നാടക രചനാ മത്സരം

November 26th, 2015

ksc-drama-fest-logo-epathram
അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ ഭരത് മുരളി നാടകോത്സവ ത്തിന് ഏകാങ്ക നാടക രചനാ മത്സരം സംഘടിപ്പിക്കുന്നു. 30 മിനിറ്റ് അവതരണ ദൈര്‍ഘ്യ മുള്ള രചന കളാണ് പരിഗണി ക്കുക. സൃഷ്ടികള്‍ വിവര്‍ത്തന ങ്ങളോ മറ്റ് നാടക ങ്ങളുടെ വക ഭേദ ങ്ങളോ ആകരുത്.

ഏതെങ്കിലും കഥയോ നോവലോ അധികരിച്ചുള്ള രചന കള്‍ പരിഗണിക്കില്ല. മതം, രാഷ്ട്രീയം എന്നീ വിഷയ ങ്ങള്‍ പരാമര്‍ശി ക്കാത്തതും യു. എ. ഇ. നിയമ ത്തിന് അനുസൃത മായു ള്ളതും ആയിരിക്കണം.

രചയി താവിന്റെ പേര്, വ്യക്തി ഗത വിവരങ്ങള്‍, പാസ്‌ പോര്‍ട്ട് സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ട്, വിസ, എമിറേറ്റ്‌സ് ഐ. ഡി എന്നിവയുടെ പതിപ്പ് തുടങ്ങിയവ മറ്റൊരു പേജില്‍ പ്രത്യേകം പിന്‍ ചെയ്ത് സെന്ററില്‍ നേരിട്ടോ, സാഹിത്യ വിഭാഗം സെക്രട്ടറി, കേരള സോഷ്യല്‍ സെന്റര്‍ അബുദാബി, പി. ബി. നമ്പര്‍ 3584 എന്ന വിലാസ ത്തിലോ ഡിസംബര്‍ 10 ന് മുന്‍പായി സമര്‍പ്പി ക്കണം.

- pma

വായിക്കുക: , ,

Comments Off on നാടക രചനാ മത്സരം

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത രുടെ വേദന കളുമായി ‘അമീബ’ അബുദാബിയില്‍

November 18th, 2015

amoeba-film-by-direector-manoj-kana-ePathram
അബുദാബി : കീടനാശിനി പ്രയോഗ ങ്ങളുടെ ഭവിഷ്യത്തു കളെ കുറിച്ച് സാധാരണ ജന ങ്ങള്‍ക്ക്‌ ബോധ വല്കരണം നടത്തു ന്നതിനു വേണ്ടി, കാസര്‍ ഗോഡ് ജില്ല യിലെ എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിത രുടെ ദുരന്ത ങ്ങളുടെ പശ്ചാത്തല ത്തില്‍ ഒരുക്കിയ ‘അമീബ’ എന്ന സിനിമ യുടെ ആദ്യ പ്രദര്‍ശനം നവംബര്‍ 19 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് അബു ദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും എന്ന് സിനിമ യുടെ സംവിധായകന്‍ മനോജ്‌ കാന വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.

ഒരു നാടിനെ എന്‍ഡോസള്‍ഫാന്‍ തകര്‍ത്ത തിന്‍െറയും ഇന്നും തുടരുന്ന ദുരിത ങ്ങളുടെയും കഥ ഒരു കുടംബ ത്തിന്‍െറ പശ്ചാത്തല ത്തിലാണ് പറയുന്നത്. 53 ലക്ഷം രൂപ ചെല വില്‍ ജനകീയ സഹകരണ ത്തോടെ നിര്‍മ്മിച്ച അമീബ യുടെ ദൈര്‍ഘ്യം 105 മിനിട്ട് ആയിരിക്കും.

