അബുദാബി : വേനലവധി ക്കു നാട്ടിൽ പോകുവാൻ കഴിയാത്ത കുട്ടികൾക്കായി കേരള സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന‘വേനൽ ത്തുമ്പികൾ’സമ്മർ ക്യാമ്പി ന് വർണ്ണാഭ മായ തുടക്കം.
എം. എസ്. മോഹനൻ, ക്യാംപ് ഉദ്‌ഘാടനം ചെയ്‌തു. ബാലവേദി പ്രസിഡന്റ് അനാമിക ജയൻ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്മ നാഭൻ, ജനറൽ സെക്രട്ടറി ടി. കെ. മനോജ്, ക്യാംപ് ഡയറക്‌ടർ മധു പരവൂർ, കൃഷ്‌ണൻ വേട്ടമ്പമ്പള്ളി, ബാലവേദി ജോയിന്റ് സെക്രട്ടറി ദേവിക രമേശ്, വനിതാ വിഭാഗം കൺവീനർ മിനി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഓഗസ്‌റ്റ് 12 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ്, ദിവസവും വൈകുന്നേരം ആറു മണി മുതൽ രാത്രി ഒൻപതു മണി വരെ യാണു നടക്കുക. കൃഷ്‌ണൻ വേട്ടമ്പള്ളി, ശോഭ, കോട്ടയ്ക്കൽ എം. എസ്. മോഹനൻ എന്നിവ രുടെ നേതൃത്വ ത്തിലാണു ക്യാംപ്.