സൈക്കിളില്‍ ലോക സഞ്ചാരം

April 15th, 2012

cycle-journey-around-the-world-epathram

അബുദാബി: സൈക്കിളില്‍ ലോക സഞ്ചാരം നടത്തുന്ന സൌരബ് ദാഹലിനു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ പ്രവര്‍ത്തകര്‍ എന്നിവർ സംയുക്തമായി സ്വീകരണം നല്‍കി. ലോക സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും, സൈക്കിള്‍ സവാരി പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടിയാണ് തന്റെ യാത്രയെന്ന് സൌരബ് പറഞ്ഞു.

cycle-expedition-epathram

2002 ഫെബ്രുവരി 28നു തന്റെ ജന്മദേശമായ നേപ്പാളിലെ ബദ്രപൂരില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര 45 രാജ്യങ്ങള്‍ പിന്നിട്ടു കഴിഞ്ഞു 68000 കിലോമീറ്റര്‍ ഇതിനകം താണ്ടി കഴിഞ്ഞ തന്റെ ഉദ്ദ്യമത്തിന് എല്ലായിടത്തു നിന്നും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് സൌരബ് പറഞ്ഞു.

ഇന്ത്യ, പാകിസ്ഥാന്‍ , ചൈന, കൊറിയ, ജപ്പാൻ ‍, റഷ്യ, ഓസ്ട്രേലിയ, ന്യൂ സിലാണ്ട്, ജര്‍മ്മനി, സ്പെയിന്‍ , ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ തന്റെ സന്ദേശം പ്രചരിപ്പിച്ചതായും അതാത് രാജ്യങ്ങളിലെ ഭരണ പ്രമുഖരുമായി നേരിട്ട് സംവദിക്കാന്‍ കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു. നേപ്പാള്‍ സര്‍ക്കാരിന്റെയും നേപാളി ജനതയുടെയും നിസ്സീമ പിന്തുണ യാത്രക്ക് ഏറെ ഗുണം ചെയ്തു. ഇന്ത്യയിലെ പ്രമുഖ നേതാക്കളായ യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധി, ബി. ജെ. പി. അദ്ധ്യക്ഷന്‍ നിധിന്‍ ഗദ്ഗരി, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി, അശോക്‌ ചൌഹാന്‍ , ചലച്ചിത്ര താരങ്ങളായ സഞ്ജയ്‌ ദത്ത്, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞു.

ഇന്ത്യയിലെ വ്യത്യസ്ത സംസ്കാരവും വ്യത്യസ്ത ഭാഷയും ഉള്ള ഓരോ സംസ്ഥാനത്തും കടക്കുമ്പോള്‍ മറ്റൊരു രാജ്യത്തേക്ക് കടക്കുന്നത് പോലെയാണെന്നും അത്രയും വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യ എന്ന മഹാരാജ്യം ഏറെ ഇഷ്ടമായെന്നും, കേരളത്തെ പോലെ ഇത്രയും വിദ്യാ സമ്പന്നരായ ഒരു സമൂഹത്തെ വേറെ എവിടെയും കണ്ടിട്ടില്ലെന്നും സൌരബ് പറഞ്ഞു.

അജി രാധാകൃഷ്ണന്‍ , അസ്മോ പുത്തന്‍ചിറ, ഫൈസല്‍ ബാവ, ശരീഫ് മാന്നാര്‍, അനന്ത ലക്ഷ്മി, രാജീവ്‌ മുളക്കുഴ, ശശിന്സ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സെന്റർ ഓഫീസ് സന്ദര്‍ശിച്ച സൌരബ് ദാഹലിനെ കെ. എസ്. സി. ട്രഷറര്‍ അബ്ദുല്‍ കലാം സ്വീകരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്വാശ്രയ വിദ്യാഭ്യാസ മേഖല അരാജകത്വ ത്തിലേക്ക് : രണ്ടത്താണി

April 8th, 2012

hussain-randathani-at-ksc-ePathram
അബുദാബി : സ്വാശ്രയ കോളേജ് മേഖല കളില്‍ ഏറ്റവും സംസ്‌കാര രഹിതമായ ജിവിത മാണ് നടമാടുന്നത് എന്ന് അദ്ധ്യാപകനും ചരിത്ര പണ്ഡിതനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി അഭിപ്രായപ്പെട്ടു.

