ് നർവാൽ ഹരിയാന, അമൽ രാജ്, ആദർശ് കൊപ്പാൽ, നിവേദ് കൊപ്പാൽ, റഷീദ് ബാനർജി, ആഫ്രീദ്, കലന്തർ സഫ്രാസ് തുടങ്ങിയ പതിനെട്ടോളം പ്രമുഖ പ്രൊ-ഇന്ത്യ കബഡി ടീം അംഗങ്ങൾ മത്സരങ്ങളിൽ പങ്കാളികളാകും. ഓരോ ടീമിലും രണ്ട് ഇന്ത്യൻ പ്രൊ-കബഡി ടീം അംഗങ്ങൾ മത്സരിക്കും.

അന്തർ ദേശീയ മത്സരങ്ങളിൽ പരിചയ സമ്പന്നരായ ഏഴോളം റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുക. ഒന്നാം സ്ഥാനക്കാർക്ക് 5000 ദിർഹവും ട്രോഫിയും മെഡലും രണ്ടാം സ്ഥാനക്കാർക്ക് 3000 ദിർഹം ട്രോഫിയും മെഡലും മൂന്നും നാലും സ്‌ഥാനക്കാർക്കു 1000 ദിർഹം ട്രോഫി എന്നിങ്ങനെ യാണ് സമ്മാനം. കൂടാതെ മികച്ച റൈഡർ, മികച്ച ക്യാച്ചർ, എമേർജിങ് പ്ലേയർ തുടങ്ങിയവർക്ക്‌ ട്രോഫികളും സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ

November 24th, 2024

abudhabi-kmcc-sports-wing-kabaddi-tournament-2024-ePathram

അബുദാബി : സംസ്ഥാന കെ. എം. സി. സി. കായിക വിഭാഗം ഇന്ത്യാ കബഡി ഫെഡറേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന കബഡി ടൂർണ്ണമെൻറ് 2024 ഡിസംബർ 15 ഞായറാഴ്ച ഇന്ത്യൻ ഇസ്ലാമിക് സെൻറർ അങ്കണത്തിൽ നടക്കും. യു. എ. ഇ. യിലെ പ്രഗത്ഭരായ 8 ജില്ലാ ടീമുകൾ കളത്തിലിറങ്ങും.

അഖിലേന്ത്യാ തലത്തിലുള്ള ടൂർണ്ണ മെൻറിൽ ഇന്ത്യൻ പ്രൊ-ലീഗ്‌ പ്ലേയേഴ്സ് അടക്കമുള്ള കളിക്കാർ ഓരോ ടീമിന് വേണ്ടിയും ജഴ്‌സി അണിയും. ടൂർണ്ണ മെന്റിലെ ആദ്യ നാല് സ്ഥാനക്കാർക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.

യു. എ. ഇ. കെ. എം. സി. സി. വർക്കിംഗ് പ്രസിഡണ്ട് യു. അബ്ദുല്ല ഫാറൂഖി കബഡി ടൂർണ്ണമെൻറ് പോസ്റ്റർ റിലീസ് ചെയ്തു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡണ്ട് വി. പി. കെ. അബ്ദുള്ള, അബുദാബി കെ. എം. സി. സി. പ്രസിഡണ്ട് ഷുക്കൂർ അലി കല്ലുങ്ങൽ,  സംസ്ഥാന- ജില്ലാ ഭാര വാഹികളും ഇസ്‌ലാമിക് സെന്റർ ഭാരവാഹികളും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine