മഹാത്മാ ഗാന്ധി രക്ത സാക്ഷിത്വ ദിനാചരണവും അനു സ്മരണ യോഗവും

January 30th, 2017

mahathma-gandhi-father-of-the-nation-ePathram
അബുദാബി : മഹാത്മാ ഗാന്ധിയുടെ എഴുപതാം രക്ത സാക്ഷിത്വ ദിനാ ചര ണം കേരള സോഷ്യൽ സെന്ററിൽ ഗാന്ധി സാഹിത്യ വേദി യുടെ സഹക രണ ത്തോടെ സംഘടി പ്പിക്കുന്നു.

ജനുവരി 30 തിങ്കളാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. യിൽ നടക്കുന്ന പരി പാടി യിൽ ഗാന്ധി സാഹിത്യ വേദി രക്ഷാധി കാരിയും യു. എ. ഇ. എക്സ് ചേഞ്ച് സെന്റർ പ്രസിഡണ്ടു മായ വൈ. സുധീർകുമാർ ഷെട്ടി ഗാന്ധി അനു സ്മരണം നടത്തും. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ സംബ ന്ധിക്കും.

ഗാന്ധിയൻ തത്വ ങ്ങളും സന്ദേശ ങ്ങളും മദ്യ വിരുദ്ധ സന്ദേശ ഗാന ങ്ങളും ഉൾപ്പെ ടുത്തി പയ്യന്നൂർ ഗ്രാമം പ്രതിഭ യിലെ ഇരുപത്തി അഞ്ചോളം കലാ കാരന്മാർ കോൽ ക്കളി, ചരടു കുത്തി ക്കളി, കളരി പ്പയറ്റ് എന്നിവ യും ഇതോട് അനുബന്ധിച്ച് അവ തരി പ്പിക്കും എന്ന് ഗാന്ധി സാഹിത്യ വേദി പ്രസി ഡണ്ട് വി. ടി. വി. ദാമോ ദരൻ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കമ്പവലി മത്സരം : ഇന്‍കാസ് മലപ്പുറം ജേതാക്കൾ

January 28th, 2017

ksc-logo-epathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ കായിക വിഭാഗം സംഘടി പ്പിച്ച ചിറയന്‍ കീഴ് അന്‍സാര്‍ സ്മാരക കമ്പ വലി മത്സരം ശ്രദ്ധേയമായി.

എം.എല്‍.എസ്. റാസ്‌ അല്‍ ഖൈമയെ ഏക പക്ഷീയ മായ രണ്ട് സെറ്റു കള്‍ക്ക് പരാജയ പ്പെടു ത്തി ഇന്‍ കാസ് മലപ്പുറം ജേതാക്കളായി. ജിംഖാന കാസര്‍ഗോഡ്‌, പാലക്കാട് പ്രവാസി അസോസി യേഷന്‍ എന്നിവര്‍ യഥാക്രമം മൂന്നും നാലും കരസ്ഥ മാക്കി.

കെ. എസ്. സി. പ്രസിഡണ്ട് പി. പദ്മ നാഭന്‍ സമ്മാന ങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. യുവജനോത്സവം : അരങ്ങുണർന്നു

January 20th, 2017

ksc-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്റര്‍ യു. എ. ഇ. തല ത്തിൽ സംഘ ടിപ്പിച്ചു വരുന്ന യുവ ജനോത്സ വത്തിന് തുടക്ക മായി. സെന്റർ പ്രസി ഡണ്ട് പി. പദ്മ നാഭന്‍ അദ്ധ്യ ക്ഷത വഹിച്ച ചടങ്ങില്‍ ശാന്തി പ്രമോദ് ഉദ്ഘാടനം നിര്‍വ്വ ഹിച്ചു.

വിധി കര്‍ത്താക്കളായ കലാ തരംഗിണി മേരി ജോണ്‍, കലാ തരംഗിണി റൂബി കെ. ജോണ്‍, കലാ മണ്ഡലം നീതു, അനുപമ പിള്ള, രാജേഷ്, അരുണ്‍ എന്നിവര്‍ സംബ ന്ധിച്ചു.

പ്രായ ത്തിന്റെ അടി സ്ഥാന ത്തില്‍ അഞ്ചു വിഭാഗങ്ങളാ യി ട്ടാണ് മത്സര ങ്ങള്‍ നടക്കുന്നത്. ഭരത നാട്യം, കുച്ചു പ്പുടി, മോഹിനി യാട്ടം, ശാസ്ത്രീയ സംഗീതം, കർണ്ണാടക സംഗീതം, ലളിത ഗാനം, നാടന്‍ പാട്ട്, മാപ്പിള പ്പാട്ട്, മോണോ ആക്ട്, തുടങ്ങി 21 ഇന ങ്ങളിൽ മൂന്നു വേദി കളി ലായി യുവ ജനോത്സവം നടക്കും.

ഉല്‍ഘാടന ചടങ്ങില്‍ കെ. എസ്. സി. ജനറല്‍ സെക്രട്ടറി ടി. കെ. മനോജ് സ്വാഗതവും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. വി. പുരുഷോത്തമന് യാത്രയയപ്പ് നല്‍കി

January 19th, 2017

ksc-shakthi-sent-off-to-kv-purushu-ePathram
അബുദാബി : മൂന്നര പതിറ്റാണ്ടിലെ പ്രവാസ ജീവിതം മതി യാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും അബു ദാബി ശക്തി തിയ്യ റ്റേഴ്സി ന്റേയും കേരള സോഷ്യല്‍ സെന്റ റിന്റേ യും സജീവ പ്രവര്‍ ത്തകനു മായ കെ. വി. പുരുഷോത്തമന് ഇരു സംഘടന കളുടേയും സംയുക്ത ആഭി മുഖ്യ ത്തില്‍ യാത്രയയപ്പ് നല്‍കി.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് പി. പത്മനാഭ ന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യാത്ര യയപ്പ് യോഗ ത്തില്‍ ജനറല്‍ സെക്രട്ടറി ടി. കെ. മനോജ്, കെ. എസ്. സി. മുന്‍ പ്രസി ഡണ്ട് കെ. ബി. മുരളി, ശക്തി തിയ്യ റ്റേഴ്സ് വൈസ് പ്രസിഡണ്ട് സഫറുള്ള പാലപ്പെട്ടി, ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡണ്ട് ടി. എം. സലീം തുടങ്ങി യവര്‍ ആശംസ കള്‍ നേര്‍ന്നു സംസാരിച്ചു.

ശക്തി പ്രസിഡന്റ് വി. പി. കൃഷ്ണ കുമാര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാടകോത്സവം : ‘അരാജകവാദി യുടെ അപകട മരണം’ മികച്ച നാടകം – ശ്രീജിത്ത് പൊയില്‍ക്കാവ് മികച്ച സംവിധായകന്‍

January 18th, 2017

ksc-8th-drama-fest-2016-creative-sharjah-winners-ePathram

അബുദാബി : കേരള സോഷ്യല്‍ സെന്റ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയേറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ മികച്ച നാടക മായി തെരഞ്ഞെ ടുത്തു. ഈ നാടകം സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ ക്കാവ് മികച്ച സംവി ധായ കനുള്ള പുര സ്കാരം കര സ്ഥ മാക്കി.

ksc-drama-fest-best-director-sreejith-poyilkavu-best-actor-ashraf-kiraloor-ePathram

ശ്രീജിത്ത് പൊയില്‍ക്കാവ്, അഷ്റഫ് കിരാലൂര്‍

‘അരാജക വാദി യുടെ അപകട മരണം’  നാടകത്തില്‍ ‘കിറുക്കന്‍’ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിയ അഷ്റഫ് കിരാലൂരിനെ മികച്ച നടനാ യും തെരഞ്ഞെടുത്തു.

അബു ദാബി ശക്തി തിയ്യറ്റേഴ്‌സ് അവതരിപ്പിച്ച ‘ചിരി’ മികച്ച രണ്ടാമത്തെ നാടക മായി. അബുദാബി യുവ കലാ സാഹിതി അവതരിപ്പിച്ച ‘അമ്മ’ എന്ന നാടകത്തി നാണ് മൂന്നാം സ്ഥാനം. അമ്മ യിലെ പ്രകടനത്തി ലൂടെ ദേവി അനില്‍ മികച്ച നടി യായും ‘പെരുങ്കൊല്ലൻ’ എന്ന നാടക ത്തിലെ മാണി ക്യ ത്തെ അവ തരി പ്പിച്ച ദില്‍ഷ ദിനേഷ് മികച്ച ബാല നടി ആയും തെരഞ്ഞെടുക്ക പ്പെട്ടു.

ഇത്തവണ യു. എ. ഇ. യില്‍ നിന്നുള്ള അഞ്ച് സംവി ധായ കരുടെ നാടക ങ്ങള്‍ അരങ്ങില്‍ എത്തി. അല്‍ ഐന്‍ മലയാളി സമാജം അവ തരി പ്പിച്ച ‘ദി ട്രയല്‍’ എന്ന നാടക ത്തിന്‍െറ സംവി ധായകന്‍ സാജിദ് കൊടിഞ്ഞി യാണ് യു. എ. ഇ. യില്‍ നിന്നുള്ള മികച്ച സംവി ധായകന്‍. ഭരത് മുരളി നാടകോ ത്സവ ത്തില്‍ ഇത് നാലാം തവണ യാണ് സാജിദ് കൊടി ഞ്ഞിക്ക് അംഗീ കാരം ലഭി ക്കുന്നത്.

ചിരി യിലെ അഭിനയ ത്തിന് പ്രകാശ് തച്ചങ്ങാട് മികച്ച രണ്ടാ മത്തെ നടന്‍ ആയി.  മികച്ച രണ്ടാ മത്തെ നടി ക്കുള്ള പുരസ്കാരം അദ്രി കന്യ യിലെ അഭി നയ ത്തിലൂടെ അനന്ത ലക്ഷ്മി ഷെറീഫ്,  രണ്ടാ മത്തെ ബാല നടി യായി അദ്രി യുടെ ബാല്യ കാലം അവ തരി പ്പിച്ച ശ്രേയ ഗോപാല്‍ എന്നി വരേയും തെര ഞ്ഞെ ടുത്തു.

മറ്റു പുരസ്കാരങ്ങള്‍ : മഞ്ജുളന്‍ (പ്രകാശ വിതാനം, അദ്രി കന്യ), വിനു കാഞ്ഞ ങ്ങാട് (രംഗ സജ്ജീ കരണം, അദ്രികന്യ), ക്ളിന്‍റ് പവിത്രന്‍ (ചമയം, അദ്രി കന്യ), അനു രമേശ് (പശ്ചാ ത്തല സംഗീതം, അദ്രി കന്യ). ഭഗ്ന ഭവനം, ലൈറ്റ്സ് ഒൗട്ട് നാടക ങ്ങളിലെ പ്രകാശ വിതാന ത്തിന് രവി പട്ടേന ക്ക് ജൂറി യുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.

വര്‍ത്ത മാന കാല സാമൂഹിക അവസ്ഥ കളോട് പ്രതി കരി ക്കുകയും പ്രേക്ഷക പങ്കാളി ത്തത്തോടെ അവതരി പ്പിക്കുക യും ചെയ്ത സമ്പൂര്‍ണ്ണ നാടകം ആയിരുന്നു ‘അരാജക വാദി യുടെ അപകട മരണം’ എന്ന് വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാര ത്തിലും ജയ സൂര്യയും അഭി പ്രായ പ്പെട്ടു.

ഇറ്റാലിയന്‍ നാടകകൃത്തും അഭി നേതാവു മായ ദാരിയോ ഫോയെ നൊബേല്‍ സമ്മാന ത്തിന് അര്‍ഹ നാക്കിയ കൃതി, ജയില റകളില്‍ ഫാഷിസ്റ്റ് ഭരണ കൂട ങ്ങളാല്‍ പീഡി പ്പിക്ക പ്പെടുന്ന പതി നായിര ക്കണ ക്കിന് നിര പരാധി കളുടെ അവസ്ഥ ആക്ഷേപ ഹാസ്യത്തി ന്‍െറ അക മ്പടി യോടെ ഇന്ത്യന്‍ പശ്ചാ ത്തല ത്തില്‍ അരങ്ങില്‍ എത്തി ക്കുകയാ യിരുന്നു തിയേറ്റര്‍ ക്രിയേ റ്റീവ് ഷാര്‍ജ.

നാടകോത്സവ ത്തിന്റെ ഭാഗ മായി യു. എ. ഇ. അടി സ്ഥാന ത്തില്‍ സംഘ ടി പ്പിച്ച ഏകാങ്ക നാടക രചനാ മത്സര ത്തില്‍ സമീര്‍ ബാബു പേങ്ങാട്ട് രചിച്ച ‘കുട’ സമ്മാ നര്‍ഹ മായി. സേതു മാധ വന്റെ ‘സ്വാഭാവി കമായ ചില മരണ ങ്ങള്‍’ എന്ന രചന പ്രത്യേക ജൂറി പുരസ്‌കാരം നേടി.

നാടകോല്‍സവത്തിന്റെ സമാപന സമ്മേളനത്തില്‍ കെ. എസ്. സി. പ്രസിഡന്‍റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. വിധി കര്‍ത്താ ക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ, യു. എ. ഇ. എക്സ് ചേഞ്ച് ഇവന്‍റ് ചീഫ് വിനോദ് നമ്പ്യാര്‍, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ സൂരജ്, എം. കെ. സജീവ് എന്നിവര്‍ സംസാരിച്ചു. കെ. എസ്. സി. ജനറല്‍ സെക്ര ട്ടറി ടി. കെ. മനോജ് സ്വാഗത വും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലബാർ ഫെസ്റ്റ് സീസൺ 3 : സ്വാഗത സംഘം രൂപീകരിച്ചു
Next »Next Page » അങ്കമാലി എൻ. ആർ. ഐ. അസോസ്സി യേഷന്‍ പുതു വത്സര ആഘോഷം »



  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine