അബുദാബി : എണ്ണ മറ്റ പോരാട്ട ങ്ങളിലൂടെ നാം ആര്ജ്ജി ച്ചെടുത്ത നവോത്ഥാന മൂല്യ ങ്ങളെ കാറ്റില്‍ പറത്തി ക്കൊണ്ട് ജാതി യുടേയും മത ത്തിന്റേയും പേരില്‍ രൂപ പ്പെടുന്ന രാഷ്ടീയ പ്രസ്ഥാന ങ്ങള് കേരള ത്തെ പിന്നോട്ടേ ക്ക് അടിക്കുക യാണ് എന്ന് പ്രമുഖ വാഗ്മി യും കണ്ണൂര്‍ യൂണി വേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗ വു മായ ഡോ. വി. പി. പി. മുസ്തഫ അഭി പ്രായ പ്പെട്ടു.
അബു ദാബി കേരള സോഷ്യല്‍ സെന്ററില്‍ ‘കേരള നവോത്ഥാനം – പുത്തന്‍ വെല്ലു വിളികള്‍’ എന്ന വിഷയ ത്തെ പ്പറ്റി സംസാരി ക്കുക യായിരുന്നു അദ്ദേഹം.
കിടക്കാ നുള്ള കിട പ്പാടവും നടക്കാ നുള്ള ഇട വഴിയും ഉടുക്കാനുള്ള വസ്ത്രവും കഴിക്കാനുള്ള ഭക്ഷണവും നാം നേടി യെടുത്തത് ഏതെങ്കിലും ജാതി യുടേയോ മത ത്തി ന്റേയോ പേരില്‍ സംഘടി ച്ചിട്ടല്ല. ചട്ടമ്പി സ്വാമി കളും ശ്രീനാരാ യണ ഗുരുവും അയ്യ ങ്കാളിയും വക്കം അബ്ദുല്‍ ഖാദര്‍ മൌലവി യും വി. ടി. ഭട്ട തിരിപ്പാടും ഇ. എം. എസ്സും ചവറ കുര്യാക്കോസ് എലി യാസ് അച്ചനും പോലുള്ള എണ്ണ മറ്റ നവോ ത്ഥാന നായകര്‍ നടത്തിയ പോരാട്ട ങ്ങളുടെ ഫല മായാ ണ് ഇത് സാദ്ധ്യ മായത്.
സ്വത്വ രാഷ്ട്രീയ ത്തില്‍ നിന്നും വര്‍ഗ്ഗ ബോധ ത്തി ലേക്കു ള്ള വളര്‍ച്ച യാണ് ഭ്രാന്താല യത്തില്‍ നിന്നും ലോക ത്തിന് മാതൃക യായി കേരളത്തെ വികസിപ്പിച്ചത്. എന്നാല്‍ വര്‍ഗ്ഗ രാഷ്ട്രീയ ത്തില്‍ നിന്നും സ്വത്വ രാഷ്ട്രീയ ത്തി ലേക്കു തിരിച്ചു പോകു ന്നതിന്റെ ഫല മാണ് കാസര് ഗോഡ് നിന്നും നമ്മെ ഞെട്ടിപ്പിച്ച 21 ചെറുപ്പ ക്കാരുടെ തിരോ ധാനം.
മാതാ വിന്റെ കാല് ക്കീഴിലാണു സ്വര്‍ഗ്ഗം എന്ന് പറ യുന്നത് അമ്മ യെ സ്നേഹി ക്കുകയും വേദനി പ്പിക്കു കയും അവരുടെ കണ്ണീര് ഭൂമി യില്‍ വീഴ്ത്താ തിരി ക്കുകയും ചെയ്യു ന്നതി നാണ്. എന്നാല്‍ ഒന്നര മാസ മായി ഇവരുടെ അമ്മ മാരുടെ തോരാത്ത കണ്ണു നീരില്‍ നിന്നും ഈ ചെറുപ്പ ക്കാര്‍ക്ക് എവിടെ യാണ് സ്വര്‍ഗ്ഗം ലഭി ക്കുക എന്നും മുസ്തഫ ചോദിച്ചു.
കെ. എസ്. സി. പ്രസിഡന്റ് പി. പത്മ നാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും സാഹിത്യ വിഭാഗം സെകട്ടറി ബാബു രാജ് പിലിക്കോട് നന്ദി യും പറഞ്ഞു.