സ്വാതന്ത്ര്യ ദിനാഘോഷം എംബസ്സി യിൽ

August 16th, 2017

india-70-years-of-freedom-ePathram
അബുദാബി : ഭാരത ത്തിന്റെ എഴുപതാമത് സ്വാതന്ത്ര്യ ദിന ആഘോഷം വിപുല മായ പരി പാടി കളോടെ അബു ദാബി ഇന്ത്യന്‍ എംബസിയില്‍ നടന്നു. രാവിലെ എട്ട് മണിക്ക് ഇന്ത്യൻ അംബാസിഡർ നവ് ദീപ് സിംഗ് സൂരി ദേശീയ പതാക ഉയര്‍ത്തി ആഘോഷ ങ്ങള്‍ക്ക് നേതൃത്വം നല്‍കി.

തുടര്‍ന്ന് രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു. വിവിധ സംഘടനാ പ്രതി നിധി കളും സാമൂ ഹിക – സാംസ്കാരിക – വാണിജ്യ രംഗ ത്തെ പ്രമു ഖരും തൊഴിലാളികളും സ്കൂൾ വിദ്യാ ർത്ഥി കളും അടക്കം സമൂഹ ത്തിന്റെ നാനാ തുറ കളിൽ ഉള്ളവർ ആഘോഷ പരിപാടി കളിൽ പങ്കാളി കളായി.

അബുദാബി യിലെ വിവിധ ഇന്ത്യൻ വിദ്യാലയ ങ്ങളിൽ നിന്നുള്ള കുട്ടി കൾ അവ തരിപ്പിച്ച ദേശ ഭക്തി ഗാന ങ്ങളും നൃത്ത നൃത്യ ങ്ങളും അരങ്ങേറി.

സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സംഘ ടിപ്പി ക്കുന്ന സാംസ്കാരിക പരിപാടി ആഗസ്ത് 17 വ്യാഴാഴ്ച വൈകുന്നേരം എട്ടരക്ക് ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടക്കും.

ഇന്ത്യാ സോഷ്യൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ, അബുദാബി മലയാളി സമാജം, കേരളാ സോഷ്യൽ സെന്റർ, ഇന്ത്യൻ ലേഡീസ് അസോസ്സി യേഷൻ എന്നീ അംഗീകൃത സംഘടന കൾ സംയുക്ത മായാണ് വൈവിധ്യ മാർന്ന പരിപാടി കൾ അവതരി പ്പിക്കുക.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. വേനൽ തുമ്പി കൾ സമ്മർ ക്യാമ്പ് തുടങ്ങി

August 8th, 2017

ksc-logo-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ കുട്ടി കൾക്കു വേണ്ടി നടത്തി വരാറുള്ള സമ്മർ ക്യാമ്പ് ‘വേനൽ തുമ്പി’ കൾക്ക് തുടക്ക മായി. പ്രമുഖ നാടക പ്രവർത്ത കൻ ടി. വി. ബാല കൃഷ്ണൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

ഇത്തരം ക്യാമ്പുകൾ കുട്ടി കളുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന പാട്ടും കളിയും അഭി നയവും പ്രസംഗവും ഭാഷയും വിജ്ഞാനവും എല്ലാം പുറത്തു കൊണ്ടു വരാനും അവരുടെ വിവിധ ങ്ങളായ കഴിവു കളെ വികസിപ്പി ക്കു വാനും സാധിക്കും എന്നും നാട്ടിലെ പാട്ടും കളിയും മഴയും മാമ്പഴവും നഷ്ട മാകുന്ന നമ്മുടെ കുട്ടി കൾ ക്കായി ഈ അവസരം ഉപയോ ഗിക്കണം എന്നും അത് കുട്ടി കളുടെ ഭാവി ജീവിത ത്തിൽ പല വിജയ ങ്ങൾക്കും ഗുണ കര മായി മാറും എന്നും ഉദ്‌ഘാടന പ്രസംഗ ത്തിൽ അദ്ദേഹം പറഞ്ഞു

കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് പി. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനോജ്, ക്യാമ്പ് ഡയറക്ടർ മാരായ ബിജിത് കുമാര്‍, മധു പരവൂർ, മിനി രവീന്ദ്രൻ, ജയേഷ് എന്നിവർ സംസാരിച്ചു.

ബാല വേദി സെക്രട്ടറി ദേവിക രമേശ് സ്വാഗതവും അരുന്ധതി ബാബുരാജ് നന്ദിയും പറഞ്ഞു. ആഗസ്റ്റ് 25 വരെ വേനല്‍ തുമ്പികള്‍ ക്യാമ്പ് നടക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമദാനിയുടെ റമദാൻ പ്രഭാഷണം സമാജത്തിൽ

May 31st, 2017

samadani-iuml-leader-ePathram
അബുദാബി : പ്രമുഖ വാഗ്മിയും ബഹു ഭാഷാ പണ്ഡിത നുമായ അബ്ദു സമദ് സമദാനി യുടെ റമദാൻ പ്രഭാഷണം ജൂൺ 4 ഞായ റാഴ്ച രാത്രി 10 മണിക്ക്  മുസ്സഫ യിലെ മല യാളി സമാജ ത്തിൽ വെച്ച് നടക്കും എന്ന് സംഘാ ടകർ അറിയിച്ചു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ റമദാന്‍ അതിഥി യായി എത്തിയ അബ്ദു സമദ് സമദാനി  യുടെ പ്രഭാഷണം അബു ദാബി നാഷണല്‍ തിയ്യേറ്റര്‍ (ജൂണ്‍ ഒന്ന്‍, രണ്ട് – വ്യാഴം, വെള്ളി ദിവസ ങ്ങളില്‍) അബുദാബി ഇന്ത്യന്‍ ഇസ്ലാ മിക് സെന്റര്‍ (ജൂണ്‍ 8 വ്യാഴം, ജൂണ്‍ 13 ചൊവ്വ), ഇന്ത്യാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 9 വെള്ളി) കേരളാ സോഷ്യല്‍ സെന്റര്‍ (ജൂണ്‍ 10 ശനി) എന്നി വിട ങ്ങളിലും രാത്രി തറാവീഹ് നിസ്കാര ശേഷം (10 മണിക്ക്) നടക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. സാഹിത്യ വിഭാഗം ഉദ്‌ഘാടനം ചൊവ്വാഴ്ച

May 29th, 2017

അബുദാബി : കേരള സോഷ്യൽ സെന്റര്‍ സാഹിത്യ വിഭാഗ ത്തിന്‍റെ പ്രവർത്തന ഉദ്ഘാടനം മെയ് 30 ചൊവ്വാഴ്ച രാത്രി 9.30 നു നടക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ടി. പി. കുഞ്ഞിക്കണ്ണൻ ‘കേരള വികസനം ഒരു ജനകീയ ബദൽ’ എന്ന വിഷയത്തെ കുറിച്ച് സംസാരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. സി. വനിതാ വിഭാഗം

May 29th, 2017

ksc-logo-epathram

അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം കമ്മറ്റിയെ തെരെഞ്ഞെടുത്തു. 23 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി യിൽ സിന്ധു ഗോവി ന്ദൻ നമ്പൂതിരി കൺവീനർ ആയും സുമ വിപിൻ ജോയിന്റ് കൺവീനർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ksc-ladies-wing-2017-sindhu-govindhan-and-suma-vipin-ePathram

കെ. എസ്. സി. വനിതാ വിഭാഗം കൺവീനർ മാരായ സിന്ധു ഗോവിന്ദൻ, സുമ വിപിൻ.

വനിതാ സമ്മേളന ത്തിൽ വനിതാ വിഭാഗം കൺവീനർ മിനി രവീന്ദ്രൻ അ ദ്ധ്യക്ഷ യായിരുന്നു ബിന്ദു ഷോബി സ്വാഗതം പറഞ്ഞു. കെ. എസ്. സി. പ്രസിഡന്റ് പി. പത്മ നാഭൻ, സെക്രട്ടറി മനോജ് എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോടിയേരി ബാലകൃഷ്ണൻ നവധാര ലോഗോ പ്രകാശനം ചെയ്തു
Next »Next Page » അഞ്ചങ്ങാടി ഗ്രാമ വേദി യു. എ. ഇ. ചാപ്റ്റർ »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine