അബുദാബി : അനിശ്ചിതമായി നീളുന്ന എയര്‍ ഇന്ത്യ പൈലറ്റുമാരുടെ സമര ത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സമരം ഒത്തു തീര്‍ക്കാതെ നീട്ടിക്കൊണ്ടു പോകുന്ന അധികൃതരുടെ അനാസ്ഥക്ക് എതിരെ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ യു. എ. ഇ. യിലെ എല്ലാ അംഗീകൃത അമേച്വര്‍ പ്രാദേശിക സംഘടന കളെയും ഏകോപിപ്പിച്ചു കൊണ്ട് പ്രതിഷേധവുമായി രംഗത്തു വരാന്‍ തീരുമാനിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മധ്യവേനല്‍ അവധിക്കാലം ചെലവിടാന്‍ കുടുംബ ത്തോടെ നാട്ടില്‍ പോകുന്നവരും റമദാന്‍ നോമ്പിനും പെരുന്നാളിനും ഓണത്തിനുമെല്ലാം നാട്ടില്‍ കുടുംബ ത്തോടൊപ്പം പങ്കുചേരാന്‍ ആഗ്രഹി ക്കുന്നവരും ടിക്കറ്റിനു വേണ്ടി നെട്ടോട്ടമോടുകയാണ്.
സമരം പരിഹരി ക്കുന്നതില്‍ തികച്ചും നിസ്സംഗ മനോഭാവം വെച്ചു പുലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തികച്ചും പ്രതിഷേധാര്‍ഹമാണ്.
ഇതിന്റെ ഗൗരവം കേന്ദ്ര – സംസ്ഥാന സര്‍ക്കാറു കളുടെയും ബന്ധപ്പെട്ട മറ്റ് അധികൃതരുടെയും ശ്രദ്ധയില്‍ പ്പെടുത്തുന്നതിന്റെ പ്രാരംഭ നടപടി എന്നോണം ജൂണ്‍ 10 ഞായറാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ അങ്കണ ത്തില്‍ വിളിച്ചു ചേര്‍ക്കുന്ന പ്രതിഷേധ യോഗത്തില്‍ യു. എ. ഇ. യിലെ എല്ലാ സാമൂഹിക സാംസ്‌കാരിക പ്രാദേശിക സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.