‘കൗമാരം നേരിടുന്ന വെല്ലു വിളികളും പെരുകി വരുന്ന ആത്മഹത്യകളും’ എന്ന വിഷയ ത്തെപ്പറ്റി അബുദാബി ശക്തി തിയ്യറ്റേഴ്‌സും യുവ കലാ സാഹിതിയും സംയുക്ത മായി സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

എ. ടി. എം. കാര്‍ഡുകളും ആവശ്യത്തിലേറെ പണവും കൈവശം വരുന്ന സ്വാശ്രയ വിദ്യാഭ്യാസ മേഖല കളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസത്തെ അവധി ലഭിക്കുമ്പോള്‍ മദ്യശാല കള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്ന കാഴ്ച നിത്യ സംഭവമായി മാറിയിരിക്കുന്നു.

സ്വാശ്രയ വിദ്യാഭ്യാസ മേഖല യിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ നിരന്തരം തോറ്റു പോകുന്നത് ബുദ്ധയില്ലാഞ്ഞിട്ടല്ല. മറിച്ച് ജീവിതം ആഘോഷി ക്കുന്നതു കൊണ്ടാണ്.

അമിത മദ്യപാനം ഇന്ന് കേരള ത്തില്‍ മാരകമായ വിപത്തായി മാറിയിരിക്കുന്നു. ഇതിന് ഒരു പരിധി വരെ പ്രചോദനം ഗള്‍ഫ് നാടുകളില്‍ നിന്നാണ്. ഉപരിപഠന ത്തിനായി ഇവിടെ നിന്ന് നാട്ടിലേക്കയച്ചു കൊടുക്കുന്ന പണം ചില കുട്ടികള്‍ ദുര്‍വിനിയോഗം ചെയ്യുന്നു.

അമിത മദ്യപാനവും സ്ത്രീപീഡനവും ആല്‍ബം നിര്‍മ്മാണ ത്തിന്റെ മറവില്‍ നടക്കുന്ന ലൈംഗിക അരാജകത്വവും ഇന്ന് ഏറ്റവും കൂടുതല്‍ നടക്കുന്നത് മലപ്പുറം ജില്ലയില്‍ ആണെന്ന് ഈയിടെ വളാഞ്ചേരി യിലെ ഒരു കോളേജ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവ ത്തിലേക്ക് വിരല്‍ ചൂണ്ടി ക്കൊണ്ട് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

പക്വമായ ഒരു സാമ്പത്തിക ക്രമീകരണം അവര്‍ക്കിടയില്‍ ഇല്ല എന്നതാണ് ഇതിന് കാരണം. അല്ലാതെ, നിരന്തരം ഓതി ക്കൊടുത്തതു കൊണ്ടോ പറഞ്ഞു കൊടുത്തതു കൊണ്ടോ കാര്യമില്ല. സാമ്പത്തിക ക്രമീകരണം ഉണ്ടായാലേ സാംസ്‌കാരിക ക്രമീകരണം ഉണ്ടാകൂ. സാമ്പത്തിക ക്രമീകരണ ത്തിന്റെ പ്രശ്‌നം തന്നെയാണ് കര്‍ഷക ആത്മഹത്യ കളിലും ചെന്നെത്തിക്കുന്നത്.

പലിശയ്ക്കും ചൂതാട്ട ത്തിനും അടിമപ്പെട്ട് പല മോഹഭംഗ ങ്ങളും ഉണ്ടാകു മ്പോള്‍ ജീവിതം തന്നെ നശിപ്പിക്കുകയാണ്. സാമ്പത്തിക ക്രമീകരണ ത്തിലെ അശാസ്ത്രീയതയും ജീവിതത്തെ ക്കുറിച്ചുള്ള വികലമായ കാഴ്ചപ്പാടു മാണ് പെരുകി വരുന്ന ആത്മഹത്യകള്‍ക്ക് കാരണം.

പാശ്ചാത്യര്‍ക്കു വേണ്ടി നമ്മുടെ സംസ്‌കാരവും കുടുംബ വ്യവസ്ഥിതിയും ധാര്‍മികതയും അടിയറ വെക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. മാതാ പിതാക്കളുടെ യഥാര്‍ത്ഥമായ പ്രാധാന്യത്തെ ഇല്ലാതാക്കുന്ന തരത്തിലേക്ക് പാശ്ചാത്യ രീതികളെ അവലംബിച്ചു കൊണ്ടുള്ള കൗണ്‍സിലിംഗ് മാറുന്നു.

മാതാ പിതാക്കള്‍ നല്ല സുഹൃത്തുക്കള്‍ ആയിരിക്കണം എന്ന് പറയുന്നത് തെറ്റായ പ്രവണത സൃഷ്ടിക്കും. മാതാപിതാക്കള്‍ സുഹൃത്താവുകയും തനിക്ക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ആളില്ലാതാവു കയും ചെയ്യുമ്പോള്‍ മക്കള്‍ അച്ഛനമ്മമാരെ തിരസ്‌കരിക്കും.

സ്വകാര്യതക ള്‍ ഇല്ലാത്ത ലോകമാണിത്. എവിടെ ചെന്നാലും നമ്മെ നോക്കുന്ന ഒരായിരം കണ്ണുകളുണ്ട്. നാം ഇന്റര്‍ നെറ്റിലൂടെ എന്ത് സ്വകാര്യമായി ചെയ്താലും അത് പുറം ലോകം അറിയുന്നുണ്ട് എന്ന ഒരു ബോധം എല്ലാവര്‍ക്കും ഉണ്ടായി രിക്കണം എന്നും ഡോ. ഹുസൈന്‍ രണ്ടത്താണി ഓര്‍മ്മിപ്പിച്ചു.

രഘുനന്ദനന്‍ അനുബന്ധ പ്രഭാഷണം നടത്തി. തുടര്‍ന്നു നടന്ന ചര്‍ച്ച യില്‍ ഷംല സബ, ഹര്‍ഷന്‍, സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സംസാരിച്ചു. അബുദാബി ശക്തി തിയേറ്റേഴ്‌സ് വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. യുവ കലാ സാഹിതി ജോയിന്റ് സെക്രട്ടറി ചന്ദ്രശേഖരന്‍ സ്വാഗതവും ശക്തി ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബോധവല്‍കരണ സെമിനാര്‍

April 5th, 2012

randathani-at-ksc-awareness-camp-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററില്‍ ശക്തി തിയറ്റേഴ്സിന്റേയും യുവ കലാ സാഹിതി യുടേയും സംയുക്താഭിമുഖ്യ ത്തില്‍ ഏപ്രില്‍ 5 വ്യാഴാഴ്ച രാത്രി 8.30നു ‘കൌമാരം നേരിടുന്ന വെല്ലുവിളികളും പെരുകി വരുന്ന ആത്മഹത്യകളും’ എന്ന വിഷയ ത്തെ ആസ്പദമാക്കി ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.

ഡോ. ഹുസൈന്‍ രണ്ടത്താണി, നിസാര്‍ സെയ്ദ്, രഘുനന്ദനന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബ്ദുള്ള കുറ്റ്യാടി​ക്ക് യാത്രയയപ്പ് നല്‍കി

March 25th, 2012

friends-adms-sent-off-kuttyadi-ePathram
അബുദാബി : നാല്‍പത്തിനാലു വര്‍ഷത്തെ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ദുള്ള കുറ്റ്യാടിക്ക് ഫ്രണ്ട്‌സ് എ. ഡി. എം. എസ്സിന്റെ ആഭിമുഖ്യ ത്തില്‍ യാത്രയയപ്പ് നല്‍കി.

ഇന്ത്യാ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ എന്നീ അബുദാബി യിലെ അംഗീകൃത സംഘടനകളുടെ സ്ഥാപകാംഗമായ അബ്ദുള്ള, അബുദാബി സെന്‍ട്രല്‍ ബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്നു.

പ്രസിഡണ്ട് ടി. എ. നാസറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ ബാബു വടകര, ടി. എം. സലീം, റജീദ്, കല്യാണ്‍ജി, ചന്ദ്രശേഖര്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ബാബു ഷാജി, ജോണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ജനറല്‍ സെക്രട്ടറി പി. കെ. ജയരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് ഇ. പി. മജീദ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അനുശോചനയോഗം

March 25th, 2012

അബുദാബി : സി. പി. ഐ. സംസ്ഥാന സെക്രട്ടറി സി. കെ. ചന്ദ്രപ്പന്റെ വേര്‍പാടില്‍ അനുശോചിക്കുന്നതിന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ യോഗം ചേരുന്നു. മാര്‍ച്ച് 25 ഞായറാഴ്ച രാത്രി 8.30ന് കേരള സോഷ്യല്‍ സെന്റര്‍ യുവ കലാ സാഹിതി യുമായി ചേര്‍ന്നാണ് അനുശോചന യോഗം സംഘടി പ്പിക്കുന്നത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സീതി സാഹിബ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Next »Next Page » എനോര ഖത്തര്‍ പുതിയ കമ്മിറ്റി »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine