അബുദാബി : കേരള സോഷ്യൽ സെന്‍റർ (കെ. എസ്. സി.) 2022-23 വര്‍ഷത്തെ ഭരണ സമിതിയിലേക്ക് പുതിയ ഭാര വാഹികളെ തെരഞ്ഞെടുത്തു. വി. പി. കൃഷ്ണ കുമാര്‍ (പ്രസിഡണ്ട്), ഷെറിൻ വിജയൻ (ജനറല്‍ സെക്രട്ടറി), നികേഷ് വലിയവളപ്പിൽ (ട്രഷറർ), റോയ് ഐ. വർഗ്ഗീസ് (വൈസ് പ്രസിഡണ്ട്) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.
കെ. ബി. ജയന്‍ (ഓഡിറ്റര്‍), ടി. പി. അയൂബ് അസിസ്റ്റന്‍റ് ഓഡിറ്റര്‍), സുനിൽ ഉണ്ണികൃഷ്ണൻ, ലതീഷ് ശങ്കർ, നിഷാം, പ്രദീപ് കുമാർ, റഫീഖ് ചാലിൽ, ഇ. എസ്. ഉബൈദുള്ള, റഷീദ്, സജീഷ്, കെ. സത്യൻ, ഷബിൻ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.