അബുദാബി : കേരള സോഷ്യൽ സെന്റർ യുവ ജനോ ത്സവ ത്തിന് തുടക്ക മായി. നൃത്ത – സംഗീത രംഗ ങ്ങളി ലെ പ്രതിഭ കളെ കണ്ടെത്തു ന്നതി നായി ആദ്യ മൂന്നു ദിവസ ങ്ങളിലും സാഹിത്യ മേഖല യിലെ പ്രതിഭ കളെ തെരഞ്ഞെ ടുക്കുന്ന തിനായി തുടർ ന്നുള്ള ദിവസ ങ്ങളി ലുമായി യു. എ. ഇ. യുടെ വിവിധ എമിരേറ്റു കളിൽ നിന്നുള്ള അഞ്ഞൂ റോളം വിദ്യാർത്ഥി കൾ പങ്കെടുക്കും.
കെ. എസ്. സി. യിലെ മൂന്നു വേദി കളി ലായി നടക്കുന്ന യുവ ജനോ ത്സവ ത്തിൽ മോഹിനി യാട്ടം, ഭരതനാട്യം, കുച്ചു പ്പുടി, കർണ്ണാ ടക സംഗീതം, നാടൻ പാട്ട്, ഫിലിം സോംഗ്, മോണോ ആക്റ്റ് മൃദംഗം, കീബോഡ് എന്നിവ യുടെ മത്സര ങ്ങളാണ് ഉൽഘാടന ത്തോട് അനുബന്ധിച്ചു നടന്നത്.
സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ കെ. എസ്. സി. പ്രസിഡന്റ് എൻ. വി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മധു പറവൂർ സ്വാഗതം ആശംസിച്ചു. ഭരണ സമിതി അംഗ ങ്ങളും വിധി കർത്താ ക്കളും ചട ങ്ങിൽ സംബന്ധിച്ചു. വിദ്യാർത്ഥി കളുടെ പ്രായ ത്തിന്റെ അടി സ്ഥാന ത്തിൽ അഞ്ചു വിഭാഗ ങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ നടക്കുക.