ജനുവരി യില്‍ കേരള ത്തില്‍ റിലീസ് ചെയ്യുന്ന ‘അമീബ’ എന്ന ചിത്ര  ത്തിന്‍െറ ജനകീയ പ്രദര്‍ശന ങ്ങളും ഉദ്ദേശി ക്കുന്ന തായും ചിത്ര ത്തിന്റെ പ്രദര്‍ശന ത്തിലൂടെ എന്‍ഡോസള്‍ഫാന്‍ ബാധിതരെ സഹായി ക്കാന്‍ പദ്ധതി ഉണ്ടെന്നും ‘ചായില്യം’ എന്ന ആദ്യ ചിത്ര ത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ മനോജ് കാന പറഞ്ഞു.

amoeba-director-manoj-kana-tk-shabu-ePathram

കോഴിക്കോട് നേര് കള്‍ച്ചറല്‍ സൊസൈറ്റി നിര്‍മ്മിച്ച ചിത്ര ത്തില്‍ ആത്മീയ, അനു മോള്‍, ഇന്ദ്രന്‍സ്, അനൂപ്‌ ചന്ദ്രന്‍, അനീഷ് ജി. മേനോന്‍, ബാബു അന്നൂര്‍, പ്രവാസി കലാ കാര ന്മാ രായ കെ. കെ. മൊയ്തീന്‍ കോയ. ടി. കെ. ഷാബു എന്നിവ രോടൊപ്പം നിരവധി നാടക പ്രവര്‍ത്തകരും അഭിനയിക്കുന്നു. രണ്ട് എന്‍ഡോ സള്‍ഫാന്‍ ഇര കളും പ്രാധാന വേഷ ങ്ങള്‍ ചെയ്തി ട്ടുണ്ട്.

ചിത്രത്തിന്റെ പ്രദര്‍ശനത്തെ ക്കുറിച്ചു വിശദീ കരിക്കാന്‍ അബു ദാബി കേരള സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ തിരക്കഥാ കൃത്തും സംവിധാ യകനു മായ മനോജ് കാന യോടൊപ്പം കെ. എസ്. സി. ജനറല്‍  സെക്രട്ടറി മധു പരവൂര്‍, ടി. കെ. ഷാബു എന്നിവരും സംബന്ധിച്ചു.

* മനോജ്‌ കാനയുടെ ഏകാഭിനയ നാടകം

ePathram theatre archive

* ePathram archive

* ചായില്യം അബുദാബിയില്‍

- pma

വായിക്കുക: , ,

Comments Off on എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത രുടെ വേദന കളുമായി ‘അമീബ’ അബുദാബിയില്‍

പൂരക്കളി ശ്രദ്ധേയമായി

November 18th, 2015

അബുദാബി : ഉത്തര മലബാറില്‍ ഏറെ പ്രശസ്ത മായ പൂരക്കളി, പ്രവാസി മലയാളി സമൂഹത്തിനു പുതുമ യുള്ള ഒരു അനുഭവം സമ്മാനിച്ചു കൊണ്ട് കേരളാ സോഷ്യല്‍ സെന്ററില്‍ അവതരിപ്പിച്ചു.

പ്രമുഖ പൂരക്കളി ക്കാരായ പി. പി. മാധവ പ്പണിക്കരും ഒ. വി. രത്‌നാകര പ്പണിക്കരും തമ്മില്‍ നടന്ന മറത്തു കളി യോടെ യാണ് പൂരക്കളിക്ക് തുടക്ക മായത്.

സംസ്‌കൃത ശ്ലോക ങ്ങളും ബൗദ്ധിക സംവാദ ങ്ങളും നിറഞ്ഞ മറത്തു കളി അബുദാബി യിലെ കലാ ആസ്വാദകര്‍ക്ക് പുതിയ അനുഭവ മായിരുന്നു. വടക്കേ മലബാറിലെ അനുഷ്ഠാന കല കളില്‍ ഒന്നായ പൂരക്കളി യെക്കുറിച്ച് മാധവ പ്പണിക്കര്‍ വിശദീ കരിച്ചു.

പരിപാടിയോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ മാധവ പ്പണിക്കര്‍ക്കും രത്‌നാകര പ്പണിക്കര്‍ക്കും കെ. എസ്. സി. യുടെ ഉപഹാര ങ്ങള്‍ സമ്മാനിച്ചു.

- pma

വായിക്കുക:

Comments Off on പൂരക്കളി ശ്രദ്ധേയമായി

കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ജന്മ ശതാബ്ദി ആഘോഷം

November 4th, 2015

kerala-sigal-singer-kozhikode-abdul-kader-ePathram
അബുദാബി : മലയാള ത്തിന്റെ സൈഗാള്‍ എന്നറിയ പ്പെട്ടിരുന്ന കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ ജന്മ ശതാബ്ദി ആഘോഷ ങ്ങളുടെ ഭാഗ മായി അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നവംബര്‍ 5 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ”എങ്ങിനെ നീ മറക്കും” എന്ന പേരില്‍ സംഗീത നിശ സംഘടി പ്പിക്കുന്നു.

കെ. എസ്. സി. കലാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ നടക്കുന്ന പരിപാടി യില്‍ അബുദാബി യിലെ ശ്രദ്ധേയരായ ഗായകര്‍ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന അനശ്വര ഗാന ങ്ങള്‍ അവതരിപ്പിക്കും.
പ്രവേശനം സൌജന്യമായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 – 59 75 716

* കേരള സൈഗാളിന്റെ കഥയുമായി ‘പാട്ടുകാരന്‍’

* കോഴിക്കോട് അബ്ദുല്‍ ഖാദറായി ഫഹദ് ഫാസില്‍

- pma

വായിക്കുക: , ,

Comments Off on കോഴിക്കോട് അബ്ദുള്‍ ഖാദര്‍ ജന്മ ശതാബ്ദി ആഘോഷം

സ്തനാര്‍ബുദ ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തി

October 27th, 2015

ksc-logo-epathram
അബുദാബി : സ്തനാര്‍ബുദ ബോധ വല്‍ക്കരണ ത്തിന്റെ ഭാഗ മായി അബു ദാബി കേരള സോഷ്യല്‍ സെന്ററും അഹല്യ ആശുപത്രി യും സംയുക്ത മായി കെ. എസ്. സി. യില്‍ ബോധ വല്‍ക്കരണ ക്ലാസ്സും സൌജന്യ പരിശോധന യും ഒരുക്കി.

അഹല്യ ആശുപത്രി യിലെ സ്പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ് ഡോക്ടര്‍ എല്‍സി ബിജു ഉമ്മന്‍, ഗൈന ക്കോളജിസ്റ്റ് ഡോക്ടര്‍ രചന എന്നിവര്‍ പരിശോധന കള്‍ക്കും ബോധ വല്‍കരണ ക്ലാസ്സി നും നേതൃത്വം നല്‍കി.

കെ. എസ്. സി. വനിതാ വിഭാഗം സംഘടിപ്പിച്ച പരിപാടി യില്‍ നൂറില്‍പരം വനിത കള്‍ സംബന്ധിച്ചു. ഷല്‍മ സുരേഷ് സ്വാഗതവും ജയന്തി ജയരാജ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on സ്തനാര്‍ബുദ ബോധ വല്‍ക്കരണ ക്ലാസ്സ് നടത്തി


« Previous Page« Previous « അബുദാബി – ദുബായ് പുതിയ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു
Next »Next Page » മധുര പദങ്ങള്‍ : കഥകളി പദക്കച്ചേരി »



  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്
  • ഡോക്ടർ ധനലക്ഷ്മി അന്തരിച്ചു
  • മുഹമ്മദ് റഫി നൈറ്റ് : സംഗീത മത്സരം ഒരുക്കുന്നു
  • തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’
  • അസ്‌മോ പുത്തൻചിറ സ്മാരക കഥ-കവിത രചനാ മത്സരം
  • ലുലുവിയിൽ ഇന്ത്യൻ മാംഗോ മാനിയ
  • ഇ. കെ. നായനാർ അനുസ്മരണം
  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine