ജാതി രാഷ്ടീയം കേരളത്തെ പിന്നോട്ടേ ക്ക് അടി ക്കുന്നു : ഡോ. വി. പി. പി. മുസ്തഫ

August 17th, 2016

vpp-musthafa-kannoor-university-syndicate-member-ePathram
അബുദാബി : എണ്ണ മറ്റ പോരാട്ട ങ്ങളിലൂടെ നാം ആര്‍ജ്ജി ച്ചെടുത്ത നവോത്ഥാന മൂല്യ ങ്ങളെ കാറ്റില്‍ പറത്തി ക്കൊണ്ട് ജാതി യുടേയും മത ത്തിന്റേയും പേരില്‍ രൂപ പ്പെടുന്ന രാഷ്ടീയ പ്രസ്ഥാന ങ്ങള്‍ കേരള ത്തെ പിന്നോട്ടേ ക്ക് അടിക്കുക യാണ് എന്ന് പ്രമുഖ വാഗ്മി യും കണ്ണൂര്‍ യൂണി വേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗ വു മായ ഡോ. വി. പി. പി. മുസ്തഫ അഭി പ്രായ പ്പെട്ടു.

അബു ദാബി കേരള സോഷ്യല്‍ സെന്ററില്‍ ‘കേരള നവോത്ഥാനം – പുത്തന്‍ വെല്ലു വിളികള്‍’ എന്ന വിഷയ ത്തെ പ്പറ്റി സംസാരി ക്കുക യായിരുന്നു അദ്ദേഹം.

കിടക്കാ നുള്ള കിട പ്പാടവും നടക്കാ നുള്ള ഇട വഴിയും ഉടുക്കാനുള്ള വസ്ത്രവും കഴിക്കാനുള്ള ഭക്ഷണവും നാം നേടി യെടുത്തത് ഏതെങ്കിലും ജാതി യുടേയോ മത ത്തി ന്റേയോ പേരില്‍ സംഘടി ച്ചിട്ടല്ല. ചട്ടമ്പി സ്വാമി കളും ശ്രീനാരാ യണ ഗുരുവും അയ്യ ങ്കാളിയും വക്കം അബ്ദുല്‍ ഖാദര്‍ മൌലവി യും വി. ടി. ഭട്ട തിരിപ്പാടും ഇ. എം. എസ്സും ചവറ കുര്യാക്കോസ് എലി യാസ് അച്ചനും പോലുള്ള എണ്ണ മറ്റ നവോ ത്ഥാന നായകര്‍ നടത്തിയ പോരാട്ട ങ്ങളുടെ ഫല മായാ ണ് ഇത് സാദ്ധ്യ മായത്.

സ്വത്വ രാഷ്ട്രീയ ത്തില്‍ നിന്നും വര്‍ഗ്ഗ ബോധ ത്തി ലേക്കു ള്ള വളര്‍ച്ച യാണ് ഭ്രാന്താല യത്തില്‍ നിന്നും ലോക ത്തിന് മാതൃക യായി കേരളത്തെ വികസിപ്പിച്ചത്. എന്നാല്‍ വര്‍ഗ്ഗ രാഷ്ട്രീയ ത്തില്‍ നിന്നും സ്വത്വ രാഷ്ട്രീയ ത്തി ലേക്കു തിരിച്ചു പോകു ന്നതിന്റെ ഫല മാണ് കാസര്‍ ഗോഡ് നിന്നും നമ്മെ ഞെട്ടിപ്പിച്ച 21 ചെറുപ്പ ക്കാരുടെ തിരോ ധാനം.

മാതാ വിന്റെ കാല്‍ ക്കീഴിലാണു സ്വര്‍ഗ്ഗം എന്ന് പറ യുന്നത് അമ്മ യെ സ്നേഹി ക്കുകയും വേദനി പ്പിക്കു കയും അവരുടെ കണ്ണീര്‍ ഭൂമി യില്‍ വീഴ്ത്താ തിരി ക്കുകയും ചെയ്യു ന്നതി നാണ്. എന്നാല്‍ ഒന്നര മാസ മായി ഇവരുടെ അമ്മ മാരുടെ തോരാത്ത കണ്ണു നീരില്‍ നിന്നും ഈ ചെറുപ്പ ക്കാര്‍ക്ക് എവിടെ യാണ് സ്വര്‍ഗ്ഗം ലഭി ക്കുക എന്നും മുസ്തഫ ചോദിച്ചു.

കെ. എസ്. സി. പ്രസിഡന്റ് പി. പത്മ നാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും സാഹിത്യ വിഭാഗം സെകട്ടറി ബാബു രാജ് പിലിക്കോട് നന്ദി യും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്പീക്കർ പി. ശ്രീരാമ കൃഷ്ണൻ അബുദാബി യിൽ

August 16th, 2016

p-sree-rama-krishnan-ePathram
അബുദാബി : കേരളാ നിയമ സഭാ സ്പീക്കർ പി. ശ്രീരാമ കൃഷ്ണന് അബുദാബി കേരളാ സോഷ്യൽ സെന്ററിൽ സ്വീകരണം നൽകുന്നു.

ആഗസ്റ്റ് 16 ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് കേരളാ സോഷ്യൽ സെന്റർ ഓഡിറ്റോറിയ ത്തിൽ നടക്കുന്ന പരിപാടി യിൽ അബുദാബി യിലെ വിവിധ സംഘടന പ്രതി നിധി കളും സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വേനൽ തുമ്പി കൾ : കെ. എസ്. സി. സമ്മര്‍ ക്യാമ്പ് സമാപിച്ചു

August 14th, 2016

ksc-venal-thumbikal-2016-closing-ePathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ ഒരു മാസ ക്കാല മായി നടത്തി വന്നിരുന്ന സമ്മർ ക്യാമ്പ് “വേനൽ തുമ്പി കൾ” സമാപിച്ചു.

അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന സമാപന ചടങ്ങിൽ സെന്റർ പ്രസിഡന്റ് പി. പത്മ നാഭൻ  അദ്ധ്യക്ഷത വഹിച്ചു. കെ. കെ. മൊയ്‌തീൻ കോയ ചടങ്ങ് ഉല്‍ഘാടനം ചെയ്തു.

ക്യാമ്പിനു നേതൃത്വം നല്‍കാനായി നാട്ടിൽ നിന്നും വന്ന അദ്ധ്യാപക രായ എം. എസ്. മോഹനൻ മാഷ്, ശോഭ, കൃഷ്ണൻ വേട്ടാമ്പള്ളി എന്നി വര്‍ക്കു കെ. എസ്. സി. യുടെ ഉപഹാര ങ്ങള്‍ സമ്മാനിച്ചു. ക്യാമ്പി ൽ പങ്കെടുത്ത നൂറ്റി അമ്പതോളം കുട്ടി കൾക്ക് സര്‍ട്ടി ഫിക്കറ്റു കള്‍ വിതരണം ചെയ്തു.

ksc-summer-camp-2016-teachers-ePathram

വേനല്‍ തുമ്പികളെ നിയന്ത്രിച്ച അദ്ധ്യാപകര്‍

ക്യാമ്പ് ഡയറക്ടര്‍ മധു പറവൂർ, ക്യാപ്റ്റന്‍ അൻവർ ബാബു,  ബാല വേദി പ്രസിഡന്റ് അനാമിക ജയ രാജ്,  എന്നിവർ ആശംസ നേർന്നു.  സെന്റർ ജനറല്‍ സെക്രട്ടറി മനോജ് സ്വാഗതവും വനിതാ കൺ വീനർ മിനി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

തുടർന്ന് കുട്ടി കൾ അവത രിപ്പിച്ച വിവിധ കലാ പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേരള നവോത്ഥാനം – പുത്തൻ വെല്ലു വിളികൾ

August 13th, 2016

ksc-logo-epathram
അബുദാബി : പുതിയ കാല ഘട്ടം നേരിടുന്ന വെല്ലു വിളി കളെ കുറിച്ച് കണ്ണൂർ സർവ്വ കലാ ശാല സെനറ്റ് അംഗ വും വാഗ്മി യുമായ ഡോക്ടർ. വി. പി. പി. മുസ്തഫ അബു ദാബി കേരള സോഷ്യൽ സെന്ററിൽ പ്രഭാഷണം നടത്തുന്നു

കെ. എസ്. സി. മിനി ഹാളിൽ ആഗസ്റ്റ് 13 ശനിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന പരിപാടി യിൽ “കേരള നവോത്ഥാനം – പുത്തൻ വെല്ലു വിളികൾ” എന്ന വിഷയ ത്തിലാണ് പ്രഭാഷണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരള സോഷ്യൽ സെന്ററിൽ ‘വേനൽത്തുമ്പികൾ’ ക്കു തുടക്കമായി

July 18th, 2016

ksc-summer-camp-2014-closing-ePathram
അബുദാബി : വേനലവധി ക്കു നാട്ടിൽ പോകുവാൻ കഴിയാത്ത കുട്ടികൾക്കായി കേരള സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന‘വേനൽ ത്തുമ്പികൾ’സമ്മർ ക്യാമ്പി ന് വർണ്ണാഭ മായ തുടക്കം.

എം. എസ്. മോഹനൻ, ക്യാംപ് ഉദ്‌ഘാടനം ചെയ്‌തു. ബാലവേദി പ്രസിഡന്റ് അനാമിക ജയൻ അദ്ധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി. പത്മ നാഭൻ, ജനറൽ സെക്രട്ടറി ടി. കെ. മനോജ്, ക്യാംപ് ഡയറക്‌ടർ മധു പരവൂർ, കൃഷ്‌ണൻ വേട്ടമ്പമ്പള്ളി, ബാലവേദി ജോയിന്റ് സെക്രട്ടറി ദേവിക രമേശ്, വനിതാ വിഭാഗം കൺവീനർ മിനി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഓഗസ്‌റ്റ് 12 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ്, ദിവസവും വൈകുന്നേരം ആറു മണി മുതൽ രാത്രി ഒൻപതു മണി വരെ യാണു നടക്കുക. കൃഷ്‌ണൻ വേട്ടമ്പള്ളി, ശോഭ, കോട്ടയ്ക്കൽ എം. എസ്. മോഹനൻ എന്നിവ രുടെ നേതൃത്വ ത്തിലാണു ക്യാംപ്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഈദ് മുബാറക് മെഗാ സ്റ്റേജ് ഷോ ശ്രദ്ധേയമായി
Next »Next Page » രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine